HOME » NEWS » World » EVIDENCE OF SEXUAL EXPLOITATION BY THE LATE EVANGELIST RAVI ZACHARIAS REVEALED BY A LAW FIRM GH

അന്തരിച്ച സുവിശേഷകൻ രവി സക്കറിയാസിന്റെ ലൈംഗിക ചൂഷണം; തെളിവായി 200 ലധികം സ്ത്രീകളുടെ ഫോട്ടോകളും ചാറ്റുകളും

രവി സക്കറിയാസ് "ലൈംഗിക ചൂഷണം, അനാവശ്യ സ്പർശനം, ആത്മീയ ദുരുപയോഗം, ബലാത്സംഗം" എന്നിവ നടത്തിയതായാണ് അന്വേഷണത്തിലൂടെ വ്യക്തമായത്

News18 Malayalam | news18-malayalam
Updated: February 15, 2021, 12:47 PM IST
അന്തരിച്ച സുവിശേഷകൻ രവി സക്കറിയാസിന്റെ  ലൈംഗിക ചൂഷണം; തെളിവായി 200 ലധികം സ്ത്രീകളുടെ ഫോട്ടോകളും ചാറ്റുകളും
Ravi Zacharias
  • Share this:
കഴിഞ്ഞ മെയ് മാസത്തിൽ മരണമടഞ്ഞ പ്രമുഖ ആഗോള ക്രിസ്ത്യൻ സംഘടനയുടെ തലവൻ രവി സക്കറിയാസ് ലൈംഗിക ചൂഷണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത്. രവി സക്കറിയാസ് "ലൈംഗിക ചൂഷണം, അനാവശ്യ സ്പർശനം, ആത്മീയ ദുരുപയോഗം, ബലാത്സംഗം" എന്നിവ നടത്തിയതായാണ് സഭ അന്വേഷണത്തിലൂടെ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഫലങ്ങൾ സഭ തന്നെ പുറത്തുവിട്ട പ്രസ്താവനയിലാണ് വ്യക്തമാക്കിയിരിക്കുന്നത്.

Also Read-കമലാ ഹാരിസിന് പാരയാകുമോ മരുമകൾ? മീന ഹാരിസിന് വൈറ്റ് ഹൗസ് മുന്നറിയിപ്പുമായി അഭിഭാഷകർ

തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിക്കാൻ സക്കറിയാസ് ആവശ്യപ്പെട്ടിരുന്നതായി നാല് വനിതാ മസാജ് തെറാപ്പിസ്റ്റുകളാണ് ആദ്യം ആരോപണം ഉന്നയിച്ചത്.  കൂടാതെ, അഞ്ച് മസാജ് തെറാപ്പിസ്റ്റുകൾ ഇയാൾ തങ്ങളെ ലൈംഗികമായ സ്പർശിച്ചിരുന്നെന്നും ആരോപിച്ചിരുന്നു.

ലൈംഗിക ദുരുപയോഗ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസ് ബോർഡ് നിയമ സ്ഥാപനത്തെ നിയമിച്ചിരുന്നു. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന പല പീഡനകഥകളും പുറത്ത് വന്നത്. നിയമ സ്ഥാപനമായ മില്ലർ ആൻഡ് മാർട്ടിന്റെ 12 പേജുള്ള റിപ്പോർട്ട് രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസ് ശരിവച്ചു.  ഒരു ഡസനിലധികം മസാജ് തെറാപ്പിസ്റ്റുകൾ ഉൾപ്പെടെ 50 ലധികം പേരെ അഭിമുഖം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

Also Read-ഡോക്ടറായ ഭർത്താവിന്‍റെ ലൈംഗിക വൈകൃതങ്ങൾ; സ്ത്രീധനപീഡനം; യുവതിയുടെ ആത്മഹത്യാകുറിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഒരു ഡിജിറ്റൽ ഫോറൻസിക് സ്ഥാപനം  സക്കറിയാസ് ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പും നാല് സെൽ ഫോണുകളും പരിശോധിച്ചിരുന്നു. ഇതിൽ നിന്ന് ഇയാൾ പല സ്ത്രീകളോടും നടത്തിയ സംഭാഷണങ്ങളും ഇ-മെയിൽ ചാറ്റുകളും കണ്ടെടുത്തു. ഒപ്പം 200 ലധികം സ്ത്രീകളുടെ ഫോട്ടോകളും തെളിവായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിന് പ്രതിഫലമായി സാമ്പത്തിക സഹായം നൽകുന്നതിന് സഭാ ഫണ്ട് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Also Read-‘ഇഷ്ടം പോലെ കളിപ്പാട്ടം ഉണ്ട്’: സമ്മാനമായി കിട്ടിയ പണം വീടില്ലാത്തവർക്ക് നൽകി ഈ മിടുക്കി

. 2020 സെപ്റ്റംബറിൽ, സക്കറിയാസിന്റെ മരണശേഷം, ക്രിസ്റ്റ്യാനിറ്റി ടുഡേ ഇത് സംബന്ധിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. രവി സക്കറിയാസിന്റെ ഉടമസ്ഥതയിലുള്ള രണ്ട് സ്പാകളിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയായി എന്ന് ആരോപിക്കപ്പെട്ട മൂന്ന് സ്ത്രീകളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലേഖനം.  ലൈംഗികബന്ധം, അനാവശ്യ സ്പർശനം, ആത്മീയ ദുരുപയോഗം, ബലാത്സംഗം തുടങ്ങി രവി സക്കറിയാസിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ ഇരകൾ ഈ ലേഖനത്തിൽ വിവരിച്ചു.

You may also like:വളർത്തു പട്ടിയുടെ പേരിൽ 36 കോടിയിലേറെ രൂപ; ഉടമയുടെ മരണത്തോടെ 'കോടീശ്വരിയായ' ലുലു എന്ന പട്ടി

കനേഡിയൻ വനിതയായ ലോറി ആൻ തോംസൺ എന്ന വ്യക്തിയെക്കുറിച്ച് മില്ലർ ആൻഡ് മാർട്ടിൻ റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. സക്കറിയാസുമായി ഇവർ "ലൈംഗികത നിറഞ്ഞ ഓൺലൈൻ സംഭാഷണങ്ങളിൽ" ഏർപ്പെട്ടിരുന്നുവെന്നും രവി സക്കറിയാസ് തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നുമാണ് ഇവർ വ്യക്തമാക്കിയത്. 2017 ഏപ്രിലിൽ, തോം‌സണും ഭർത്താവും സക്കറിയാസിന് എഴുതിയ കത്തിൽ ലൈംഗിക ചൂഷണ കഥകൾ പുറത്തുവിടാതിരിക്കാൻ 5 മില്യൺ ഡോളർ ആവശ്യപ്പെട്ടു. എന്നാൽ മൂന്നുമാസത്തിനുശേഷം സക്കറിയാസ് ദമ്പതികൾക്കെതിരെ ഫെഡറൽ കോടതിയിൽ കേസ് കൊടുത്തു. 2017 അവസാനത്തോടെ ദമ്പതികളും സക്കറിയാസും തർക്കം രഹസ്യമായി പരിഹരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ക്രിസ്തു മതത്തെ പ്രഘോഷിച്ചിരുന്ന സക്കറിയാസ് കാൻസർ രോഗബാധയെ തുടര്‍ന്ന് അറ്റ്ലാന്റയിൽ വച്ച് തന്റെ 74-ാം വയസ്സിൽ ആണ് മരണമടഞ്ഞത്. മരണത്തിന് മുമ്പ് സക്കറിയാസ് തനിയ്ക്കെതിരായി ഉയർന്ന ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
Published by: Asha Sulfiker
First published: February 15, 2021, 12:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories