ചന്ദ്രയാൻ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ

Last Updated:

ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശമായി കണക്കാക്കുന്ന സ്ഥലത്തെക്കുറിച്ച് വ്യത്യസ്ത ധാരണകളുണ്ട്. ഇതിൽ നിന്നാണ് ഒയാങ്ങിന്റെ വാദം ഉടലെടുത്തതെന്നാണ് കരുതുന്നത്

 (PTI Photo/File)
(PTI Photo/File)
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ലെന്ന് പ്രമുഖ ചൈനീസ് ശാസ്ത്രജ്ഞൻ. ഇന്ത്യയുടെ ചരിത്ര നേട്ടത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനയാണ് ചൈനീസ് ശാസ്ത്രജ്ഞനായ ഒയാങ് സിയുവാൻ നടത്തിയിരിക്കുന്നത്. വിക്രം ലാൻഡറിനേയും പ്രഗ്യാൻ റോവറിനേയും സ്ലീപ് മോഡിൽ നിന്നും ഉണർത്താൻ ഇന്ത്യൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്നതിനിടെയാണ് ഒയാങ് സിയുവാൻ പ്രസ്താവനയെത്തുന്നത്. ചൈനയുടെ ആദ്യ ചാന്ദ്രദൗത്യത്തിന്റെ ഭാ​ഗമായ മുഖ്യ ശാസ്ത്രജ്ഞൻ കൂടിയാണ് ഒയാങ് സിയുവാൻ.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലോ അതിനടുത്തു പോലുമോ ഇന്ത്യയുടെ ബഹിരാകാശ പേടകം ഇറങ്ങിയിട്ടില്ലെന്നും ഒയാങ് സിയുവാൻ പറഞ്ഞു. “ചന്ദ്രയാൻ -3 ലാൻഡിംഗ് ചെയ്തത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലോ അന്റാർട്ടിക്ക് ധ്രുവപ്രദേശത്തിനടുത്തോ പോലും അത് ലാൻഡ് ചെയ്തിട്ടില്ല,” ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ അംഗമായ ഒയാങ്സിയുവാൻ ചൈനയിലെ സയൻസ് ടൈംസ് പത്രത്തോട് പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശമായി കണക്കാക്കുന്ന സ്ഥലത്തെക്കുറിച്ച് വ്യത്യസ്ത ധാരണകളുണ്ട്. ഇതിൽ നിന്നാണ് ഒയാങ്ങിന്റെ വാദം ഉടലെടുത്തതെന്നാണ് കരുതുന്നത്. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമമാണിതെന്നാണ് വിലയിരുത്തൽ.
advertisement
അതേസമയം, ഒയാങ്ങിന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹോങ്കോംഗ് സർവകലാശാലയിലെ ബഹിരാകാശ ഗവേഷണ വിഭാ​ഗത്തിലെ ഒരു ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്യിപ്പിച്ചതിനെ ഇതുവരെ ആരും ചോദ്യം ചെയ്യുകയോ അതേക്കുറിച്ച് തർക്കിക്കുകയോ ചെയ്തിട്ടില്ല. യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെ ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
ഐഎസ്ആര്‍ഒയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാന്‍-3. ഇന്ത്യയുടെ തന്നെ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ തുടര്‍ച്ചയാണിത്. മറ്റ് ദൗത്യങ്ങളേക്കാള്‍ വളരെ ചെലവ് കുറവായിരുന്നു ചന്ദ്രയാന്‍-3 ദൗത്യത്തിന്. ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിയിരുന്നു. ചന്ദ്രയാൻ-3 ന്റെ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ സ്ഥലം ‘ശിവശക്തി പോയിന്റ്’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം, ചന്ദ്രയാൻ -2 പരാജയപ്പെട്ട സ്ഥലം തിരംഗ പോയിന്റ് എന്ന് അറിയപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാൻ-3 ന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ തൊട്ട ദിവസമായ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും മോദി അറിയിച്ചിരുന്നു.
advertisement
അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രോപരിതലത്തിലേക്ക് പേടകം വിക്ഷേപിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാല്‍ മറ്റ് മൂന്ന് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ ബജറ്റില്‍ ചന്ദ്രനിലേക്ക് പേടകം വിക്ഷേപിച്ച ആദ്യത്തെ രാജ്യം കൂടിയാണ് ഇന്ത്യ.
മലയാളം വാർത്തകൾ/ വാർത്ത/World/
ചന്ദ്രയാൻ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement