നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഹെലികോപ്റ്റർ, എസ്.യു.വി വാഹനം: 'നമസ്തേ ട്രംപിന്' മുന്നോടിയായി സുരക്ഷാ ഉപകരണങ്ങളും വാഹനങ്ങളും എത്തി

  ഹെലികോപ്റ്റർ, എസ്.യു.വി വാഹനം: 'നമസ്തേ ട്രംപിന്' മുന്നോടിയായി സുരക്ഷാ ഉപകരണങ്ങളും വാഹനങ്ങളും എത്തി

  കഴിഞ്ഞ നാലു ദിവസത്തിനിടെ എത്തിയത് മൂന്ന് C17 ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനങ്ങൾ

  Donald Trump

  Donald Trump

  • Share this:
   അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ അഹമ്മദാബാദിലെത്തിയത് മൂന്ന് C17 ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനങ്ങൾ. ട്രംപിന്റെ സുരക്ഷക്കായുള്ള ഉപകരണങ്ങളും ആശയ വിനിമ സംവിധാനങ്ങളും ഔദ്യോഗിക ഹെലികോപ്റ്ററായ മറൈൻ വണ്ണും എസ്.യു.വി വാഹനങ്ങളുമാണ് ഈ വിമാനങ്ങളിലുള്ളത്. സുരക്ഷ ഉറപ്പാക്കാൻ ട്രംപ് സന്ദർശിക്കുന്ന പ്രദേശങ്ങളിലെല്ലാം അമേരിക്കയിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.

   ഫെബ്രുവരി 24നാണ് ട്രംപിന്റെയും മോദിയുടെയും റോഡ് ഷോ നടക്കുക. അതിനുശേഷം മൊട്ടേരയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും. 1.10 ലക്ഷം പേർ നമസ്തേ ട്രംപ് പരിപാടി വീക്ഷിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

   Also Read- മോദിയെ ഞാൻ ശരിക്കും ഇഷ്ടപ്പെടുന്നു': ഡൊണാള്‍ഡ് ട്രംപ്

   ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം , മിസൈൽ വാണിംഗ് സിസ്റ്റം , ആന്റി മിസൈൽ ഡിഫൻസ് സംവിധാനം എന്നിവ മറീൻ വണ്ണിനെ ലോകത്തിലെ ഏറ്റവും സുരക്ഷിത ഹെലികോപ്റ്ററാക്കുന്നു.ഹെലികോപ്റ്റർ എൻജിൻ ശബ്ദം ഉള്ളിലേക്കു വരാതിരിക്കാനും വെടിയുണ്ട ഏൽക്കാതിരിക്കാനും ശേഷിയുള്ള ബോഡിയാണ് ഇതിന്. മൂന്ന് എൻജിനുള്ള ഹെലികോപ്റ്ററിന്റെ ഒരു എൻജിൻ പ്രവർത്തന രഹിതമായാലും സുരക്ഷിതമായി സഞ്ചരിക്കാം.

   വൻ സുരക്ഷാ ക്രമീകരണങ്ങളാണ് അഹമ്മദാബാദിൽ ഒരുക്കിയിരിക്കുന്നത്. മുതിർന്ന 25 ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പതിനായിരത്തോളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. യുഎസ് രഹസ്യ സർവീസിലെ ഉദ്യോഗസ്ഥർക്കും നാഷണൽ സെക്യൂരിറ്റി ഗാർഡ്‌സ് (എൻ‌എസ്‌ജി), സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പി‌ജി) ഉദ്യോഗസ്ഥർക്കും പുറമേയാണ് വൻ പോലീസ് വിന്യാസം. റൂട്ടിലെ സംശയാസ്പദമായ ഡ്രോൺ നിർവീര്യമാക്കാൻ പോലീസ് ആന്റി ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കും. എൻ‌എസ്‌ജിയുടെ സ്‌നൈപ്പർ വിരുദ്ധ സംഘവും റോഡ് ഷോ നടക്കുന്ന പാതയിലുണ്ടാകും.

   Also Read- മകൾ ഇവാങ്കയും മരുമകൻ ജറേഡ് കൂഷ്നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തും
   Published by:Rajesh V
   First published: