വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വാഹനാപകടം; ഇരുപതുകാരന് ദാരുണാന്ത്യം
- Published by:Rajesh V
- news18-malayalam
Last Updated:
യുവാവ് സഞ്ചരിച്ചിരുന്ന കാർ റോഡിന് സമീപത്തുള്ള പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്. ഏകദേശം രാത്രി ഒരു മണിയോടെയാണ് അപകടം.
വിവാഹ ചടങ്ങിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ നടന്ന അപകടത്തിൽ അയർലാന്റുകാരനായ 20 വയസ്സുകാരന് ദാരുണാന്ത്യം. ഓഗസ്റ്റ് 20 നാണ് ലിമെറിക്ക് കൗണ്ടിയിലെ അസ്കിയറ്റോൺ സ്വദേശിയായ മൈൽസ് മിലേ ഹാർട്ടി എന്ന യുവാവ് സഞ്ചരിച്ചിരുന്ന കാർ റോഡിന് സമീപത്തുള്ള പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്. ഏകദേശം രാത്രി ഒരു മണിയോടെയാണ് സംഭവം അരങ്ങേറിയത്.
ഐറിഷ് സെൻട്രലിൽ വന്ന റിപ്പോർട്ട് പ്രകാരം അപകട സ്ഥലത്ത് നിന്ന് പോലീസ് ഒരു കൗമാര പ്രായക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം റോഡ് ട്രാഫിക് ആക്സിഡന്റ് നിയമമനുസരിച്ചുള്ള കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
അതേസമയം, ഹാർട്ടിക്കൊപ്പം കാറിൽ മറ്റൊരു യാത്രക്കാരൻ കൂടിയുണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അദ്ദേഹത്തിന് ഗുരുതരമല്ലാത്ത പരിക്കുകൾ മാത്രമേ പറ്റിയിട്ടുള്ളൂ. അദ്ദേഹത്തെ ചികിത്സക്കായി ലിമറിക് യൂനിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തന്റെ പ്രതിശ്രുത വധുവായ കെയ്റ്റ് ക്വിലിഗനുമായി വിവാഹം കഴിക്കാനിരിക്കുകയായിരുന്നു ഹാർട്ടി. ലിമറിക് നഗരത്തിലെ തൊമൊണ്ട് ഗേറ്റിലെ ഹൈ റോഡ് സ്വദേശിനിയാണ് ക്വിലിഗൻ. കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 21) ന് ഉച്ച കഴിഞ്ഞ് ലിമറിക് സിറ്റിയിലെ സെയ്ന്റ് മൻചിൻസ് പള്ളിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ച പുലർച്ചെ നടന്ന ദാരുണമായ അപകടത്തിൽ ഹാർട്ടിയുടെ ജീവൻ നഷ്ടപ്പെട്ടു.
advertisement
Also Read- International Dog Day| നായ്ക്കളെ ഓമനിച്ച് വളർത്തുന്നത് നല്ലതെന്ന് ശാസ്ത്രം പറയുന്നത് എന്തുകൊണ്ട്?
തന്റെ പ്രതിശ്രുത വരന്റെ മരണത്തിന് മണിക്കൂറുകൾ മുൻപ് ക്വിലിഗൻ തന്റെ 'ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കാൻ പോകുന്നു' എന്ന അടിക്കുറിപ്പോട് കൂടി ഹാർട്ടിയുടെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പിന്നീട് ഓഗസ്റ്റ് 21 ന് പോസ്റ്റ് ചെയ്ത മറ്റൊരു കുറിപ്പിൽ ചർച്ചിൽ തങ്ങളുടെ വിവാഹം നിശ്ചയിച്ചിരുന്ന സമയമായ 3 മണിക്ക് ഒരു ബലൂൺ പറത്തും എന്നു പറഞ്ഞും അവൾ പോസ്റ്റിട്ടിട്ടുണ്ട്.
advertisement
ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്ന സമയത്ത് ഹാർട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പള്ളിയിലെത്തുകയും അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവക്കുകയും ചെയ്തു. ഡസൺ കണക്കിന് ഹൃദയത്തിന്റെ രൂപത്തിലുള്ള ബലൂണുകളാണ് അദ്ദേഹത്തിന്റെ ഓർമ്മക്ക് ആളുകൾ ആകാശത്തേക്ക് പറത്തിയത്.
ഹാർട്ടി നാട്ടുകാർക്കിടയിൽ ഏറെ അറിയപ്പെട്ട വ്യക്തിയായിരുന്നുവെന്ന് പ്രദേശത്തെ മത പുരോഹിതനായ ഫാ. സീൻ ഓ ലോംഗെയ്ഗ് പറഞ്ഞു. അദ്ദേഹത്തിന്റെ ആകസ്മിക മരണം ഏറെ വിഷമമുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ധുക്കൾക്ക് പെട്ടെന്ന് വിവാഹ ചടങ്ങുങ്ങൾ അന്ത്യകർമ്മങ്ങളായി മാറിയെന്നും അദ്ദേഹം പറയുന്നു. മൈൽസ് അവിടെ തന്നെ ജനിച്ച് അവിടുത്തെ സ്കൂളിൽ പോയ കുട്ടിയാണെന്നും അവന്റെ കുടുംബത്തൊടൊപ്പം ദുഖത്തിൽ പങ്കുചേരുന്നുവെന്നും അവനു വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ഐറിഷ് ടൈംസിനോട് പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 26, 2021 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വാഹനാപകടം; ഇരുപതുകാരന് ദാരുണാന്ത്യം