അഹമ്മദാബാദ്: യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഡോക്ടറായ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ്. ഗട്ട്ലോഡിയ സ്വദേശിയായ ഹർഷ പട്ടേലിന്‍റെ (39) മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ഡോ.ഹിതേന്ദ്ര പട്ടേൽ, ഇയാളുടെ മാതാപിതാക്കൾ, സഹോദരി എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു ഹർഷയും ഓർത്തോപീഡിസ്റ്റ് ആയ ഡോ. ഹിതേന്ദ്രയും തമ്മിലുള്ള വിവാഹം. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച ഇവരെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തന്‍റെ മരണമൊഴി വലതു തുടയിൽ ഹർഷ തന്നെ എഴുതിവച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ വീടിനുള്ളിൽ നിന്ന് പതിനെട്ട് പേജുള്ള ആത്മബഹത്യാകുറിപ്പ് കണ്ടെടുക്കുകയായിരുന്നു. ഭർത്താവിനും കുടുംബത്തിനുമെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് യുവതി കത്തിൽ ഉന്നയിക്കുന്നത്.
Also Read-മുൻ കാമുകനോടുള്ള പക വീട്ടാൻ വ്യത്യസ്ത 'സമ്മാനം'നൽകി യുവതി; വൈറൽ വീഡിയോ
ഭർത്താവ് ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കാറുണ്ടെന്നാണ് കത്തിൽ ആരോപിക്കുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ തന്നെ കടുത്ത ലൈംഗിക പീഡനങ്ങൾക്കാണ് ഇരയാകേണ്ടി വന്നത്. എല്ലാ ദിവസവും ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധത്തിലേർപ്പെടും പലപ്പോഴും പ്രകൃതി വിരുദ്ധ പീഡനങ്ങൾക്കും ഇരയാകേണ്ടി വന്നു. 'ഹിതേന്ദ്ര ഡോക്ടർ ആയതിനാൽ ബലം പ്രയോഗിച്ച് മയങ്ങാനുള്ള ചില ഗുളികകൾ കഴിപ്പിക്കും. അർദ്ധ ബോധാവസ്ഥയിലാകുമ്പോഴാണ് ലൈംഗിക വൈകൃതങ്ങൾ അരങ്ങേറുന്നത്' യുവതി കത്തിൽ പറയുന്നു.
Also Read-സ്വവർഗാനുരാഗികളായ യുവതികളെ മുറിയിൽ പൂട്ടിയിട്ട് ബന്ധുക്കൾ; പൊലീസെത്തി രക്ഷിച്ചു
ലൈംഗിക പീഡനങ്ങൾക്ക് പുറമെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാരുടെയും പീഡനങ്ങൾ നേരിടേണ്ടി വന്നു. 250 ഗ്രാം സ്വർണ്ണമാണ് ആവശ്യപ്പെട്ടത്. വീട്ടിൽ നിന്നും സ്ത്രീധനം കുറഞ്ഞുപോയെന്ന പേരിൽ പലപ്പോഴും അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഹർഷ കത്തിൽ ആരോപിക്കുന്നു.
ഹർഷയുടെ പിതാവ് പൊലീസിന് നൽകിയ മൊഴി അനുസരിച്ച് മകളുടെയും ഭർത്താവിന്‍റെയും രണ്ടാം വിവാഹമായിരുന്നു ഇത്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് അധികം നാളുകൾക്കകം തന്നെ സ്ത്രീധനത്തിന്‍റെ പേരിൽ മകള്‍ക്ക് നേരെ പീഡനങ്ങൾ ആരംഭിച്ചു എന്നുമാണ് പിതാവ് നൻജി പട്ടേൽ പറയുന്നത്. പീഡനം അതിരുവിട്ടതോടെ ഇക്കഴിഞ്ഞ ഡിസംബർ മുതൽ മകൾ തങ്ങൾക്കൊപ്പമായിരുന്നു താമസം എന്നും പിതാവ് പറയുന്നു. എന്നാൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഭർത്താവിന്‍റെ വീട്ടിലേക്ക് മടങ്ങിപ്പോയ യുവതി അവിടെ വച്ച് ജീവനൊടുക്കുകയായിരുന്നു.
പരാതിയുടെയും ആത്മഹത്യാകുറിപ്പിന്‍റെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഹിതേന്ദ്രയ്ക്കും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ആത്മഹത്യാ പ്രേരണ, പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം, മയക്കുമരുന്ന് നൽകല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി) -048-42448830, മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)- 011-23389090, കൂജ് (ഗോവ)- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ahmedabad, Sexual abuse, Suicide