'അസംബന്ധം'; അമിത് ഷായ്ക്കെതിരെ പരാമർശത്തിൽ കനേഡിയൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു

Last Updated:

ഈ ആഴ്ച ആദ്യം പൊതു സുരക്ഷയും ദേശീയ സുരക്ഷയും സംബന്ധിച്ച കനേഡിയൻ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ കനേഡിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണാണ് വിവാദ പരാമർശം നടത്തിയത്. അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് ഖലിസ്ഥാനി തീവ്രവാദികളെ ലക്ഷ്യമിട്ടതെന്നായിരുന്നു അദ്ദേഹം ആരോപണമുന്നയിച്ചത്

(IMAGE: SHUTTERSTOCK)
(IMAGE: SHUTTERSTOCK)
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കുറിച്ച് കനേഡിയൻ പാർലമെന്ററി സമിതിയിൽ നടത്തിയ പരാമർശങ്ങളോട് ഇന്ത്യ ശക്തമായ വിയോജിപ്പ് അറിയിച്ചു. കനേഡിയൻ ഹൈക്കമ്മീഷനിൽ നിന്നുള്ള ഒരു പ്രതിനിധിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിക്കുകയായിരുന്നു. അമിത് ഷായ്ക്കെതിരായ പരാമർശങ്ങൾ 'അസംബന്ധവും അടിസ്ഥാനരഹിതവും' എന്ന് അപലപിക്കുകയും ചെയ്തു.
ഈ ആഴ്ച ആദ്യം പൊതു സുരക്ഷയും ദേശീയ സുരക്ഷയും സംബന്ധിച്ച കനേഡിയൻ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ കനേഡിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണാണ് വിവാദ പരാമർശം നടത്തിയത്. അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് ഖലിസ്ഥാനി തീവ്രവാദികളെ ലക്ഷ്യമിട്ടതെന്നായിരുന്നു അദ്ദേഹം ആരോപണമുന്നയിച്ചത്.
ഡെപ്യൂട്ടി മന്ത്രി ഡേവിഡ് മോറിസൺ കമ്മിറ്റിക്ക് മുമ്പാകെ കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ നടത്തിയ അസംബന്ധവും അടിസ്ഥാനരഹിതവുമായ പരാമർശങ്ങളിൽ ഇന്ത്യൻ സർക്കാർ അതിശക്തമായി പ്രതിഷേധിക്കുന്നു എന്ന് പ്രതിഷേധക്കുറിപ്പിൽ ഇന്ത്യ അറിയിച്ചു.
ഉയർന്ന സ്ഥാനത്തുള്ള കനേഡിയൻ ഉദ്യോഗസ്ഥർ ബോധപൂർവം അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് അടിസ്ഥാനരഹിതമായ സൂചനകൾ ചോർത്തി ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതിനും മറ്റ് രാജ്യങ്ങളെ സ്വാധീനിക്കുന്നതിനുമുള്ള ബോധപൂർവമായ തന്ത്രമാണ് നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
advertisement
നിലവിലെ ഈ പ്രവർത്തനങ്ങൾ കനേഡിയൻ സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയെ കുറിച്ച് ഇന്ത്യ ഉന്നയിക്കുന്ന വസ്തുതകൾ ശരിവെക്കുന്നതാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.
Summary: India expressed its disapproval towards remarks made in a Canadian parliamentary committee on October 29 regarding Union Home Minister Amit Shah.The Ministry of External Affairs (MEA) summoned a representative from the Canadian High Commission on Wednesday and presented a diplomatic note where it condemned the comments as “absurd and baseless".
മലയാളം വാർത്തകൾ/ വാർത്ത/World/
'അസംബന്ധം'; അമിത് ഷായ്ക്കെതിരെ പരാമർശത്തിൽ കനേഡിയൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement