ആണവ സ്‌ഫോടനത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം; വൈറലായി ട്യൂട്ടോറിയല്‍ വീഡിയോ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ആകസ്മിക ആണവ സ്‌ഫോടനത്തിനായുള്ള സാധ്യത മുമ്പത്തേക്കാളും കൂടുതലാണെന്നും ട്യൂട്ടോറിയൽ വീഡിയോയിൽ പറയുന്നു
അന്താരാഷ്ട്രതലത്തില്‍ ഇസ്രായേലും ഇറാനും യുഎസും തമ്മിലുളള സംഘര്‍ഷം മേഖലയില്‍ കടുത്ത ആശങ്കസൃഷ്ടിച്ചിട്ടുണ്ട്. യുഎസും ഇസ്രായേലും ആണവശേഷി കൈവശംവയ്ക്കുകയും ഇതില്‍ ചേരാനുള്ള സമ്മര്‍ദ്ദം ഇറാനുമേല്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആണവ യുദ്ധത്തെ കുറിച്ചുള്ള ഭയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ഒരു ആണവ സ്‌ഫോടനം നടന്നാലുണ്ടാകുന്ന വലിയ നാശനഷ്ടങ്ങള്‍ മനസ്സിലാക്കാന്‍ വളരെ പ്രയാസമാണ്. ഇത് അത്തരം സംഘര്‍ങ്ങള്‍ തടയുന്നതിന് ആഗോള സംവിധാനങ്ങളെ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും ഇത്തരത്തില്‍ ഒരു ദുരന്തം നടന്നാല്‍ എങ്ങനെയാണ് പ്രതികരിക്കുക എന്നറിയുന്നത് അതിജീവനത്തിന് നിര്‍ണായകമാകും.
സോഷ്യല്‍ മീഡിയയില്‍ സാമ്പത്തിക, ട്രേഡിങ് ഉപദേശങ്ങള്‍ നല്‍കുന്നതില്‍ പ്രശസ്തനായ മൈക്കല്‍ ടെയ്‌ലര്‍ തന്റെ പതിവ് ഉള്ളടക്കങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തരമൊരു ദുരന്ത സാഹചര്യത്തെ കുറിച്ചാണ് സംസാരിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി ആണവ സ്‌ഫോടനം ഉണ്ടായാല്‍ എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ചുള്ള ഒരു ട്യൂട്ടോറിയല്‍ ആണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. ആകസ്മിക സ്‌ഫോടനത്തിനായുള്ള സാധ്യത മുമ്പത്തേക്കാളും കൂടുതലാണെന്നും അദ്ദേഹം തന്റെ വൈറൽ വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
advertisement
നിങ്ങളുടെ ജീവതത്തില്‍ ഒരു ആണവസ്‌ഫോടനത്തിന് നിങ്ങള്‍ സാക്ഷിയാകേണ്ടി വന്നേക്കാമെന്ന് മൈക്കല്‍ പറയുന്നു. ആണവ യുദ്ധത്തേക്കാള്‍ കൂടുതല്‍ സാധ്യത അത്തരമൊരു സ്‌ഫോടനത്തിനുണ്ടെന്നും അദ്ദേഹം പറയുന്നു. മിസൈല്‍ ആക്രമണങ്ങളെ നേരിടാന്‍ യുകെ തയ്യാറെടുക്കണമെന്ന് നേരത്തെയൊരു ജനറല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് മൈക്കല്‍ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
മറ്റിടങ്ങളില്‍ ഇത്തരം സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരു ആണവ സ്‌ഫോടനം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്. ആദ്യം ഒരു ശക്തമായ മിന്നല്‍ കാണുകയാണെങ്കില്‍ 8-10 സെക്കന്‍ഡ് വ്യക്തികള്‍ക്ക് കിടക്കാന്‍ സമയമുണ്ട്. കണ്ണുകള്‍ അടച്ചിരിക്കണം, വായ തുറന്നിരിക്കണം എന്നും അദ്ദേഹം പറയുന്നു. ആണവ സ്‌ഫോടന സമയത്ത് വായ അടച്ചിരുന്നാല്‍ ശ്വാസകോശം പൊട്ടുന്നതിനും കര്‍ണപടലം പൊട്ടുന്നതിനും ആന്തരിക പരിക്കുകള്‍ക്കും കാരണമാകും.
advertisement
ആദ്യ ഷോക്കിനുശേഷം ഭൂഗര്‍ഭ അഭയം തോടാനും 10 മിനുറ്റ് സമയം ലഭിക്കും. നിങ്ങള്‍ക്കും ഉപരിതലത്തിനും ഇടയില്‍ കൂടുതല്‍ സിമന്റും സ്റ്റീലും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മികച്ച സംരക്ഷണം ലഭിക്കും. ഇതിനുള്ളില്‍ നിന്ന് കുറഞ്ഞത് 48 മണിക്കൂറെങ്കിലും പുറത്തേക്ക് പോകാതിരിക്കണമെന്നും മൈക്കല്‍ പറയുന്നു. റേഡിയേഷന്‍ എക്‌സ്‌പോഷര്‍ ഉള്ളതിനാല്‍ നേരത്തെ പുറത്തിറങ്ങുന്നത് മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് 48 മണിക്കൂറെങ്കിലും ഷെല്‍ട്ടറില്‍ തുടരണമെന്നാണ് മൈക്കല്‍ നിര്‍ദ്ദേശിക്കുന്നത്.
48 മണിക്കൂര്‍ കഴിഞ്ഞ് സ്‌ഫോടന മേഖലയില്‍ നിന്ന് കഴിയുന്നത്ര ദൂരത്തേക്ക് മാറി മേലെ ധരിച്ചിരിക്കുന്ന എല്ലാ വസ്ത്രങ്ങളും നീക്കം ചെയ്യാനും മൈക്കല്‍ പറയുന്നുണ്ട്. ഇത് റേഡിയേഷന്‍ എക്‌സപോഷര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുപുറമെ പായ്ക്ക് ചെയ്ത ഭക്ഷണം, കുടിവെള്ളം, ഹാന്‍ഡ് ക്രാങ്ക് റേഡിയോ, റെയിന്‍കോട്ട്, റബ്ബര്‍ കയ്യുറകള്‍, ഒരു മാപ്പ് തുടങ്ങിയ അവശ്യവസ്തുക്കള്‍ അടങ്ങിയ ഒരു ന്യൂക്ലിയര്‍ ബാക്ക്പാക്ക് തയ്യാറാക്കി വെക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആളുകള്‍ നിങ്ങളെ ഭ്രാന്തന്‍ എന്ന് വിളിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷേ അവര്‍ക്ക് ദാഹിക്കുമ്പോള്‍ നിങ്ങളുടെ കൈയ്യില്‍ വെള്ളം ഉണ്ടായിരിക്കുമ്പോള്‍ നിങ്ങള്‍ ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 03, 2025 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ആണവ സ്‌ഫോടനത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം; വൈറലായി ട്യൂട്ടോറിയല്‍ വീഡിയോ