ഈ പരിപാടി ലണ്ടനിൽ വേണ്ട; പെൺകുട്ടികൾക്ക് അശ്‌ളീല സന്ദേശമയച്ച ഇന്ത്യൻ വിദ്യാർത്ഥിയെ നാടുകടത്തി
- Published by:meera_57
- news18-malayalam
Last Updated:
പോലീസ് പിടിച്ചതും, 'എന്റെ മാതാപിതാക്കൾ എന്നെ ഉപേക്ഷിക്കും,' എന്ന് യുവാവ്
പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക് അശ്‌ളീല സന്ദേശങ്ങൾ അയച്ചതായി ആരോപിച്ച് ലണ്ടനിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിയെ നാടുകടത്തി.
ഇന്ത്യൻ വിദ്യാർത്ഥിയെ യുകെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി മാറിക്കഴിഞ്ഞു. ഇന്റർനാഷണൽ ബിസിനസിൽ ബിരുദം നേടുകയും കഴിഞ്ഞ ആറ് മാസമായി വൂൾവിച്ചിൽ താമസിക്കുകയും ചെയ്ത പ്രജ്വൽ രമന്ത് ആണ് തന്നെന്ന് വിദ്യാർത്ഥി സ്വയം പരിചയപ്പെടുത്തുന്നു.
"ഈ കുട്ടികളുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടോ?" എന്ന് യുകെ പോലീസ് ഇന്ത്യൻ വിദ്യാർത്ഥിയോട് ചോദിച്ചു. പ്രജ്വൽ ഇതിന് 'അതെ' എന്ന് മറുപടി നൽകി. അവരെ ചുംബിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും, മോശം ചിത്രങ്ങൾ അയച്ചു നൽകാൻ അഭ്യർത്ഥിച്ചതായും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചതായും സമ്മതിക്കുന്നു.
advertisement
പെൺകുട്ടികളുമായി സംസാരിക്കുക മാത്രമായിരുന്നു താനെന്ന് പ്രജ്വല്‍ അവകാശപ്പെടുന്നു, പക്ഷേ ആ തീരുമാനത്തിൽ ഖേദിക്കുന്നു എന്നും ഇയാൾ പറഞ്ഞു. "ഞാൻ അവരോട് സംസാരിക്കുകയായിരുന്നു. ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് ഞാൻ നിർത്തിയതെന്ന്" അദ്ദേഹം ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.
പോലീസ് പിടിച്ചതും, “എന്റെ മാതാപിതാക്കൾ എന്നെ ഉപേക്ഷിക്കും,” എന്ന് ഇയാൾ പറയുന്നു.
An Indian student studying in London was deported after he was accused of sending sexual messages to two local minors.
A video of the Indian student being interrogated by UK police has gone viral on social media platforms. The student identifies himself as Prajwal Ramanth, who… pic.twitter.com/bQZ72SfuRV
— The Siasat Daily (@TheSiasatDaily) June 12, 2025
advertisement
യുകെ നിയമപ്രകാരം, 16 വയസ്സിന് താഴെയുള്ള കുട്ടിയുമായി ലൈംഗിക ചുവയോടെ സംഭാഷണം നടത്തുന്നത് ബന്ധപ്പെടുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമായി നിർവചിക്കപ്പെടുന്നു, ഗുരുതരമായ കുറ്റകൃത്യ നിയമപ്രകാരം രണ്ട് വർഷം വരെ തടവും ലൈംഗിക കുറ്റവാളിയായി നിർബന്ധിത രജിസ്ട്രേഷനും ലഭിക്കാവുന്ന കുറ്റമാണിത്.
പ്രജ്വലിനെ പിന്നീട് ഇന്ത്യയിലേക്ക് നാടുകടത്തി.
Summary: An Indian student in London deported for passing lewd comments to minors
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 14, 2025 11:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഈ പരിപാടി ലണ്ടനിൽ വേണ്ട; പെൺകുട്ടികൾക്ക് അശ്‌ളീല സന്ദേശമയച്ച ഇന്ത്യൻ വിദ്യാർത്ഥിയെ നാടുകടത്തി