മനുഷ്യന്‍ ഒരിക്കൽ വംശനാശത്തിന്റെ വക്കിലെത്തി; ആകെ അവശേഷിച്ചിരുന്നത് നമ്മുടെ ഒരു പഞ്ചായത്ത് വാർഡിലെ ജനമെന്ന് പഠനം
- Published by:Sarika N
- news18-malayalam
Last Updated:
ഭൂമിയില്‍ നിന്ന് മനുഷ്യല്‍ ഏകദേശം തുടച്ചുമാറ്റപ്പെട്ട ഒരു കാലമുണ്ടായിരുന്നതായി പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു
ഇന്ന് ലോകത്തിന്റെ എല്ലാ കോണുകളിലും മനുഷ്യവാസമുള്ളതായാണ് കണക്കാക്കുന്നത്. എന്നാല്‍, ഭൂമിയില്‍ നിന്ന് മനുഷ്യല്‍ ഏകദേശം തുടച്ചുമാറ്റപ്പെട്ട ഒരു കാലമുണ്ടായിരുന്നതായി പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഏകദേശം ഒന്‍പത് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തെമ്പൊടുമായി 1280 പേര്‍ മാത്രമാണുണ്ടായിരുന്നതെന്ന് പഠനത്തില്‍ പറയുന്നു. ഇത് നമ്മുടെ ഒരു പഞ്ചായത്ത് വാർഡിലെ ജനസംഖ്യയോളമേ വരൂ. സയന്‍സ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്ക, ചൈന, ഇറ്റലി എന്നിവടങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത കംപ്യൂട്ടര്‍ മാതൃക അടിസ്ഥാനമാക്കിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പഠനം നടത്തിയതെങ്ങനെ?
ആധുനിക മനുഷ്യന്‍ എന്നും അറിയപ്പെടുന്ന ഇന്നത്തെ മനുഷ്യ വംശമായ ഹോമോ സാപ്പിയന്‍സ് രൂപപ്പെടുന്നതിന് വളരെ മുമ്പ് തന്നെ ആഫ്രിക്കയിലെ മനുഷ്യന്റെ പൂര്‍വികള്‍ വംശനാശത്തിന്റെ വക്കിലായിരുന്നുവെന്ന് പഠനത്തിന്റെ കണ്ടെത്തലുകള്‍ പറയുന്നു. പഠനത്തിനായി ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ രീതിയാണ് ഗവേഷകര്‍ അവലംബിച്ചത്. ഇതുപയോഗിച്ച് ഇന്നത്തെ 31000ലധികം മനുഷ്യരുടെ ജനിതകഘടനയില്‍ നിന്ന് ജനിതക വിവരങ്ങള്‍ ശേഖരിച്ചു. മനുഷ്യന്റെ പൂര്‍വികരില്‍ 98.7 ശതമാനം പേരും ഇല്ലാതായതായി ഈ വിശകലനത്തില്‍ കണ്ടെത്തി. ഈ വിടവ് ആഫ്രിക്കന്‍, യുറേഷ്യന്‍ ഫോസില്‍ രേഖകളിലെ കാലക്രമത്തിലുള്ള ഗണ്യമായ വിടവുമായി യോജിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി.
advertisement
വംശനാശത്തിന്റെ വക്കിലെത്താന്‍ കാരണമെന്ത്?
ജനസംഖ്യയില്‍ കുറവുവരാനുള്ള കൃത്യമായ കാരണം അറിയില്ലെങ്കിലും ആഫ്രിക്കയിലെ കാലാവസ്ഥാ മാറ്റമാണ് ഇതിന് കാരണമെന്ന് ഗവേഷകര്‍ പറഞ്ഞു. മധ്യ-പീസ്റ്റോസ്റ്റീന്‍ പരിവര്‍ത്തന കാലഘട്ടത്തില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം കടുത്ത കാലാവസ്ഥാ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. ഇവിടെ തണുപ്പുവര്‍ധിക്കുകയും വരണ്ട അന്തരീക്ഷത്തിനും കാരണമായി. ഈ കാലഘട്ടം കൂടുതല്‍ ദൈര്‍ഘമേറിയതും കഠിനവുമായിരുന്നു. ഇത് താപനില കുറയാനും വരണ്ട കാലാവസ്ഥയ്ക്കും കാരണമായി. ഇത് മനുഷ്യന്റെ നിലനില്‍പ്പിന് വെല്ലുവിളിയായി മാറി.
ഗവേഷകര്‍ പറയുന്നതെന്ത്?
പുതിയ പഠനത്തിലെ കണ്ടെത്തലുകള്‍ മനുഷ്യന്റെ പരിണാമത്തെക്കുറിച്ചുള്ള പഠനത്തില്‍ പുതിയ മേഖല തുറന്ന് നല്‍കുന്നതാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ യി-ഹ്സുവുവാന്‍ പാന്‍ പറഞ്ഞു.
advertisement
''ഈ മനുഷ്യര്‍ ജീവിച്ചിരുന്ന സ്ഥലങ്ങള്‍, കടുത്ത കാലാവസ്ഥാ മാറ്റങ്ങളെ അവര്‍ എങ്ങനെ അതിജീവിച്ചു, തടസ്സങ്ങള്‍ക്കിടയില്‍ സ്വാഭാവികമായുള്ള തിരഞ്ഞെടുപ്പ് മനുഷ്യമസ്തിഷ്‌കത്തിന്റെ പരിണാമത്തെ ത്വരിതപ്പെടുത്തിയോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഇത് ഉയര്‍ത്തുന്നുണ്ട്,'' ഷാംഗ്ഹായിലെ ഈസ്റ്റ് ചൈന നോര്‍മല്‍ സര്‍വകലാശാലയിലെ ജനിതകശാസ്ത്രജ്ഞനായ യി-ഹിസുവാന്‍ പാന്‍ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 26, 2025 11:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
മനുഷ്യന്‍ ഒരിക്കൽ വംശനാശത്തിന്റെ വക്കിലെത്തി; ആകെ അവശേഷിച്ചിരുന്നത് നമ്മുടെ ഒരു പഞ്ചായത്ത് വാർഡിലെ ജനമെന്ന് പഠനം