ജപ്പാനിൽ ശക്തമായ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്
- Published by:Sarika KP
- news18-malayalam
Last Updated:
അപകടകരമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ദുരന്തമേഖലയിൽ നിന്ന് അടിയന്തരമായി ആളുകളെ മാറ്റി പാർപ്പിക്കാൻ അധികൃതർ നിർദേശം നൽകി.
ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. 7.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇതിന്റെ സാഹചര്യത്തിൽ തീര പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ച് ജപ്പാൻ കാലാവസ്ഥ ഏജൻസി. അഞ്ചടി ഉയരത്തിൽ തിരമാല ഉയരുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
BREAKING: 7.4-magnitude earthquake hits western Japan, tsunami warnings in effect - JMA pic.twitter.com/lOKEkuhNdS
— BNO News (@BNONews) January 1, 2024
തീരപ്രദേശമായ ഇഷികാവ പ്രിഫെക്ചറിലെ വാജിമ നഗരത്തില്‍ 1.2 മീറ്റര്‍ ഉയരത്തില്‍ തിരയടിച്ചതായി സ്ഥിരീകരിച്ചതായി ജാപ്പനീസ് മാധ്യമമായ എന്‍എച്ച്‌കെ റിപോര്‍ട്ട് ചെയ്തു. ആണവനിലയങ്ങളില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുസു നഗരത്തില്‍ സൂനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്.
富山市 萩浦橋 津波到達中 pic.twitter.com/5TJkH4E1Mx
— 鈴木 一 (@hioooomn) January 1, 2024
ജാഗ്രത നിർദേശത്തിന്റെ ഭാഗമായി ആളുകളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറി താമസിക്കാൻ അധികൃതർ മുന്നറിയിപ്പ് നല്‍കി. ജപ്പാന്‍ തീരത്തു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 300 കിലോമീറ്റര്‍ വരെ സൂനാമിത്തിരകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായ പസിഫിക്ക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 01, 2024 3:11 PM IST