'ഞങ്ങളുടെ സിരകളിലെ രക്തം ഞങ്ങളുടെ നേതാവിന്'; യുദ്ധത്തിനുശേഷം ആദ്യമായി പൊതുവേദിയിലെത്തി ഖമനേയി

Last Updated:

ടെഹ്റാനിൽ നടന്ന ഒരു മതചടങ്ങിലാണ് ഖമനേയി പങ്കെടുത്തത്

ആയത്തുള്ള അലി ഖമനേയി (ചിത്രം കടപ്പാട്:AFP)
ആയത്തുള്ള അലി ഖമനേയി (ചിത്രം കടപ്പാട്:AFP)
ഇറാനും ഇസ്രായേലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനുശേഷം ആദ്യമായി പൊതു വേദിയിലെത്തി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി (89). ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തെ അടയാളപ്പെടുത്തുന്ന, ഷിയ മുസ്ലീം കലണ്ടറിലെ ഏറ്റവും പവിത്രമായ പരിപാടികളിലൊന്നായ അഷുറ അനുസ്മരണത്തിലാണ് ഖമനേയി പങ്കെടുത്തത്. സെൻട്രൽ ടെഹ്‌റാനിലെ ഇമാം ഖൊമേനി പള്ളിയിലാണ് പരിപാടി നടന്നത്. രാജ്യത്തെ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ പരിപാടി സംപ്രേക്ഷണം ചെയ്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വ്യാപകമായി പങ്കിട്ട വീഡിയോയിൽ, കറുത്ത വസ്ത്രം ധരിച്ച ഖമനേയി വേദിയിൽ ഇരിക്കുന്നതും തടിച്ചുകൂടിയ ജനക്കൂട്ടം മുഷ്ടി ചുരുട്ടി "ഞങ്ങളുടെ സിരകളിലെ രക്തം ഞങ്ങളുടെ നേതാവിന്' എന്ന് ഉറക്കെ വിളിച്ചു പറയുന്നതും കാണാം. ഇറാനിലെ ഭക്തിയുടെ ഒരു പരമ്പരാഗത പ്രകടനമാണ് ഈ വാചകം. ഉന്നത പുരോഹിതന്മാരോടോ ഉദ്യോഗസ്ഥരോടോ ഉള്ള വിശ്വസ്തത പ്രകടിപ്പിക്കാൻ പലപ്പോഴും ഇത് ഉപയോഗിക്കുന്നു.
സംഘർഷത്തിനിടയിൽ സുരക്ഷാ ഭീഷണിയെത്തുടർന്ന് ഖമേനി പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. മുൻകൂട്ടി റെക്കോർഡുചെയ്‌ത സന്ദേശങ്ങളായിരുന്നു ഈ ദിവസങ്ങളിൽ ജനങ്ങൾക്ക് നൽകിയിരുന്നത്. സംഘർഷത്തിന് മുൻപ് ഖമനേയി അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് ജൂൺ 11-ന് ആയിരുന്നു
advertisement
ഇരുവശത്തുനിന്നും കനത്ത വ്യോമാക്രമണങ്ങൾ നടന്ന സംഘർഷത്തിൽ ഇറാനിൽ 900-ലധികം പേർ കൊല്ലപ്പെട്ടതായി ജുഡീഷ്യറി അറിയിച്ചു. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ കുറഞ്ഞത് 28 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'ഞങ്ങളുടെ സിരകളിലെ രക്തം ഞങ്ങളുടെ നേതാവിന്'; യുദ്ധത്തിനുശേഷം ആദ്യമായി പൊതുവേദിയിലെത്തി ഖമനേയി
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement