മലയാളി ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
കൊല്ലം സ്വദേശി പാറ്റ്‌നിബിന്‍ മാക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത്
ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. മറ്റുരണ്ടു മലയാളികൾക്ക് പരിക്കുണ്ട്. കൊല്ലം സ്വദേശി പാറ്റ്‌നിബിന്‍ മാക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. ബുഷ് ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടുക്കി സ്വദേശിയാണ് പോള്‍ മെല്‍വിന്‍. സംഭവത്തില്‍ ആകെ ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വാര്‍ത്താഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇവരിൽ രണ്ടുപേരുടെ നിലഗുരുതരമാണെന്നാണ് വിവരം.
വടക്കൻ ഇസ്രായേലിലെ മാർഗലിയോട്ടിൽ ലെബനനിൽ നിന്നുള്ള മിസൈൽ ആക്രമണത്തിലാണ് മലയാളി കൊല്ലപ്പെട്ടതെന്നാണ് വിവരം. എല്ലാവരും തോട്ടം മേഖലയിലെ ജീവനക്കാരായിരുന്നു.
ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ ഹമാസിനെ പിന്തുണച്ച് വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും ദിവസവും വിക്ഷേപിച്ചു കൊണ്ടിരിക്കുന്ന ലെബനനിലെ ഷിയാ ഹിസ്ബുള്ള വിഭാഗമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിൽ ഏഴ് വിദേശ തൊഴിലാളികൾക്ക് പരിക്കേറ്റതായും അവരിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അവരെ അവരുടെ ആംബുലൻസുകളിലും ഇസ്രായേലി എയർഫോഴ്‌സ് ഹെലികോപ്റ്ററുകളിലും ബെയ്‌ലിൻസൺ, റാംബാം, സിവ് ആശുപത്രികളിലേക്ക് കൊണ്ടുപോയതായും അധികൃതർ അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 05, 2024 8:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
മലയാളി ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്