‘അസൗകര്യം നേരിട്ടതിൽ ഖേദിക്കുന്നു’: ബര്‍ഗര്‍ കിംഗ് ബ്രാഞ്ച് ജീവനക്കാർ എല്ലാവരും ഒരുമിച്ച് ജോലിയിൽ നിന്ന് രാജിവെച്ചു
- Published by:Joys Joy
- trending desk
Last Updated:
ഫ്ലോറസിന്റെ സഹപ്രവർത്തകനായ കെയ്‌ലി ജോൺസണും അമേരിക്കൻ വാർത്താ പ്രസിദ്ധീകരണവുമായി സംസാരിക്കുകയുണ്ടായി.
ജീവനക്കാർക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ ശരിയായ വിധം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ചില കമ്പനികളിലെ ജീവനക്കാർ സ്വമേധയാ രാജി വെച്ചതിനെ തുടർന്ന് അമേരിക്കന്‍ തൊഴിൽ വിപണി പുതിയ പ്രതിസന്ധി നേരിടുകയാണ്. ഈയടുത്ത് അമേരിക്കയിലെ ലിങ്കൺ നെബ്രാസ്കയിലെ ബർഗർ കിംഗ് ബ്രാഞ്ചിലെ ജീവനക്കാർ കൂട്ടത്തോടെ ജോലി ഉപേക്ഷിച്ചതാണ് പുതിയ വാർത്ത. രാജിയെ തുടർന്ന് തൊഴിലാളികൾ റസ്റ്റോറന്റിന് പുറത്തുള്ള സൈൻബോർഡിൽ തൊഴിലുടമയ്ക്കായി ഒരു സന്ദേശം രേഖപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞയാഴ്ച തന്റെ ഫേസ്ബുക്കില്‍ ബർഗർ കിംഗ് ലിങ്കൺ ബ്രാഞ്ചിന്റെ മുൻ ജനറൽ മാനേജർ റേച്ചൽ ഫ്ലോറസ് പങ്കിട്ട ഒരു പോസ്റ്റിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. 'ഞങ്ങൾ എല്ലാവരും രാജു വെച്ചു പോകുന്നു, ഉപഭോക്താക്കള്‍ക്കു നേരിട്ട അസൗകര്യത്തിൽ ഖേദിക്കുന്നു' - എന്നെഴുതിയ ഒരു സൈൻബോർഡിന്റെ ചിത്രമായിരുന്നൂ അതിലുണ്ടായിരുന്നത്. താനും തന്റെ എട്ട് സഹപ്രവർത്തകരും കഴിഞ്ഞയാഴ്ച ജോലി കഴിഞ്ഞ് പുറത്തു പോകുന്നതിന് മുമ്പ് തങ്ങള്‍ ജോലിയിൽ നിന്ന് വിരമിക്കുന്നതായി കാണിച്ച് അധികൃതര്‍ക്ക് രണ്ടാഴ്ചത്തെ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് കെഎൽകെഎന്നിനോട് സംസാരിച്ച ഫ്ലോറസ് പറഞ്ഞു.
advertisement
ഫ്ലോറസ് ജനുവരി മുതൽ റെസ്റ്റോറന്റിൽ ജനറൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. അടുക്കളയിലെ ജീവനക്കാർക്ക് ആഴ്ചകളായി എയർ കണ്ടീഷനിംഗ് ഇല്ലെന്നും ഒരു ഘട്ടത്തിൽ അവിടത്തെ താപനില ഏതാണ്ട് 32 ഡിഗ്രി സെൽഷ്യസ് വരെ എത്തിയെന്നും അറിയിച്ച ഫ്ലോറസ്, ജീവനക്കാരുടെ രാജിയിലേക്ക് നയിച്ച കഠിനമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമാക്കി. അടുക്കളയിലെ കഠിനമായ ചൂട് കാരണമുണ്ടാകുന്ന കടുത്ത നിർജ്ജലീകരണത്തെക്കുറിച്ച് ഫ്ലോറസ് തന്റെ ബോസിനോട് പരാതിപ്പെടുകയും ചെയ്തു. അദ്ദേഹത്തിൽ നിന്ന് മനുഷ്യത്വപരമായ പെരുമാറ്റം പ്രതീക്ഷിച്ച ഫ്ലോറസിന് അതു ലഭിച്ചില്ലെന്നു മാത്രമല്ല, പകരം, അവര്‍ ഒരു 'പിഞ്ചുകുഞ്ഞ്' ആണെന്ന് പറഞ്ഞ് അദ്ദേഹം അവരെ അധിക്ഷേപിക്കുകയും ചെയ്തു.
advertisement
ഫ്ലോറസിന്റെ സഹപ്രവർത്തകനായ കെയ്‌ലി ജോൺസണും അമേരിക്കൻ വാർത്താ പ്രസിദ്ധീകരണവുമായി സംസാരിക്കുകയുണ്ടായി. റസ്റ്റോറന്റിലെ ജീവനക്കാരുടെ എണ്ണം വളരെ കുറവാണെന്നും കൂടുതൽ ആളുകളെ മാനേജ്‌മെന്റ് ജോലിക്കെടുക്കുന്നതിനായി അവർ കാത്തിരിക്കുകയാണെന്നും പക്ഷേ അക്കാര്യം ഇതുവരെ നടന്നില്ലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ രണ്ട് ജോലിക്കാരുടെയും അഭിപ്രായത്തിൽ, അടുക്കളയിൽ ജീവനക്കാരുടെ എണ്ണം വളരെ കുറവാണെന്നും, പലപ്പോഴും ഉച്ചഭക്ഷണ സമയത്ത് മൂന്നുമുതൽ നാലുപേർ വരെ മാത്രമാണ് അവിടെ ജോലി ചെയ്തിരുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഠിനമായ സാഹചര്യങ്ങളിലും ആഴ്ചയിൽ 50 മുതൽ 60 മണിക്കൂർ വരെ ജോലി ചെയ്തിരുന്നതായി ഫ്ലോറസ് പരാമർശിക്കുന്നുണ്ട്.
advertisement
ഇക്കാരണത്താൽ, ബർഗർ കിംഗിലെ ജീവനക്കാർ രാജി വയ്ക്കാൻ തീരുമാനിച്ചപ്പോൾ തന്നെ, ഈ അമേരിക്കൻ ഫാസ്റ്റ്ഫുഡ് കമ്പനിയുടെ ഉന്നത അധികാരികൾക്ക് സൈന്‍ബോര്‍ഡിലൂടെ ഒരു സന്ദേശം അയയ്‌ക്കാൻ അവർ തീരുമാനിച്ചിരുന്നു. ഫ്ലോറസ് കഴിഞ്ഞയാഴ്ച തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഈ ചിത്രം പങ്കിട്ട ഉടനെ തന്നെ അത് ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കൂടാതെ ബർഗർ കിംഗ് മാനേജ്‌മെന്റും ഈ സൈന്‍ബോര്‍ഡ് എടുത്ത് മാറ്റാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 14, 2021 9:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
‘അസൗകര്യം നേരിട്ടതിൽ ഖേദിക്കുന്നു’: ബര്‍ഗര്‍ കിംഗ് ബ്രാഞ്ച് ജീവനക്കാർ എല്ലാവരും ഒരുമിച്ച് ജോലിയിൽ നിന്ന് രാജിവെച്ചു