യുകെയിലെ കാഞ്ഞിരപ്പള്ളിക്കാർ കവന്ററിയിൽ ഒത്തുചേർന്നു

Last Updated:

അഞ്ചാം തവണയാണ് കാഞ്ഞിരപ്പള്ളി സംഗമം നടക്കുന്നത്

News18
News18
യു കെ യുടെ വിവിധ ഭാഗങ്ങളിലെ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സംഗമം കവന്ററിയിൽ വെച്ച് ആഘോഷപൂർവമായി നടന്നു. ഇത് അഞ്ചാം തവണയാണ് സംഗമം നടക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെ യുകെയുടെ പല ഭാഗങ്ങളിൽ നിന്നുള്ളവർ എത്തിച്ചേർന്നതോടെ പരിപാടി ആരംഭിച്ചു.സ്വദേശത്ത് വർഷങ്ങൾക്കു മുൻപ് കണ്ടു മറന്ന പല സുഹൃത്തുക്കളെയും കണ്ടതിലുള്ള സന്തോഷം ഏവരുടെയും മുഖത്ത് പ്രകടമായിരുന്നു.
പൊതു സമ്മേളനത്തിനു ശേഷം അറുപതോളം കുടുംബങ്ങൾ വേദിയിൽ എത്തി സ്വയം പരിചയപ്പെടു. . യോഗത്തിൽ ടോം സാബു, ജോസഫ് ചാക്കോ, ഡോ. രെഞ്ചു ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് മുതിർന്നവർക്കും യുവജനങ്ങൾക്കും കൊച്ചു കുട്ടികൾക്കുമുള്ള വിവിധ തരത്തിലുള്ള ഗെയിംസ് നടന്നു.
പരിപാടിയിൽ ഉടനീളം മനോഹരമായ ഗാനങ്ങൾ ആലപിച്ച.അരുൺ എ തോമസ്, അനേറ്റ് ജെയിംസ്, കിഷോർ ജെയിംസ്, റോസ്മിൻ അനി, അന്ന അനി, അനി എ തോമസ് എന്നിവർ സംഗമത്തെ സംഗീത സാന്ദ്രമാക്കി.
advertisement
മാർട്ടിൻ മാത്യു, ബിജു തോമസ്, അനി തോമസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ലുട്ടണിൽ നിന്നുമുള്ള അരുണിന്റെ നേതൃത്വത്തിൽ ശബ്ദവും വെളിച്ചവും ക്രമീകരിക്കപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/World/
യുകെയിലെ കാഞ്ഞിരപ്പള്ളിക്കാർ കവന്ററിയിൽ ഒത്തുചേർന്നു
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement