രണ്ട് വർഷത്തെ വിലക്ക് അവസാനിച്ചു, ഫേസ്ബുക്കിലേക്ക് മടങ്ങാൻ ട്രംപ്
- Published by:Vishnupriya S
- news18-malayalam
Last Updated:
ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്
2021ല്‍ ഏർപ്പെടുത്തിയ വിലക്കിനുശേഷം യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫെയ്സ്ബുക്കിലേക്ക് തിരിച്ചെത്തുന്നു. മെറ്റയുടെ മറ്റൊരു സ്ഥാപനമായ ഇൻസ്റ്റഗ്രാമിലേക്കും ട്രംപ് തിരിച്ചെത്തും. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ തന്നെ ഡോണൾഡ് ട്രംപിന്റെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, മെറ്റയുടെ നയങ്ങളും നിയമങ്ങളും ലംഘിച്ചാൽ വീണ്ടും വിലക്കേർപ്പെടുത്തുമെന്നും നിക് ക്ലെഗ് വ്യക്തമാക്കി. എന്നാൽ, ഫേസ്ബുക്കിലേക്ക് തിരിച്ചെത്തുമെന്ന് ട്രംപ് സ്ഥിരീകരിച്ചിട്ടില്ല. വിലക്കിന് പിന്നാലെ ഫേസ്ബുക്കിനെ വിമർശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. തന്റെ അഭാവത്തിൽ ഫെയ്സ്ബുക്കിന് ‘കോടിക്കണക്കിന് ഡോളർ’ നഷ്ടം വന്നുവെന്നും ട്രംപ് പരിഹസിച്ചിരുന്നു. മറ്റൊരു സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററും ട്രംപിനെ വിലക്കിയിരുന്നു. ടെസ്ല ഉടമ ഇലോൺ മസ്ക് ഉടമയായതിന് ശേഷമാണ് ട്രംപിന് ട്വിറ്റർ വീണ്ടും അക്കൗണ്ട് തിരിച്ചുനൽകിയത്.
advertisement
2021 ജനുവരി ആറിനാണ് ലോകത്തെ ഞെട്ടിച്ച് യുഎസ് കാപിറ്റോൾ കലാപമുണ്ടായത്. കലാപത്തിനു പിറ്റേദിവസം ട്രംപിനെ ഫേസ്ബുക്ക് വിലക്കേർപ്പെടുത്തി. ട്രംപിന്റെ യുഎസ് പ്രസിഡന്റ് തോൽവിക്ക് പിന്നാലെയാണ് അനുകൂലികൾ കലാപമുണ്ടായത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നത് തടയാനായി ട്രംപ് അനുകൂലികൾ ആക്രമണം നടത്തിയെന്നായിരുന്നു ആരോപണം. കലാപത്തിന് ട്രംപിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും ആരോപണം ഉയർന്നു. മൂന്നാം തവണയും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 26, 2023 10:26 AM IST