advertisement

ഇന്‍സൈഡര്‍ ട്രേഡിങ്ങ്: കോവിഡിന് മരുന്നു കണ്ടുപിടിച്ച ഫൈസറിലെ മുൻ ജീവനക്കാരന് 20 വർഷം തടവുശിക്ഷ

Last Updated:

എന്താണ് ഇൻസൈഡർ ട്രേഡിങ്ങ്?

നിയമവിരുദ്ധമായി ഓഹരികൾ വാങ്ങിക്കൂട്ടി ലാഭമുണ്ടാക്കുന്ന രീതിയായ ഇൻസൈഡർ ട്രേഡിങ്ങ് (Insider Trading) നടത്തിയതിന്റെ പേരിൽ മരുന്നു നിർമാണ കമ്പനി ഫൈസറിലെ മുൻ ജീവനക്കാരൻ കുറ്റക്കാരനാണെന്ന് യുഎസ് കോടതി വിധി. കേസിൽ ഇന്തോ-അമേരിക്കൻ വംശജനായ അമിത് ഡാഗറിന് (44) 20 വർഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഫൈസർ ഇൻകോർപ്പറേഷനിൽ ജീവനക്കാരനായിരുന്ന അമിത് ക്ലിനിക്കൽ മരുന്നു പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ വിശകലനം ചെയ്തിരുന്ന ആളായിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു.
2021 നവംബറിൽ, ഒരു ഇൻസൈഡർ ട്രേഡിംഗ് സ്കീമിൽ ഡാഗർ ഭാഗമായതായും കുറ്റപത്രത്തിൽ പറയുന്നു. കോവിഡ് -19 ചികിത്സിക്കുള്ള മരുന്നായ പാക്സ്ലോവിഡിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളമായി ബന്ധപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കി, ഓപ്ഷൻ ട്രേഡിംഗിൽ നിന്ന് അനധികൃത ലാഭം കൊയ്യുകയായിരുന്നു ലക്ഷ്യം. ഫൈസറിൽ നിന്ന് പാക്‌സ്ലോവിഡിനെക്കുറിച്ചുള്ള വിവരങ്ങൾ അമിത് മോഷ്ടിച്ചെന്നും ഓഹരി വിപണിയിൽ ലാഭമുണ്ടാക്കാൻ അത് ദുരുപയോഗം ചെയ്തുവെന്നും വിചാരണക്കിടെ കണ്ടെത്തിയതായി അറ്റോർണി ഡാമിയൻ വില്ല്യംസ് പറഞ്ഞു.
കോവിഡ് 19 ചികിത്സിക്കാൻ വേണ്ടി തയ്യാറാക്കിയ മരുന്നതായ പാക്‌സ്ലോവിഡ് നല്ല ഫലം നൽകിയതായി അമിത് മനസ്സിലാക്കി. ഈ വിവരങ്ങൾ ഉപയോ​ഗിച്ച് ഇയാൾ ഇൻസൈഡർ ട്രേഡിങ്ങ് നടത്തുകയായിരുന്നു. ''ഇത്തരം അഴിമതിക്കെതിരേ പോരാടുന്നത് ഞങ്ങൾ മുൻഗണന നൽകുന്ന കാര്യങ്ങളിലൊന്നാണ്. എളുപ്പത്തിൽ പണം സമ്പാദിക്കുന്ന ഇത്തരം ആളുകളെ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയണം. ഞങ്ങൾ നിങ്ങളെ ഉറപ്പായും പിടികൂടും. നിയമം ലംഘിച്ചതിന് നിങ്ങൾക്ക് തക്ക ശിക്ഷ ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും,'' അറ്റോർണി കൂട്ടിച്ചേർത്തു.
advertisement
എന്താണ് ഇൻസൈഡർ ട്രേഡിങ്ങ്?
ഇൻസൈഡർ ട്രേഡിങ്ങ് നിയമവിരുദ്ധമായ ഒരു രീതിയാണ്. ഒരു കമ്പനിയുടെ വളർച്ചയെക്കുറിത്തോ കമ്പനി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചോ നേരത്തെ മനസിലാക്കാൻ കഴിഞ്ഞാൽ ആ കമ്പനിയുടെ ഓഹരിവില കൂടുമോ കുറയുമോ എന്നൊക്കെ അറിയാൻ സാധിക്കും. പൊതുജനങ്ങൾക്കു ലഭ്യമാകാത്ത ഇത്തരം വിവരങ്ങൾ ഉപയോഗിച്ച് കമ്പനിയുടെ ഉന്നതസ്ഥാനങ്ങളിൽ ഉള്ളവരോ, ജീവനക്കാരോ ബന്ധുക്കളോ ഓഹരികൾ വാങ്ങിക്കൂട്ടി അനധികൃതലാഭം ഉണ്ടാക്കുന്നതിനെയാണ് ഇൻസൈഡർ ട്രേഡിംഗ് എന്നു പറയുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്‍സൈഡര്‍ ട്രേഡിങ്ങ്: കോവിഡിന് മരുന്നു കണ്ടുപിടിച്ച ഫൈസറിലെ മുൻ ജീവനക്കാരന് 20 വർഷം തടവുശിക്ഷ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement