നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Emmanuel Macron| 'ഇസ്ലാമിക വിഘടനവാദ'ത്തിനെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

  Emmanuel Macron| 'ഇസ്ലാമിക വിഘടനവാദ'ത്തിനെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

  നിയമനിർമാണം നടത്തും. ദേശീയ പാഠ്യപദ്ധതിയിൽ നിന്ന് വ്യതിചലിക്കുന്ന അനധികൃത സ്കൂളുകളെ വിലക്കും.

  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

  • Share this:
   പാരീസ്: രാജ്യത്തെ ചില മുസ്ലിം വിഭാഗങ്ങൾക്കിടയിൽ നിയന്ത്രണം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇസ്ലാമിക വിഘടനവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. വർഷങ്ങളായി ആഭ്യന്തര ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഫ്രാൻസ് പോരാടുന്നുണ്ടെങ്കിലും മുസ്ലിം സമുദായങ്ങൾക്കുള്ളിൽ തീവ്രവാദത്തിന്റെ അടയാളങ്ങൾ കാണുന്നതിൽ മാക്രോൺ സർക്കാർ കൂടുതൽ ആശങ്കാകുലരാണെന്ന് ഫ്രഞ്ച് അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

   Also Read- 'കോവിഡല്ല ബിജെപിയാണ് ഏറ്റവും വലിയ മഹാമാരി; അത് ഇന്ത്യയെ ഇല്ലാതാക്കി': മമത ബാനർജി

   ചില മുസ്‌ലിം പുരുഷന്മാർ സ്ത്രീകൾക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചത്, പുരുഷന്മാർക്കും സ്ത്രീകൾക്കും ഇതര സമയ സ്ലോട്ടുകൾ ഏർപ്പെടുത്തുന്ന നീന്തൽക്കുളങ്ങൾ, നാലുവയസ്സുള്ള പെൺകുട്ടികൾ പൂർണമായി മുഖം മറയ്ക്കുന്ന മൂടുപടം ധരിക്കാൻ പറഞ്ഞത്, ‘മദ്രസ’ മതവിദ്യാലയങ്ങളുടെ വ്യാപനം എന്നിവയാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഇസ്ലാമിക വിഘടനവാദത്തെ ചെറുക്കാനുള്ള വ്യവസ്ഥകളടങ്ങിയ ബിൽ അടുത്ത വർഷം ആദ്യം പാർലമെന്റിലേക്ക് അയക്കുമെന്ന് മാക്രോൺ പറഞ്ഞു. ദേശീയ പാഠ്യപദ്ധതിയിൽ നിന്ന് വ്യതിചലിക്കുന്ന, അനധികൃത സ്കൂളുകളിൽ കുട്ടികളെ 'പഠിപ്പിക്കാതിരിക്കാൻ' ഹോം-സ്കൂൾ വിദ്യാഭ്യാസം കർശനമായി നിയന്ത്രിക്കാൻ നിയമത്തിൽ വ്യവസ്ഥ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

   Also Read- പൊലീസുകാരൻ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി; ഹെഡ് കോൺസ്റ്റബിളിനെതിരെ കേസ്

   “നമുക്ക് യുദ്ധം ചെയ്യേണ്ടത് ഇസ്ലാമിക വിഘടനവാദത്തിനെതിരെയാണ്,” പാരീസ് നഗരപ്രാന്തമായ ലെസ് മ്യൂറോക്സിലെ സന്ദർശന വേളയിൽ മാക്രോൺ പറഞ്ഞു. “സ്വന്തം നിയമങ്ങൾ രാജ്യത്തിന്റെ നിയമങ്ങളെക്കാൾ മുകളിലാണെന്ന് അവകാശപ്പെടുന്ന ഒരു പ്രത്യയശാസ്ത്രമാണ് പ്രശ്നം.” ഇത്തരം നടപടികൾക്കൊപ്പം, അറബി ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുകയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമോളജി സ്ഥാപിക്കുകയും ചെയ്യുമെന്നും മാക്രോൺ പറഞ്ഞു. എന്നാൽ വിദേശ ഇമാമുകൾക്ക് ഇനി ഫ്രാൻസിലെ പഠിപ്പിക്കാൻ കഴിയില്ല. സ്‌കൂൾ കഫറ്റീരിയകളോ നീന്തൽക്കുളങ്ങളോ സ്ത്രീകൾക്കോ ​​പുരുഷന്മാർക്കോ മാത്രമായി പരിമിതപ്പെടുത്താനുള്ള മേയർമാരുടെ തീരുമാനങ്ങൾ റദ്ദാക്കാനുള്ള അധികാരം കേന്ദ്രസർക്കാരിന്റെ പ്രാദേശിക പ്രതിനിധികൾക്ക് നൽകും.

   അതേസമയം, നിലവിലുള്ള നിയമങ്ങൾ തന്നെ ഫലപ്രദമാണെന്നിരിക്കെ പുതിയ നിയമം ആവശ്യമാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് മുസ്ലിംസ് ഓഫ് ഫ്രാൻസ് അസോസിയേഷൻ പ്രസിഡന്റ് അമർ ലാസ്ഫർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. വാക്കുകൾ തെരഞ്ഞെടുത്ത മാക്രോണിന്റെ രീതിയിലും പ്രശ്നമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇത് ഒരു അപകടത്തെ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്ന പ്രസംഗമാണ്, ഞാൻ ഇതിനെ അനുകൂലിക്കുന്നില്ല. ‘ഇസ്‌ലാമിസത്തിൽ’ ‘ഇസ്‌ലാം’ എന്ന വാക്ക് ഉണ്ട്, അദ്ദേഹത്തിന് തീവ്രവാദത്തെക്കുറിച്ചോ ഭീകരവാദത്തെ കുറിച്ചോ സംസാരിക്കാമായിരുന്നുവെന്ന് ഞാൻ കരുതുന്നു. എല്ലാ മുസ്‌ലിംകളെയും കളങ്കപ്പെടുത്താൻ ആർക്കും കഴിയില്ല ”-അദ്ദേഹം പറഞ്ഞു.

   Also Read- 'ഇതെന്റെ രണ്ടാം ജന്മം.. ദൈവം ഇവിടെ പീസ് വാലിയിലാണ് ഉള്ളത്' ; നടി ശരണ്യ

   ഇസ്ലാമിക തീവ്രവാദികളോ ജിഹാദി ഗ്രൂപ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വ്യക്തികളോ നടത്തിയ ആക്രമണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഫ്രഞ്ച് മണ്ണിൽ 250 ലധികം പേർ കൊല്ലപ്പെട്ടു.

   അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ട് വർഷം മാത്രം ശേഷിക്കെ, തീവ്ര വലതുപക്ഷ, പരമ്പരാഗത യാഥാസ്ഥിതിക പാർട്ടികളിൽ നിന്നുള്ള ആക്രമണങ്ങൾക്ക് വിധേയനാകാതിരിക്കാൻ മാക്രോൺ താൽപ്പര്യപ്പെടുന്നു. കുറ്റകൃത്യങ്ങൾ, കുടിയേറ്റം എന്നീ വിഷയങ്ങളിൽ കർശനമായ നിലപാട് സ്വീകരിക്കണമെന്ന് വാദിക്കുന്നവരും മതേതരത്വവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് നിയമങ്ങൾ കർശനമായി പ്രയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ് ഇത്തരം പാർട്ടികൾ.

   Also Read- ശ്രേയാസ് മുന്നിൽ നിന്ന് നയിച്ചു; കൊൽക്കത്തയെ 18 റൺസിന് പരാജയപ്പെടുത്തി ഡൽഹി

   മതത്തെയും പൊതുജീവിതത്തെയും വേർതിരിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള മതേതരത്വത്തിന്റെ കർശനമായ രൂപമാണ് ഫ്രാൻസ് പിന്തുടരുന്നത്. 1905ൽ കത്തോലിക്കാസഭയുമായുള്ള ക്ലറിക്കൽ വിരുദ്ധ പോരാട്ടങ്ങൾക്ക് ശേഷം ഈ തത്വം നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമീപ ദശകങ്ങളിൽ, ഫ്രഞ്ച് മുസ്‌ലിംകൾക്കിടയിൽ തങ്ങളുടെ മത സ്വത്വം പ്രകടിപ്പിക്കാനുള്ള ആഗ്രഹം മതപരവും മതേതരവുമായ ആവശ്യങ്ങൾ സന്തുലിതമാക്കുന്നതിലുള്ള ശ്രദ്ധ ഇസ്‌ലാമിലേക്ക് മാറ്റിയിരിക്കുന്നു. എന്നിരുന്നാലും, പല ഫ്രഞ്ച് മുസ്‌ലിംകളും തങ്ങളുടെ സമുദായങ്ങളിൽ ദാരിദ്ര്യത്തിനും സാമൂഹിക അന്യവൽക്കരണത്തിനും കാരണമായ വിവേചനത്തെയും പാർശ്വവൽക്കരണത്തെയും കുറിച്ച് വളരെക്കാലമായി പരാതി ഉന്നയിക്കുന്നുണ്ട്.

   യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം ന്യൂനപക്ഷ രാജ്യമാണ് ഫ്രാൻസ്. ഏകദേശം 50 ലക്ഷമാണ് ഇവിടത്തെ മുസ്ലിം ജനസംഖ്യ. ആകെ ജനസംഖ്യയുടെ 7-8% വരുമിത്.
   Published by:Rajesh V
   First published:
   )}