Nepal Earthquake| നേപ്പാൾ-ടിബറ്റൻ അതിർത്തിയിൽ വന്‍ഭൂചലനം; 7.1 തീവ്രത; ഉത്തരേന്ത്യയിലും പ്രകമ്പനം
- Published by:Rajesh V
- news18-malayalam
Last Updated:
ബിഹാർ, ഡൽഹി എൻസിആർ, ആസാം, ബംഗാൾ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു
കാഠ്മണ്ഡു: നേപ്പാൾ -ടിബറ്റൻ അതിർത്തിയിൽ വൻ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 6.35നാണ് ഭൂചലനമുണ്ടായത്. ഉത്തരേന്ത്യയില്‍ പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്ക് സിസാങ്ങിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി.
ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഇതിന്റെ തുടര്‍ച്ചയായി ഡല്‍ഹി അടക്കമുള്ള ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ബിഹാർ, ഡൽഹി എൻസിആർ, ആസാം, ബംഗാൾ എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ നേപ്പാളിലും ടിബറ്റിലും നാശനഷ്ടങ്ങള്‍ എന്തെങ്കിലും സംഭവിച്ചോ എന്ന കാര്യം വ്യക്തമായിട്ടില്ല.
#WATCH | Earthquake tremors felt in Bihar's Sheohar as an earthquake with a magnitude of 7.1 on the Richter Scale hit 93 km North East of Lobuche, Nepal at 06:35:16 IST today pic.twitter.com/D3LLphpHkU
— ANI (@ANI) January 7, 2025
advertisement
മുസാഫർപൂർ, മോത്തിഹാരി, ബേട്ടിയ, മുൻഗർ, അരാരിയ, സീതാമർഹി, ഗോപാൽഗഞ്ച്, വൈശാലി, നവാഡ, നളന്ദ എന്നിവയുൾപ്പെടെ ബിഹാറിലെ നിരവധി ഭാഗങ്ങളിൽ ഏകദേശം 30 സെക്കൻഡ് നേരത്തേക്ക് ഭൂചലനം അനുഭവപ്പെട്ടതായി വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു. എന്നാൽ, ഇതുവരെ ജീവഹാനിയോ സ്വത്തോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.47ന് അഫ്ഗാനിസ്ഥാനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് നേപ്പാളിലും ഭൂചലനം ഉണ്ടായത്.
Summary: An earthquake measuring 7.1 on the Richter scale hit Tibet near the Nepal border on Tuesday morning. Tremors were felt in several parts of India, including Bihar, Delhi-NCR, Assam and West Bengal.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 07, 2025 9:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Nepal Earthquake| നേപ്പാൾ-ടിബറ്റൻ അതിർത്തിയിൽ വന്‍ഭൂചലനം; 7.1 തീവ്രത; ഉത്തരേന്ത്യയിലും പ്രകമ്പനം