ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരം ഗ്രഹാം തോർപ്പ് ട്രെയിൻ തട്ടി മരിക്കാൻ സാധ്യതകുറവ്; ജീവനൊടുക്കിയതെന്ന് ഭാര്യ

Last Updated:

കുടുംബത്തിന് പ്രതീക്ഷയുടെ കിരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും തോർപ്പ് വീണ്ടും വിഷാദത്തിലേക്ക് അകപ്പെടുകയായിരുന്നു

ലണ്ടൻ: ഇം​ഗ്ലണ്ടിലെ ഇതിഹാസ ക്രിക്കറ്റ് താരം ​ഗ്രഹാം തോർപ്പ് അപകടത്തിൽ മരിക്കാനുള്ള സാധ്യത കുറവാണെന്ന് ഭാര്യ അമാൻഡ. വർഷങ്ങളായി തോർപ്പ് വിഷാദ രോ​ഗത്തിന് അടിമയായതിനാൽ ജീവനൊടുക്കാനാണ് സാധ്യതയെന്നാണ് ഭാര്യ പറഞ്ഞത്. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമാൻഡ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
മുമ്പൊരിക്കൽ തോർപ്പ് ആത്മഹത്യക്കും ശ്രമിച്ചിട്ടുണ്ടെന്നും അതിനാൽ ഇതും ട്രെയിൻ തട്ടിയുള്ള മരണമാകില്ലെന്നാണ് ഭാര്യ പറയുന്നത്. വിഷാദരോ​ഗം പിടിപ്പെട്ടതിന് പിന്നാലെ സാധ്യമായ എല്ലാ ചികിത്സയും ഭർത്താവിന് നൽകിയിരുന്നു. എങ്കിലും പൂർണമായും പഴയത് പോലെയാകാൻ സാധിച്ചില്ലെന്നാണ് ഭാര്യയുടെ വാക്കുകൾ. കുടുംബത്തിന് പ്രതീക്ഷയുടെ കിരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും തോർപ്പ് വീണ്ടും വിഷാദത്തിലേക്ക് അകപ്പെടുകയായിരുന്നു.
കുടുംബത്തെ വളരെ അധികം സ്നേഹിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ​ഗ്രഹാമിനെയാണ് എനിക്ക് അറിയാവുന്നത്. സുന്ദരനും തമാശക്കാരനുമായ ​ഗ്രഹാം എല്ലാവരെയും വളരെ അധികം സന്തോഷിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. ​തോർപ്പിന്റെ പേരിൽ ഒരു ഫൗണ്ടേഷൻ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നുമാണ് ഭാര്യ അഭിമുഖത്തിൽ പറഞ്ഞത്.
advertisement
വിഷാദരോ​ഗം ബാധിക്കുന്നതിന് മുമ്പ് സുന്ദരമായൊരു ജീവിതമായിരുന്നു പിതാവിന്റെതെന്നാണ് മകൾ കിറ്റിയുടെ വാക്കുകൾ. നിരവധി പേർക്ക് പ്രചോദനമേകിയ ഒരു ജീവിതമായിരുന്നു പിതാവിന്റതെന്ന് ഓർക്കുമ്പോൾ സന്തോഷമുണ്ടെന്നുമാണ് കിറ്റി കൂട്ടിച്ചേർത്തു.
ആ​ഗസ്റ്റ് 4 നായിരുന്നു ​ഗ്രഹാം തോർപ്പിനെ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ആ​ഗസ്റ്റ് 4-നായിരുന്നു ഇക്കാര്യം പുറത്ത് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഭാര്യയുടെ വെളിപ്പെടുത്തൽ.
ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും ​ഗ്രഹാം തോർപ്പ്  കളിച്ചിട്ടുണ്ട്. 1993 മുതൽ 2005 വരെ രാജ്യാന്തര ക്രിക്കറ്റിൽ സജീവമായിരുന്നു. 341 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 354 ലിസ്റ്റ് എ മത്സരങ്ങളും 5 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരം ഗ്രഹാം തോർപ്പ് ട്രെയിൻ തട്ടി മരിക്കാൻ സാധ്യതകുറവ്; ജീവനൊടുക്കിയതെന്ന് ഭാര്യ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement