ഇന്ത്യ പാകിസ്ഥാനേക്കാള്‍ 10 വര്‍ഷം പിറകിലെന്ന് ഷാഹിദ് അഫ്രീദി; ക്രൂരമായി ട്രോളി സോഷ്യല്‍ മീഡിയ

Last Updated:

പാകിസ്ഥാനുമായി മത്സരിക്കാനാണ് ഇന്ത്യ സ്വപ്‌നം കാണുന്നതെന്നും പക്ഷേ ഒരിക്കലും പാകിസ്ഥാന് ഒപ്പമെത്തില്ലെന്നും അഫ്രീദി പറഞ്ഞു

News18
News18
ഇന്ത്യ പാകിസ്ഥാനേക്കാള്‍ 10 വര്‍ഷം പിറകിലാണെന്ന് അവകാശപ്പെട്ട പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ ക്രൂരമായി ട്രോളി സോഷ്യല്‍ മീഡിയ. വളര്‍ച്ചയുടെയും വികസനത്തിന്റെയും കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ പാകിസ്ഥാനേക്കാള്‍ പത്ത് വര്‍ഷം പിന്നിലാണെന്ന് അഫ്രീദി അവകാശപ്പെട്ടിരുന്നു. പാകിസ്ഥാനുമായി മത്സരിക്കാനാണ് ഇന്ത്യ സ്വപ്‌നം കാണുന്നതെന്നും പക്ഷേ, ഒരിക്കലും പാകിസ്ഥാന് ഒപ്പമെത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
''ഇന്ത്യ പാകിസ്ഥാനേക്കാള്‍ പത്ത് വര്‍ഷം പിറകിലാണ്. നമ്മളെ പരാജയപ്പെടുത്തി നമുക്ക് തുല്യരാകാന്‍ അവര്‍ സ്വപ്‌നം കാണുന്നു. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഇന്ത്യയെ നമ്മുടെ ശത്രു എന്ന് വിളിക്കുന്നത് പോലും പാകിസ്ഥാനെ അപമാനിക്കുന്നതിന് തുല്യമാണ്,'' അഫ്രീദി പറഞ്ഞു.
അഫ്രീദിയുടെ പുതിയ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയില്‍നിന്നുള്ള നിരവധി ക്രിക്കറ്റ് ആരാധകരാണ് അദ്ദേഹത്തെ ക്രൂരമായി ട്രോളിയത്. വിചിത്രവും വസ്തുതാവിരുദ്ധവുമായ അവകാശവാദമാണ് അഫ്രീദി നടത്തിയതെന്ന് പലരും പറഞ്ഞു.
advertisement
അഫ്രീദിയുടെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതും അസത്യവുമാണെന്ന് ചൂണ്ടിക്കാട്ടാന്‍ ഉപയോക്താക്കള്‍ രണ്ടു രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ, സാങ്കേതികപരമായ മുന്നേറ്റങ്ങള്‍, വ്യവസായ മേഖലയിലെ നേട്ടങ്ങള്‍ എന്നിവയെല്ലാം താരതമ്യം ചെയ്യുന്ന മീമുകളും സ്ഥിതി വിവരക്കണക്കുകളും ഷെയര്‍ ചെയ്തു.
ഇന്ത്യയെക്കുറിച്ച് അഫ്രീദി തെറ്റായ പരാമര്‍ശം നടത്തുന്നത് ഇതാദ്യമല്ല. ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ഇന്ത്യ പ്രതികാര നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. എന്നാല്‍ പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് തെളിവ് നല്‍കാന്‍ അഫ്രീദി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈന്യത്തെ ഉപയോഗ്യശൂന്യര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
advertisement
''ഇന്ത്യയില്‍ ഒരു പടക്കം പൊട്ടിയാല്‍ പോലും അവര്‍ ഇതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നു. കശ്മീരില്‍ ഇന്ത്യ എട്ട് ലക്ഷം സൈനികരെ നിയോഗിച്ചിട്ടുണ്ട്. എന്നിട്ടും പഹല്‍ഗാമില്‍ ആക്രമണം നടന്നു. ഇതിനര്‍ത്ഥം നിങ്ങള്‍ ഉപയോഗശൂന്യരാണെന്നാണ്. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുന്നില്ലയെന്നാണ്,'' പാക് വാര്‍ത്താ ചാനലായ സമ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യ പാകിസ്ഥാനേക്കാള്‍ 10 വര്‍ഷം പിറകിലെന്ന് ഷാഹിദ് അഫ്രീദി; ക്രൂരമായി ട്രോളി സോഷ്യല്‍ മീഡിയ
Next Article
advertisement
ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു; 'ദീർഘകാല സമാധാനത്തിലേക്കുള്ള വഴി'
ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു; 'ദീർഘകാല സമാധാനത്തിലേക്കുള്ള വഴി'
  • പ്രധാനമന്ത്രി മോദി ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ സ്വാഗതം ചെയ്തു, ദീർഘകാല സമാധാനത്തിലേക്കുള്ള വഴി.

  • പാലസ്തീൻ, ഇസ്രായേൽ ജനതയ്ക്കും പശ്ചിമേഷ്യൻ മേഖലയ്ക്കും ദീർഘകാല സമാധാനത്തിനുള്ള പ്രായോഗികമായ വഴി.

  • 8 മുസ്ലിം രാജ്യങ്ങൾ ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്തുണ; ഗാസ യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷ.

View All
advertisement