' പാശ്ചാത്യ രാജ്യങ്ങള്‍ തോറ്റുപോകാന്‍ സാധ്യത'; ട്രംപിന് മുന്നറിയിപ്പുമായി ഫിന്‍ലാന്‍ഡ്
- Published by:Sneha Reghu
- news18-malayalam
Last Updated:
എസ്‌സിഒയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉച്ചകോടിയാണ് ഷാംഗ്ഹായില്‍ കഴിഞ്ഞയാഴ്ച നടന്നത്
ഗ്ലോബല്‍ സൗത്തിനോടുള്ള സമീപനം മാറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ ഷാംഗ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനോട്(എസ് സിഒ) പടിഞ്ഞാറന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് അമേരിക്ക, പരാജയപ്പെടുമെന്ന് ഫിനിഷ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബിന്റെ മുന്നറിയിപ്പ്. ''കൂടുതല്‍ യോജിച്ചതും മാന്യവുമായ വിദേശനയത്തിലൂടെ, പ്രത്യേകിച്ച് ഗ്ലോബല്‍ സൗത്തിലെ ഇന്ത്യയെ പോലുള്ള രാജ്യങ്ങളുമായി മികച്ച ബന്ധം സൂക്ഷിച്ചില്ലെങ്കില്‍, യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് യുഎസിനോട് എനിക്കു പറയാനുള്ള സന്ദേശം നമ്മള്‍ തോറ്റുപോകുമെന്നാണ്, സ്റ്റബ്ബ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന എസ്‌സിഒ ഉച്ചകോടിക്ക് പിന്നാലെയാണ് ഈ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്രമ മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും മറ്റു നേതാക്കളും ഈ ഉച്ചകോടിക്കിടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
എസ്‌സിഒയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് ഫിന്‍ലാന്‍ഡ് പ്രസിഡന്റ് നല്‍കിയ മുന്നറിയിപ്പ്
ഈ കൂടിച്ചേരല്‍ എന്താണ് അപകടത്തിലായിരിക്കുന്നത് എന്നതിന്റെ ഓര്‍മപ്പെടുത്തലാണെന്നാണ് സ്റ്റബ് എസ്‌സിഒ സമ്മേളനത്തെ വിശേഷിപ്പിച്ചത്. ''ചൈനയില്‍ നടന്ന ഈ കൂടിച്ചേരല്‍ ഗ്ലോബല്‍ വെസ്റ്റിനെ അപകടത്തിലാക്കിയിരിക്കുന്നതിനെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണെന്ന് ഞാന്‍ കരുതുന്നു. പഴയ ക്രമത്തിന്റെ അവശിഷ്ടങ്ങള്‍ സംരക്ഷിക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്,'' സ്റ്റബ് പറഞ്ഞു.
advertisement
എസ്‌സിഒയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉച്ചകോടിയാണ് ഷാംഗ്ഹായില്‍ കഴിഞ്ഞയാഴ്ച നടന്നത്. ഇതില്‍ പത്ത് അംഗരാജ്യങ്ങളും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ഉള്‍പ്പെടെ 20 ക്ഷണിക്കപ്പെട്ട നേതാക്കളും പങ്കെടുത്തിരുന്നു. പാശ്ചാത്യ ഐക്യം ദുര്‍ബലപ്പെടുത്താന്‍ എസ്‌സിഒ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫിന്നിഷ് പ്രസിഡന്റ് പറഞ്ഞു. പ്രാദേശിക സമാധാനവും സ്ഥിരതയും സംരക്ഷിക്കാനും ഗ്ലോബല്‍ സൗത്തിന്റെ ശക്തി സംയോജിപ്പിക്കാനും ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആഹ്വാനം ചെയ്തിരുന്നു.
പ്രധാനമന്ത്രി മോദിയെ വിളിച്ച് ഫിന്നിഷ് പ്രസിഡന്റ്
ഇന്ത്യന്‍ റഷ്യന്‍ എണ്ണ വിലക്കുറവില്‍ വാങ്ങുന്നത് ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയിരുന്നു. പിന്നാലെ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് അലക്‌സാണ്ടര്‍ സ്റ്റബ്ബിന്റെ മുന്നറിയിപ്പ്. യുക്രൈനിനെതിരായ റഷ്യയുടെ യുദ്ധത്തിന് ഇന്ത്യ ഇന്ധനം നല്‍കുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു.
advertisement
''ഇന്ത്യയുമായി ഞങ്ങള്‍ക്ക് വളരെ കുറച്ച് ബിസിനസ് മാത്രമെയുള്ളൂ. പക്ഷേ, അവര്‍ ഞങ്ങളുമായി വലിയ തോതിലുള്ള ബിസിനസ് നടത്തുന്നുണ്ടെന്ന് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമെ അറിയൂ. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അവര്‍ ഞങ്ങള്‍ക്ക് വന്‍തോതില്‍ സാധനങ്ങള്‍ വില്‍ക്കുന്നു. അവരുടെ ഏറ്റവും വലിയ ക്ലയന്റാണ് ഞങ്ങള്‍. പക്ഷേ ഞങ്ങള്‍ അവര്‍ക്ക് വളരെ കുറച്ച് മാത്രമെ വില്‍ക്കുന്നുള്ളൂ. പൂര്‍ണമായും ഏകപക്ഷീയമായ ഒരു ബന്ധം, അത് പതിറ്റാണ്ടുകളായി തുടരുകയാണ്,'' ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
കഴിഞ്ഞയാഴ്ച അലക്‌സാണ്ടര്‍ സ്ലബ്ബ് ഇന്ത്യയുമായി ബന്ധപ്പെട്ടിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും യുഎസ്, യൂറോപ്യന്‍, യുക്രൈന്‍ നേതാക്കള്‍ തമ്മില്‍ വാഷിംഗ്ടണില്‍ നടത്തിയ കൂടിയാലോചനകളെക്കുറിച്ച് വിശദീകരിക്കുവാനുമാണ് ഫിന്നിഷ് പ്രസിഡന്റ് പ്രധാനമന്ത്രി മോദിയെ വിളിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
September 04, 2025 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
' പാശ്ചാത്യ രാജ്യങ്ങള്‍ തോറ്റുപോകാന്‍ സാധ്യത'; ട്രംപിന് മുന്നറിയിപ്പുമായി ഫിന്‍ലാന്‍ഡ്