സി പി എം ലണ്ടൻ സമ്മേളനം: ജനേഷ് നായർ ആദ്യ മലയാളി സെക്രട്ടറി

Last Updated:

ആദ്യമായാണ് ലണ്ടൻ സിപിഎമ്മിൻ്റെ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു മലയാളി തെരഞ്ഞെടുക്കപ്പെടുന്നത്

News18
News18
ലണ്ടൻ: സി.പി.എം 24-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ലണ്ടനിൽ നടന്ന ‘അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ്സ്’ സമ്മേളനത്തിൽ ജനേഷ് നായർ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവളെ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ 21 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. ഏഴംഗ സെക്രട്ടേറിയറ്റിനെ പിന്നീട് പുതിയ കമ്മിറ്റി തീരുമാനിക്കും. 1938-ൽ രൂപീകൃതമായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെ ചുവടുപിടിച്ച് 1967-ൽ സി.പി.എം ഭരണഘടനയും പരിപാടിയും പിന്തുടർന്നാണ്‌ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ലണ്ടനിൽ രൂപീകൃതമായത്.
ആദ്യമായാണ് ലണ്ടൻ സിപിഎമ്മിൻ്റെ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു മലയാളി തെരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം ജില്ലയിലെ കിടങ്ങൂർ സ്വദേശിയായ ജനേഷ്‌ ഇപ്പോൾ മാഞ്ചസ്റ്ററിൽ സ്ഥിരതാമസമാണ്. മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിൽ ലണ്ടനിൽ നിന്ന് രണ്ട് പ്രതിനിധികൾ പങ്കെടുക്കുമെന്ന്‌ ‘അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ്സ്’ അറിയിച്ചു. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി ഹർസേവ് ബയിൻസും രാജേഷ് കൃഷ്ണയുമാണ് പ്രതിനിധികൾ.
മലയാളം വാർത്തകൾ/ വാർത്ത/World/
സി പി എം ലണ്ടൻ സമ്മേളനം: ജനേഷ് നായർ ആദ്യ മലയാളി സെക്രട്ടറി
Next Article
advertisement
Weekly Love Horoscope October 20 to 26 | വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും ; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം :  പ്രണയവാരഫലം  അറിയാം
വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം: പ്രണയവാരഫലം അറിയാം
  • വിവാഹിതരായ മേടം രാശിക്കാർക്ക് ഈ ആഴ്ച മികച്ചതായിരിക്കും

  • ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രണയ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയം ശോഭനമായിരിക്കും

View All
advertisement