ബലൂചിസ്ഥാനിൽ ബസ്സ് യാത്രികരായ ഒൻപത് പേരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Last Updated:

പഞ്ചാബ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു കൊല്ലപ്പെട്ട ഒമ്പത് പേരും

credit: REUTERS
credit: REUTERS
പാക്കിസ്ഥാനിലെ ബലൂച് മേഖലയിൽ തോക്കുധാരികളായവർ ബസ് യാത്രികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. തെക്കു പടിഞ്ഞാറൻ ബലൂചിസ്ഥൻ മേഖലയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
വ്യത്യസ്ത ബസുകളിൽ നിന്നുള്ള യാത്രക്കാരെ പിടിച്ചു കൊണ്ടു പോവുകയും ആളൊഴിഞ്ഞ മലമ്പ്രദേശങ്ങളിൽ എത്തിച്ചു കൊല്ലപ്പെടുത്തിതായാണ് സൂചന.
പഞ്ചാബ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു കൊല്ലപ്പെട്ട ഒമ്പത് പേരും. അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരു സംഘടനയും ഇതുവരെ തയ്യാറായിട്ടില്ല.
സമാന സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും ഇതിന് പിന്നിൽ ബലൂച് വിമതരാണെന്നും ദേശീയമാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
ബലൂചിസ്ഥാനിൽ ബസ്സ് യാത്രികരായ ഒൻപത് പേരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
Next Article
advertisement
സർക്കാർ ഓഫീസുകൾ ആഴ്ചയിൽ 5 ദിവസമാക്കാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചു
സർക്കാർ ഓഫീസുകൾ ആഴ്ചയിൽ 5 ദിവസമാക്കാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചു
  • സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്ക്കാൻ ചീഫ് സെക്രട്ടറി സർവീസ് സംഘടനാ നേതാക്കളുമായി ചർച്ച ചെയ്യും.

  • പ്രവൃത്തി ദിനം 5 ആക്കിയാൽ ദിവസം 1 മണിക്കൂർ അധികം ജോലി ചെയ്യണമെന്ന് ശമ്പളക്കമ്മീഷൻ ശുപാർശ.

  • സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കുന്നത് വർഷങ്ങളായി സർക്കാരിന് മുന്നിലുള്ള നിർദേശമാണ്.

View All
advertisement