ലൊസാഞ്ചലസ്, ജോർദ്ദാൻ- സിറിയ മേഖലയിൽ ഭൂചലനം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഭൂകമ്പത്തിൻ്റെ പ്രകമ്പനം ലെബനനിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
യു.എസിലെ ലൊസാഞ്ചലസിലും ജോർദ്ദാൻ- സിറിയ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. രണ്ടിടങ്ങളിലും ആളപായം റിപ്പോർട്ട്ചെയ്തിട്ടില്ല.
ലൊസാഞ്ചലസിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സമുദ്ര നിരപ്പിൽ നിന്ന് 12.1 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രം.
അതേസമയം ജോർദ്ദാൻ സിറിയ മേഖലയിലുണ്ടായ ഭൂചലനത്തിൽ 4.8 തീവ്രതായാണ് രേഖപ്പെടുത്തിയതെന്ന് ജർമ്മൻ റിസർച്ച് സെൻ്റർ ഫോർ ജിയോ സയൻസ് അറിയിച്ചു. സിറിയൻ നഗരമായ ഹമയാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രമെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഭൂചലനത്തിൻ്റെ പ്രകമ്പനം ലെബനനിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
advertisement
2023ൽ തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ ഇരുപതിനായിരത്തിലധികം പേർ മരിച്ചിരുന്നു
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 13, 2024 7:38 AM IST