ഉയിഗൂർ മുസ്ലീങ്ങൾക്കായും ചൈനയുടെ കയ്യേറ്റത്തിനെതിരെയും സംസാരിച്ചതിന് പീഡനം; ഭയന്നു ജീവിക്കുകയാണെന്ന് മാധ്യമപ്രവർത്തക

Last Updated:

ചൈനയിൽ താമസിക്കുന്ന കസാഖ് വംശജരും അടിച്ചമർത്തലും പീഡനവും നേരിടുന്നുണ്ടെന്ന് സമീപകാല റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

ചൈനയിലെ കോവിഡ് കേസുകളിലെ കുതിച്ചുചാട്ടം ചർച്ച ചെയ്യുന്നതിനിടെ, പലരും മറക്കുന്ന ഒന്നാണ് രാജ്യത്തെ ഉയ്ഗുർ മുസ്ലീങ്ങളുടെയും കസാഖുകളുടെയും ദുരവസ്ഥ. ചൈനീസ് ഭരണകൂടത്തിന്റെ അടിച്ചമർത്തലിന് നിരന്തരം വിധേയരാകുകയാണ് രാജ്യത്തെ ഉയി​ഗുർ മുസ്ലീങ്ങൾ. ചൈനയിൽ താമസിക്കുന്ന കസാഖ് വംശജരും അടിച്ചമർത്തലും പീഡനവും നേരിടുന്നുണ്ടെന്ന് സമീപകാല റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തിന്റെ ഭൂമി പിടിച്ചെടുക്കൽ നയത്തിനെതിരെയും ഉയി​​ഗുർ മുസ്ലീമുകളെ അടിച്ചമർത്തുന്നതിനെരെയും സംസാരിക്കുന്നതിന് ചൈനീസ് ഭരണകൂടത്തിൽ നിന്നും താൻ അടിച്ചമർത്തൽ നേരിടുകയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കസാഖ് മാധ്യമപ്രവർത്തക ഷനാർഗുൽ സുമാതായ്. (Zhanargul Zhumatai). ദ ഡിപ്ലോമാറ്റ് മാസികയോട് സുമാതായ് തന്റെ ദുരവസ്ഥ വിവരിച്ചു.
advertisement
2017 മുതൽ താൻ നിരന്തരം പീഡനം നേരിടുകയാണെന്നും അവർ വെളിപ്പെടുത്തി.
സുമാതായ്ക്കെതിരെ ചൈന ഉയർത്തുന്ന ആരോപണങ്ങൾ എന്തൊക്കെ?
കസാഖ്സ്ഥാൻ റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷന്റെ മുൻ എഡിറ്ററും ​ഗായികയും കൂടിയാണ് ഴനാർഗുൽ സുമാതായ്. കസാക്കിസ്ഥാൻ സന്ദർശിക്കുന്നതിനിടെ, ചൈനയിൽ നിരോധിക്കപ്പെട്ട ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തതിനാണ് സുമാതായ് ആദ്യം കസ്റ്റഡിയിലായത്. അമേരിക്കയിൽ താമസിക്കുന്ന കസാഖ് ആക്ടിവിസ്റ്റായ സെറിക്‌സാൻ ബിലാഷുമായി ബന്ധപ്പെട്ടതിനും സുമാതായ് അറസ്റ്റും പീഡനവും നേരിട്ടു.
advertisement
ഒരിക്കൽ ഒരു സം​ഗീത പരിപാടിയിൽ പങ്കെടുക്കാനെന്ന വ്യാജേന സുമാതായിയെ ബെയ്ജിങ്ങിലേക്ക് ക്ഷണിച്ചു. എന്നാൽ അവിടെയെത്തിയപ്പോൾ അവരെ അറസ്റ്റു ചെയ്ത് തടങ്കലിൽ പാർപ്പിക്കുകയാണ് ഉണ്ടായത്. ഈ തടങ്കൽപ്പാളയങ്ങളിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ടെന്നും അവരിൽ കൂടുതലും മുസ്ലീങ്ങൾ ആണെന്നും ചൈനീസ് അധികാരികൾ നിയമവിരുദ്ധമായി അവരെ തടങ്കലിൽ വച്ചിരിക്കുകയാണെന്നും സുമാതായ് വെളിപ്പെടുത്തി. ജയിലിനുള്ളിൽ മർദനവും പീഡനവും പതിവായിരുന്നുവെന്നും ചികിൽസാ സൗകര്യങ്ങൾ ലഭ്യച്ചില്ലെന്നും അവർ പറഞ്ഞു. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അവരുടെ ആശയങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുകയാണെന്ന് ജയിലധികാരികൾ തന്നോട് പറഞ്ഞതായും സുമാതായ് വെളിപ്പെടുത്തി. ഇത്തരം തടങ്കൽ പാളയങ്ങളിൽ ലൈംഗികാതിക്രമങ്ങൾ വരെ നടക്കുന്നുണ്ടെന്നും സുമാതായ് പറഞ്ഞു.
advertisement
2019 ലാണ് സുമാതായ് ജയിൽ മോചിതയായത്. പക്ഷേ അതിനുശേഷവും തന്നെ വേട്ടയാടുന്ന ചൈനീസ് അധികൃതരെ ഭയന്നാണ് അവർ ജീവിക്കുന്നത്. ചൈനയുടെ ഫേഷ്യൽ റെക്ക​ഗ്നിഷ്യൻ സാങ്കേതികവിദ്യ മൂലം സുമതായ് ഏതു പൊതുസ്ഥലത്ത് എത്തിയാലും അവിടെ അലാറം മുഴങ്ങും. അതിനാൽ ആശുപത്രിയിൽ ചെന്നാൽ തനിക്ക് മതിയായ ചികിത്സ പോലും ലഭിക്കുന്നില്ലെന്നും സുമാതായ് പറയുന്നു.
എന്നാൽ സുമാതായ് തങ്ങളെ നിരന്തരം അപകീർത്തിപ്പെടുത്തുകയാണെന്നാണ് ചൈനയുടെ ആരോപണം. ഒരു മാനസികരോഗാശുപത്രിയിൽ സ്വയം ചികിൽസ തേടുകയാണെങ്കിൽ ഈ പീഡനത്തിൽ നിന്ന് സ്വയം രക്ഷപെടാനാകുമെന്ന് ചൈനീസ് അധികൃതർ തന്നോട് പറഞ്ഞതായും സുമാതായ് ആരോപിച്ചു.
advertisement
കസാക്കിസ്ഥാനിലേക്ക് പോകാനുള്ള രേഖകൾ ശരിയാക്കാമെന്ന് ബെയ്ജിംഗിലെ കസാഖ് എംബസി സുമാതായ്‍യോട് പറ‍ഞ്ഞിട്ടുണ്ടെങ്കിലും അവരുടെ വാക്കുകൾ പൂർണമായും സുമാതായ് വിശ്വസിക്കുന്നില്ല. കാരണം, കസാക്കിസ്ഥാൻ പല അവസരങ്ങളിലും ചൈനയ്ക്ക് മുന്നിൽ മുട്ടു കുത്തിയവരാണ്. ചൈനയിലെ പബ്ലിക് സെക്യൂരിറ്റി ബ്യൂറോ തന്നെ അറസ്റ്റ് ചെയ്യുമെന്നും കസാഖ് എംബസിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും സുമാതായ് ഭയപ്പെടുന്നു.
advertisement
“ഞാൻ അപ്രത്യക്ഷയാകുകയോ മരിക്കുകയോ ചെയ്താൽ, ലോകം മുഴുവനും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം” എന്നും സുമാതായ് കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഉയിഗൂർ മുസ്ലീങ്ങൾക്കായും ചൈനയുടെ കയ്യേറ്റത്തിനെതിരെയും സംസാരിച്ചതിന് പീഡനം; ഭയന്നു ജീവിക്കുകയാണെന്ന് മാധ്യമപ്രവർത്തക
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement