അടിയന്തരമായി ഇറാൻ വിടാൻ ഇന്ത്യൻ പൗരൻമാർക്ക് എംബസിയുടെ നിർദേശം
- Published by:Rajesh V
- news18-malayalam
Last Updated:
വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസ്സുകാർ, വിനോദസഞ്ചാരികൾ എന്നിവരടക്കം ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം മടങ്ങണമെന്നാണ് നിർദേശം
ടെഹ്‌റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം അതിശക്തമാകുന്ന സാഹചര്യത്തിൽ, അവിടെയുള്ള ഇന്ത്യൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദേശിച്ചു. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസ്സുകാർ, വിനോദസഞ്ചാരികൾ എന്നിവരടക്കം ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം മടങ്ങണമെന്നാണ് നിർദേശം.
പ്രധാന നിർദേശങ്ങൾ
ജാഗ്രത പാലിക്കുക: പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. അതീവ ജാഗ്രത പുലർത്തുക.
രേഖകൾ കരുതുക: പാസ്‌പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള എല്ലാ യാത്രാ-ഇമിഗ്രേഷൻ രേഖകളും കൈവശം സൂക്ഷിക്കണം.
രജിസ്ട്രേഷൻ: ഇതുവരെ എംബസിയിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ തന്നെ (www.indianembassytehran.gov.in/registration) എന്ന ലിങ്ക് വഴി നടപടികൾ പൂർത്തിയാക്കണം.
കുടുംബാംഗങ്ങളുടെ സഹായം: ഇറാനിൽ ഇന്റർനെറ്റ് തടസ്സങ്ങൾ ഉള്ളതിനാൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കായി ഇന്ത്യയിലുള്ള അവരുടെ കുടുംബാംഗങ്ങൾക്ക് വിവരങ്ങൾ സമർപ്പിക്കാവുന്നതാണ്.
advertisement
സഹായത്തിനായി ബന്ധപ്പെടുക
എന്ത് സഹായത്തിനും ഇന്ത്യൻ എംബസിയുടെ താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിലോ ഇമെയിൽ വഴിയോ ബന്ധപ്പെടാം:
മൊബൈൽ നമ്പറുകൾ: +989128109115, +989128109109, +989128109102, +989932179359
ഇമെയിൽ: cons.tehran@mea.gov.in
സാഹചര്യം അതീവ ഗുരുതരം
ഇറാനിൽ തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ സൈനികരടക്കം ഏകദേശം 2,000ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും സഹായം ഉടൻ എത്തുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇറാനുമായുള്ള എല്ലാ ചർച്ചകളും അമേരിക്ക നിർത്തിവെച്ചിരിക്കുകയാണ്.
advertisement
Summary: In view of the escalating anti-government protests in Iran, the Indian Embassy has directed all Indian citizens currently in the country to leave immediately. The advisory applies to all Indians residing in Iran, including students, pilgrims, businesspersons, and tourists, urging them to return as soon as possible using any available means of transport. The embassy emphasized that citizens should remain extremely vigilant, avoid areas where protests or demonstrations are taking place, and stay in constant contact with the Indian Embassy in Tehran. This fresh warning follows an earlier advisory issued on January 5.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 14, 2026 6:20 PM IST










