ഫ്രാൻസിൽ പ്രസിഡന്റ് മാക്രോണ്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പാര്‍ലമെന്റ് പിരിച്ചുവിട്ടു

Last Updated:

ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് ജൂൺ 30നും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ജൂലൈ 7നും നടക്കും

ഫ്രാൻസിൽ പാർലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് ജൂൺ 30നും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ജൂലൈ 7നും നടക്കും. യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ടോടെ ഫ്രാൻസിലെ വലതുപക്ഷ പാർട്ടികൾ ഭൂരിപക്ഷം നേടിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ എടുത്തു കാട്ടി വലതുപക്ഷം മുന്നേറുന്നതിൽ മാക്രോൺ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ജോർദാൻ ബാർഡെല്ലയുടെ നേതൃത്വത്തിലുള്ള നാഷണൽ റാലി 32.3 മുതൽ 33 ശതമാനം വരെ വോട്ട് നേടിയപ്പോൾ മാക്രോണിന്റെ റെനൈസൻസ്‍ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 14.8 മുതൽ 15.2 ശതമാനം വരെ മാത്രമാണ് വോട്ട് നേടിയത്. ഫ്രാൻസ് ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും അതിനാൽ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പ് നടത്തണമെന്നും ബാർഡെല്ല മാക്രോണിനോട് ആവശ്യപ്പെട്ടു.
ഈ തിരഞ്ഞെടുപ്പ് ഫലം മാക്രോണിനെ സംബന്ധിച്ച് നിർണായകമാണ്. 2027 ൽ നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ വോട്ടെടുപ്പിൽ, ആർഎൻലെ പ്രമുഖയായ മറൈൻ ലെ പെൻ വിജയസാധ്യത പ്രതീക്ഷിക്കുന്നുണ്ട്. 1997ൽ ജാക്വസ് ഷിറാക്ക് ഇത് പോലെ ഇടതുമുന്നണിക്ക് ഭൂരിപക്ഷം നേടിക്കൊടുക്കാനായി ഇടക്കാല തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരുന്നു. അന്ന് എതിർ രാഷ്ട്രീയകക്ഷികളിൽപെട്ട പ്രസിഡന്റും പ്രധാനമന്ത്രിയും ഒരുമിച്ചു രാജ്യം ഭരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഫ്രാൻസിൽ പ്രസിഡന്റ് മാക്രോണ്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പാര്‍ലമെന്റ് പിരിച്ചുവിട്ടു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement