റഷ്യ യുക്രൈൻ യുദ്ധം; നിക്ഷ്പക്ഷ നിലപാടല്ല, ഇന്ത്യ നിന്നത് എന്നും സമാധാനത്തിന്റെ പക്ഷത്ത്: പ്രധാനമന്ത്രി

Last Updated:

യുദ്ധവും ആക്രമവും അല്ല പരിഹാരമാർഗമെന്നും മേഖലയിലെ സമാധാനാന്തരീക്ഷം നില നിറുത്താൻ ക്രിയാത്മകമായ ചർച്ചയാണ് ആവശ്യമെന്നും സൂചിപ്പിച്ച് ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രൈൻ പ്രസിഡൻ്ര് വ്ളോഡിമർ സെലൻസ്കിയുമായി വെള്ളിയാഴ്ച്ച കീവിൽ വച്ച് കൂടിക്കാഴ്ച്ച നടത്തി. യുദ്ധത്തിൽ ഇന്ത്യ ഒരിക്കലും നിക്ഷ്പക്ഷ നിലപാട് എടുത്തിരുന്നില്ല എന്നും ഇന്ത്യ എന്നും നിലകൊണ്ടത് സമാധാനത്തിന്റെ പക്ഷത്തായിരുന്നു എന്നും പ്രധാനമന്ത്രി  സെലൻസ്കിയോട് പറഞ്ഞു.
'ഈ യുദ്ധത്തിൽ ഇന്ത്യ ഒരിക്കലും നിക്ഷ്പക്ഷ നിലപാടായിരുന്നില്ല സ്വീകരിച്ചത്. ഞങ്ങൾ സമാധാനത്തിന്റെ പക്ഷത്തായിരുന്നു' പ്രശ്നം പരിഹരിക്കാൻ നയതന്ത്രപരമായി ഇന്ത്യ എടുത്ത നിരന്തര പരിശ്രമത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് മോദി പറഞ്ഞു. യുദ്ധവും ആക്രമവും അല്ല പരിഹാരമാർഗമെന്നും മേഖലയിലെ സമാധാനാന്തരീക്ഷം നില നിറുത്താൻ ക്രിയാത്മകമായ ചർച്ചയാണ് ആവശ്യമെന്നും സൂചിപ്പിച്ച് ഇന്ത്യയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
വെള്ളിയാഴ്ച്ച രാവിലെയാണ് മോദിയും സെലൻസ്കിയും കീവിൽ കൂടിക്കാഴ്ച നടത്തിയത്. കണ്ടയുടനെ കൈകൊടുത്തും ആലിംഗനം ചെയ്തും സെലൻസ്കിയുമായുള്ള സംഭാഷണം ആരംഭിച്ച മോദി, സെലൻസ്കിക്കൊപ്പം യുദ്ധം നാശം വിതച്ച സ്ഥലവും സന്ദർശിച്ചു.
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രൈൻ സന്ദർശനത്തെ ചരിത്രപരമായ സംഭവം എന്നാണ് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കർ വിശേഷിപ്പിച്ചത്. 1991 ൽ യുക്രൈൻ സ്വതന്ത്രമായതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈനിൽ സന്ദർശനം നടത്തുന്നത്.
സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രതിരോധം , വാണിജ്യം , കൃഷി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. കൂടിക്കാഴ്ച്ചയെ സംബന്ധിച്ച് ഇരു രാജ്യങ്ങലും ഉടൻ സംയുക്ത പ്രസ്താവന ഇറക്കും.
യുക്രൈൻ്റെ ഇപ്പോഴുള്ള അവസ്ഥയെപ്പറ്റിയും സമാധാനം പുനസ്ഥാപിക്കാനുള്ള മാർഗങ്ങളെപ്പറ്റിയുമാണ് പ്രധാനമായും ചർച്ച നടന്നെന്നാണ് വിവരം. വളരെ ക്രിയാത്മകവും വിശദവുമായ ചർച്ചയാണ് നടന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. സഹായമായി 22 ടൺ വരുന്ന മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യ യുക്രൈന് കൈമാറിയതായും എസ്.ജയശങ്കർ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
റഷ്യ യുക്രൈൻ യുദ്ധം; നിക്ഷ്പക്ഷ നിലപാടല്ല, ഇന്ത്യ നിന്നത് എന്നും സമാധാനത്തിന്റെ പക്ഷത്ത്: പ്രധാനമന്ത്രി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement