അമ്പട കള്ളന്മാരെ! ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്ത് ഇലോൺ മസ്ക്

Last Updated:

ഇലോൺ മസ്ക് ഷെയർ ചെയ്ത പോസ്റ്റ് ഓൺലൈനിൽ ചൂടേറിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്

News18
News18
ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്ത് ഇലോൺ മസ്ക്. "ഇന്ത്യക്കാർ ഇംഗ്ലണ്ടിൽ കാലുകുത്തി ഇംഗ്ലീഷുകാരായാൽ, ഇന്ത്യയിൽ കാലുകുത്തുന്ന ഇംഗ്ലീഷുകാരും ഇന്ത്യക്കാരായി മാറുന്നു. അതിനാൽ, ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചിട്ടില്ല. 'കോളനിവൽക്കരണം' എന്നൊന്നില്ല" എന്ന പോസ്റ്റാണ് എക്സിൽ പ്രത്യക്ഷപ്പെട്ടത്. ടെസ്‌ല സിഇഒ പോസ്റ്റ് ലൈക്ക് ചെയ്യുക മാത്രമല്ല, ചിന്തിക്കുന്ന മുഖത്തോടെയുള്ള ഇമോജിക്കൊപ്പം പോസ്റ്റ് പങ്കിടുകയും ചെയ്തു.
ഇലോൺ മസ്ക് ഷെയർ ചെയ്ത പോസ്റ്റ് ഓൺലൈനിൽ ചൂടേറിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. ഇന്ത്യയിലെ നിരവധി ഉപയോക്താക്കൾ ഈ അവകാശവാദത്തിനെതിരെ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചരിത്രപരമായ വസ്തുതകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
“ഇന്ത്യക്കാർ ഇംഗ്ലണ്ടിന്റെ വിഭവങ്ങൾ കൊള്ളയടിക്കുന്നില്ല. ഇന്ത്യക്കാർ ബ്രിട്ടീഷ് പൗരന്മാരെ പീഡിപ്പിക്കുന്നില്ല. ബംഗാൾ (1943) പോലെ ഇന്ത്യക്കാർ ക്ഷാമം സൃഷ്ടിക്കുന്നില്ല. ഇന്ത്യക്കാർ ബ്രിട്ടീഷ് ജനതയെ അടിമകളാക്കുന്നില്ല. ജാലിയൻ വാലാബാഗ് (1919) പോലെ ഇന്ത്യക്കാർ ബ്രിട്ടീഷുകാരെ കൂട്ടക്കൊല ചെയ്യുന്നില്ല. ബ്രിട്ടീഷ് ഉപ്പ് നികുതി പോലുള്ള അടിച്ചമർത്തൽ നികുതികൾ ഇന്ത്യക്കാർ ചുമത്തുന്നില്ല" എന്നാണ് ഇന്ത്യക്കാരനായ ഒരു ഉപയോക്താവ് ഇതിന് മറുപടിയായി കുറിച്ചത്.
advertisement
"ഇന്ത്യൻ തുണി വ്യാപാരം പോലെ ബ്രിട്ടീഷ് വ്യവസായങ്ങളെ ഇന്ത്യക്കാർ നശിപ്പിക്കുന്നില്ല. സെല്ലുലാർ ജയിൽ പോലുള്ള ക്രൂരമായ ജയിലുകളിലേക്ക് ഇന്ത്യക്കാർ ബ്രിട്ടീഷുകാരെ നാടുകടത്തുന്നില്ല. ബ്രിട്ടീഷ് അവകാശങ്ങളെ അടിച്ചമർത്താൻ റൗലറ്റ് ആക്ട് പോലുള്ള നിയമങ്ങൾ ഇന്ത്യക്കാർ നടപ്പിലാക്കുന്നില്ല. 1947 ലെ വിഭജനം പോലെ ഇന്ത്യക്കാർ കൂട്ട കുടിയിറക്കമോ അക്രമമോ ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം മറുപടിയായി കുറിച്ചു.
പോസ്റ്റിൽ പറയുന്ന അവകാശവാദം തെറ്റാണെന്ന് മറ്റൊരു ഉപയോക്താവ് മറുപടി നൽകി. കുടിയേറ്റം കോളനിവൽക്കരണമല്ല. ഇംഗ്ലണ്ടിലെ ഇന്ത്യക്കാർ ഇംഗ്ലണ്ട് ഭരിച്ചില്ല. അവർ അവിടെ ജീവിക്കുകയാണ് ചെയ്തത്. ഇന്ത്യയിലെ ഇംഗ്ലീഷുകാർ ഭൂമി, നിയമങ്ങൾ, സമ്പത്ത് എന്നിവ ബലപ്രയോഗത്തിലൂടെ നിയന്ത്രിച്ചു. കോളനിവൽക്കരണം സ്വത്വത്തെക്കുറിച്ചല്ല, ആധിപത്യത്തെക്കുറിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചു.
advertisement
"ഇന്നലെ രാത്രി ഒരു കള്ളൻ എന്റെ വീട്ടിൽ അതിക്രമിച്ചു കയറി. അവൻ ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗമാണ്." എന്നാണ് മറ്റൊരാൾ നർമ്മം കലർത്തി പ്രതികരിച്ചത്.ബ്രിട്ടീഷ് സാമ്രാജ്യം "ആഗോള അടിമത്തം അവസാനിപ്പിച്ചു" എന്ന് കഴിഞ്ഞ വർഷം മസ്ക് അവകാശപ്പെട്ടത് വിവാദമായിരുന്നു.ഇന്ത്യയിലെ ഉപയോക്താക്കൾ ഉൾപ്പെടെ നിരവധി പേരിൽ നിന്ന് ഈ പ്രസ്താവന കടുത്ത വിമർശനത്തിന് ഇടയാക്കി.
മലയാളം വാർത്തകൾ/ വാർത്ത/World/
അമ്പട കള്ളന്മാരെ! ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്ത് ഇലോൺ മസ്ക്
Next Article
advertisement
അമ്പട കള്ളന്മാരെ! ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്ത് ഇലോൺ മസ്ക്
അമ്പട കള്ളന്മാരെ! ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്ത് ഇലോൺ മസ്ക്
  • ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ഇലോൺ മസ്ക് ലൈക്കും ഷെയറും ചെയ്തു.

  • ഇലോൺ മസ്കിന്റെ പോസ്റ്റ് ഓൺലൈനിൽ ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടു.

  • ഇന്ത്യയിലെ ഉപയോക്താക്കൾ ഈ അവകാശവാദത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചു.

View All
advertisement