advertisement

തരാനകി; ഇനി ഇതൊരു പര്‍വതമല്ല; ഒരു വ്യക്തിയാണ്

Last Updated:

ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന എല്ലാ നിയമപരമായ അവകാശങ്ങളും ഇനിമുതല്‍ തരാനകി പര്‍വതത്തിനും ലഭിക്കും

മൗണ്ട് തരാനകി
മൗണ്ട് തരാനകി
ന്യൂസിലാന്‍ഡിലെ പ്രശസ്തമായ പര്‍വതമായ മൗണ്ട് തരാനകിയ്ക്ക് (Mount Taranaki) വ്യക്തിത്വ പദവി ലഭിച്ചിരിക്കുകയാണ്. ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന എല്ലാ നിയമപരമായ അവകാശങ്ങളും ഇനിമുതല്‍ തരാനകി പര്‍വതത്തിനും ലഭിക്കും. ഇതോടെ ന്യൂസിലാന്‍ഡില്‍ വ്യക്തിഗത പദവി ലഭിക്കുന്ന മൂന്നാമത്തെ പ്രകൃതിദത്ത സൃഷ്ടിയാണ് തരാനകി മൗംഗ എന്നറിയപ്പെടുന്ന മൗണ്ട് തരാനകി. നേരത്തെ ടീ യുറേവെര ദേശീയോദ്യാനത്തിനും വാംഗനുയി നദിയ്ക്കും വ്യക്തിഗത പദവി ലഭിച്ചിരുന്നു.
8261 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തരാനകി മൗംഗ സാഹസിക യാത്രികരുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എന്തിനാണ് ഈ നിര്‍ജീവ അഗ്നിപര്‍വതത്തിന് വ്യക്തിഗത പദവി നല്‍കിയതെന്ന ചോദ്യങ്ങളും ഉയരുകയാണ്. ന്യൂസിലാന്‍ഡിലെ തദ്ദേശീയരായ മവോറി ജനത മഞ്ഞുമൂടിയ ഈ പര്‍വതത്തിന് പവിത്രമായ സ്ഥാനം നല്‍കി ആരാധിച്ചുപോരുന്നു. മവോറി ഗോത്രജനതയുടെ വിശ്വാസം അനുസരിച്ച് മനുഷ്യരും മൃഗങ്ങളും പര്‍വതങ്ങളും സസ്യജാലങ്ങളും ഒരേ ആവാസവ്യവസ്ഥയ്ക്ക് കീഴില്‍ ബന്ധപ്പെട്ടിരിക്കുന്നു. പാരമ്പര്യത്തെ ആദരിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം സാധ്യമാകുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.
advertisement
തരാനകി മൗംഗയ്ക്ക് വ്യക്തിത്വ പദവി നല്‍കാനുള്ള ബില്‍ ജനുവരി 30നാണ് സര്‍ക്കാര്‍ പാസാക്കിയത്. കോളനിവത്കരണ കാലത്ത് മവോറി ജനത അനുഭവിച്ച അനീതികള്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് തരാനകി പര്‍വതത്തിന് വ്യക്തിഗത പദവി ലഭിച്ചത്. കോളനിവത്കരണ കാലത്ത് പര്‍വതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഇവരുടെ നടപടി രാജാവും മവോറി ഗോത്രജനതയും തമ്മില്‍ ഒപ്പുവെച്ച ഉടമ്പടിയുടെ ലംഘനമായിരുന്നു. തുടര്‍ന്ന് മവോറി ജനതയില്‍ നിന്ന് പ്രതിഷേധം ശക്തമായി. ഇതോടെ രാജാവ് പര്‍വതത്തിന്റെ ചില പ്രദേശങ്ങള്‍ ഗോത്രവിഭാഗത്തിന് വിട്ടുകൊടുത്തു. എന്നാല്‍ പര്‍വതത്തിന്റെ ഭൂരിഭാഗവും ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. രാജാവ് ഈ പ്രദേശത്തെ റിസര്‍വ് വനമായും പിന്നീട് ദേശീയോദ്യാനമായും പ്രഖ്യാപിച്ചു.
advertisement
വ്യക്തിഗത പദവി ലഭിച്ചതോടെ തരാനകി പര്‍വതത്തിന്റെ സംരക്ഷണം മവോറി ഗോത്രത്തിന്റെയും ഐവി വിഭാഗത്തിന്റെയും ന്യൂസിലാന്‍ഡ് സര്‍ക്കാരിന്റെയും ഉത്തരവാദിത്തം കൂടിയാണ്. മുമ്പ് ചെയ്ത തെറ്റുകള്‍ അംഗീകരിച്ച് ഐവി വിഭാഗത്തെ പിന്തുണയ്ക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രിയായ പോള്‍ ഗോള്‍ഡ് സ്മിത്ത് പറഞ്ഞു.
Summary: How Mount Taranaki in NewZealand attained human status
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
തരാനകി; ഇനി ഇതൊരു പര്‍വതമല്ല; ഒരു വ്യക്തിയാണ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement