ഗണപതി ഭഗവാനും ഭഗവത് ഗീതയും; സുനിത ശൂന്യാകാശത്തേയ്ക്ക്  ഒപ്പം കൊണ്ടുപോയത് എന്തൊക്കെ ?

Last Updated:

ഗണപതി തന്റെ ഭാഗ്യദേവനാണെന്നും താന്‍ തികഞ്ഞ ഭക്തയാണെന്നും സുനിത വില്യംസ് പറഞ്ഞു

News18
News18
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും ബുധനാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വിജയകരമായി ഭൂമിയില്‍ തിരികെ എത്തിയിരിക്കുകയാണ്. ഒന്‍പത് മാസത്തിലധികം കാലം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിഞ്ഞതിന് ശേഷമാണ് ഇരുവരുടെയും മടക്കം.
ഇന്ത്യൻ വംശജയായ സുനിത ഇന്ത്യയുമായുള്ള തന്റെ ബന്ധം എക്കാലവും നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. അത് ഇന്ത്യന്‍ ഭക്ഷണങ്ങളിലൂടെയും ആത്മീയ കാര്യങ്ങളിലുമാണ് അവര്‍ അത് കൂടുതലായി പ്രകടമാക്കിയത്. ബഹിരാകാശ ദൗത്യത്തിനിടെ ഇന്ത്യന്‍ സ്‌നാക്‌സായ സമൂസയും ഹിന്ദു ദേവനായ ഗണപതി ഭഗവാന്റെ രൂപവും ഭഗവദ്ഗീതയുമെല്ലാം അവര്‍ ഒപ്പം കരുതി. ബോയിംഗ് സ്റ്റാര്‍ലൈനറില്‍ തന്റെ ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യന്‍ രുചികള്‍ തന്റെ കൂടെയുണ്ടാകണമെന്ന് അവര്‍ ഉറപ്പുവരുത്തിയിരുന്നു. അവര്‍ തിരഞ്ഞെടുത്ത വിഭവങ്ങളില്‍ തന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ സ്‌നാക്‌സായ സമൂസയും ഉള്‍പ്പെടുത്തി.
advertisement
ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് എപ്പോഴും ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഡിസ്‌കവറി ദൗത്യത്തില്‍ പങ്കെടുത്തപ്പോഴാണ് സുനിതയ്ക്കും സഹയാത്രികരായ മൈക്കിള്‍ ലോപ്പസിനും മിഖായില്‍ ടൂറിനും ഇഷ്ടഭക്ഷണം കൊണ്ടുപോകുന്നതിന് നാസ അനുമതി നല്‍കിയത്. യുഎസില്‍ സുലഭമായി ലഭിക്കുന്ന വിഭവമാണ് സമൂസ. ഹൗസ് ഓഫ് സ്‌പൈസസ് എന്ന സ്ഥാപനമാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സമൂസ ഇറക്കുമതി ചെയ്യുന്നത്. ഓരോ മാസവും 14 ലക്ഷത്തോളം സമൂസ കൊച്ചിയിലെ സെസില്‍ പ്രവര്‍ത്തിച്ചിരുന്ന നിക്കാസു ഫ്രോസന്‍ ഫുഡ്‌സ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തില്‍ നിന്നുമാണ്. സുനിത വില്യംസിന് നാസ ലഭ്യമാക്കിയത് ഈ സമൂസയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
advertisement
അമേരിക്കയില്‍ ജനിച്ച വളര്‍ന്ന സുനിത ഭക്ഷണത്തോട് എന്ന പോലെ ഹിന്ദുമത ഗ്രന്ഥങ്ങളോടും ഇന്ത്യന്‍ ഉത്സവങ്ങളോടുമുള്ള തന്റെ താത്പര്യം എപ്പോഴും മറയില്ലാതെ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകം അടുത്ത് നിലനിര്‍ത്താന്‍ അവര്‍ ബഹിരാകാശ ദൗത്യത്തിനിടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്താറുണ്ട്. ഒരു സംസ്‌കാരവുമായി ശക്തമായ ബന്ധം നിലനിര്‍ത്തുന്നതിന് പ്രധാന ഘടകം ഭക്ഷണമാണെന്ന് സുനിത ഉറച്ചുവിശ്വസിക്കുന്നു. ഇന്ത്യന്‍ ഭക്ഷണത്തോും താന്‍ വളര്‍ന്നുവന്ന പാചകരീതിയോടും അവര്‍ എക്കാലവും ആഴമായി മതിപ്പ് പ്രകടിപ്പിച്ചിരുന്നു. ഭക്ഷണത്തോടുള്ള താത്പര്യത്തേക്കാള്‍ തന്റെ പൈതൃകവുമായി ബന്ധം നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗമായിരുന്നു അത്.
advertisement
ഭഗവദ്ഗീത ബഹിരാകാശത്ത് കൊണ്ടുപോയപ്പോള്‍
സുനിതയുടെ ജീവിതത്തില്‍ ആത്മീയത ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. തന്റെ ജീവിതത്തില്‍ വിശ്വാസം പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് അവര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി അവര്‍ ഭഗവദ്ഗീതയും അവര്‍ ബഹിരാകാശദൗത്യത്തിനൊപ്പം കൊണ്ടുപോയി. ദൗത്യത്തിനിടെ ഭൂമിയെ ചുറ്റുമ്പോള്‍ ഈ പുണ്യഗ്രന്ഥങ്ങളില്‍ നിന്ന് ജ്ഞാനവും ശക്തിയും നേടിയെടുക്കാന്‍ അവര്‍ ഭഗവദ്ഗീതയും ഉപനിഷത്തും ഒപ്പം കരുതുകയായിരുന്നു.
ഇവ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത് വളരെയധികം ഉചിതമായ തീരുമാനമായിരുന്നുവെന്ന് അവര്‍ പങ്കുവെച്ചു. ദൈര്‍ഘ്യമേറിയതും തനിച്ചുള്ളതുമായ ദൗത്യങ്ങളില്‍ അവ തനിക്ക് മാര്‍ഗദീപമായതെങ്ങനെയെന്ന് അവര്‍ വിശദീകരിച്ചു. ബഹിരാകാശത്തെ അനന്തമായ നിശബ്ദതയില്‍ ഈ പുസ്തകങ്ങള്‍ ആശ്വാസം നല്‍കിയതായും ആത്മപരിശോധന നടത്താന്‍ സഹായിച്ചതായും അവര്‍ പറഞ്ഞു.
advertisement
തന്റെ സാംസ്‌കാരിക ബന്ധങ്ങളുടെ ആഴത്തിലുള്ള പ്രകടന സൂചകമായി ബഹിരാകാശ ദൗത്യങ്ങളില്‍ അവര്‍ ഗണപതിയുടെ ചെറിയൊരു രൂപവും ഒപ്പം കരുതിയിരുന്നു. വിഘ്‌നങ്ങള്‍ നീക്കാന്‍ സഹായിക്കുമെന്ന് കരുതുന്ന ഗണപതി അവര്‍ക്ക് മാര്‍ഗനിര്‍ദേശത്തിന്റെ ഉറവിടമായിരുന്നു. ബഹിരാകാശത്തേക്ക് ഗണേശനെ കൊണ്ടുപോകുന്നതിലൂടെ ആത്മീയതയും സാംസ്‌കാരിക സ്വത്വവും ശാസ്ത്രത്താല്‍ പരിമിതപ്പെടുത്തിയിട്ടില്ല എന്ന ആശയം അവര്‍ ശക്തിപ്പെടുത്തുകയായിരുന്നു. ഗണപതി തന്റെ ഭാഗ്യദേവനാണെന്നും താന്‍ തികഞ്ഞ ഭക്തയാണെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഗണപതി ഭഗവാന്‍ തനിക്കൊപ്പമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം തന്നെ വഴിനടത്തുന്നതായി വിശ്വസിക്കുന്നതെന്നും അവര്‍ എന്‍ഡിടിവിക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
advertisement
ഗുജറാത്തിലെ മെഹ്‌സാന സ്വദേശിയായ ദീപക് പാണ്ഡ്യയാണ് സുനിതയുടെ അച്ഛന്‍. 1957ലാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയത്. സുനിത സുരക്ഷിതമായി ഭൂമിയില്‍ മടങ്ങിയെത്തിയതോടെ വലിയ ആഘോഷതിമിര്‍പ്പിലാണ് മെഹ്‌സാന. ദീപാവലിക്കെന്നത് പോലെ ആഘോഷമൊരുക്കിയാണ് നാട് അവര്‍ക്ക് സ്വീകരണമൊരുക്കിയത്. അഖണ്ഢ ജ്യോതി തെളിച്ച് നാട്ടുകാരും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. സുനിതയെ ഇവിടേക്ക് ക്ഷണിക്കാനും അവര്‍ക്ക് പദ്ധതിയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
ഗണപതി ഭഗവാനും ഭഗവത് ഗീതയും; സുനിത ശൂന്യാകാശത്തേയ്ക്ക്  ഒപ്പം കൊണ്ടുപോയത് എന്തൊക്കെ ?
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement