കോടതിമുറിയില്‍ ജഡ്ജിയെ പറന്നിടിച്ച പ്രതിയ്ക്ക് 26 മുതല്‍ 65 വര്‍ഷം വരെ തടവ്; പരോള്‍ 2050 നുശേഷം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇയാള്‍ക്കെതിരെയുള്ള മറ്റൊരു കേസില്‍ ശിക്ഷ വിധിക്കാന്‍ ആരംഭിച്ചപ്പോഴാണ് പ്രതി ജഡ്ജിയുടെ ബെഞ്ചിന് മുകളിലൂടെ ചാടിക്കയറി ആക്രമണമഴിച്ചുവിട്ടത്
ഇക്കഴിഞ്ഞ ജനുവരിയില്‍ ലാസ് വേഗാസിലെ കോടതിമുറിയില്‍ ശിക്ഷ വിധിയ്ക്കുന്നതിനിടെ ജഡ്ജിയെ ആക്രമിച്ച കേസില്‍ പ്രതിയ്ക്ക് പതിറ്റാണ്ടുകള്‍ നീണ്ട ശിക്ഷ വിധിച്ച് കോടതി. നീതിന്യായ വ്യവസ്ഥയ്ക്ക് നേരെയുള്ള ആക്രമണമാണിതെന്ന് കേസ് പരിഗണിച്ച ജഡ്ജി ജോണ്‍സണ്‍ പറഞ്ഞു. പ്രതിയ്ക്ക് 26 മുതല്‍ 65 വര്‍ഷം വരെ തടവാണ് കോടതി വിധിച്ചത്.
2050 നുശേഷം മാത്രമെ ഇയാള്‍ക്ക് പരോളിന് അപേക്ഷിക്കാനാകുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഡിയോബ്ര റെഡ്ഡന്‍ എന്ന 31കാരനാണ് ക്ലാര്‍ക്ക് കൗണ്ടി ഡിസ്ട്രിക്ട് കോടതി ജഡ്ജി മേരി കെയ് ഹോള്‍ത്തസിനെ ആക്രമിച്ചത്. ഇയാള്‍ക്കെതിരെയുള്ള മറ്റൊരു കേസില്‍ ശിക്ഷ വിധിക്കാന്‍ ആരംഭിച്ചപ്പോഴാണ് പ്രതി ജഡ്ജിയുടെ ബെഞ്ചിന് മുകളിലൂടെ ചാടിക്കയറി ആക്രമണമഴിച്ചുവിട്ടത്. ഈ വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
അതേസമയം റെഡ്ഡന് മാനസികപ്രശ്‌നങ്ങളുണ്ടെന്നും ഈ സംഭവം നടക്കുന്നതിന് കുറച്ച് ദിവസം മുമ്പ് റെഡ്ഡന്‍ സ്‌കീസോഫ്രീനിയയ്ക്ക് കഴിക്കുന്ന മരുന്ന് നിര്‍ത്തിയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകനായ കാള്‍ അര്‍ണോള്‍ഡ് കോടതിയെ അറിയിച്ചു. സംഭവത്തില്‍ റെഡ്ഡന്‍ ഇപ്പോള്‍ ഖേദിക്കുന്നു.
advertisement
വീഡിയോയിലെ ദൃശ്യങ്ങള്‍ കണ്ട് അത് താന്‍ തന്നെയാണോയെന്ന് റെഡ്ഡന്‍ സംശയം പ്രകടിപ്പിച്ചുവെന്നും അഭിഭാഷകന്‍ പറഞ്ഞു. 'ഞാന്‍ ചെയ്ത് തെറ്റിനെ ന്യായീകരിക്കുന്നില്ല. എന്നാല്‍ ഞാനൊരു മോശം മനുഷ്യനല്ല. ജഡ്ജിയായ മേരി കെയ് ഹോള്‍ത്തസിനെ കൊല്ലാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല,' എന്ന് റെഡ്ഡന്‍ കോടതിയോട് പറഞ്ഞു.
സംഭവം നടന്ന ദിവസം ജഡ്ജിയുടെ ചേംബറിലേക്ക് ചാടിക്കയറിയ ഇയാള്‍ മേരി കെയ് ഹോള്‍ത്തസിനെ നിലത്തേക്ക് തള്ളിയിട്ടു. ഇവരുടെ മുടിയില്‍ പിടിച്ചുവലിക്കാനും പ്രതി ശ്രമിച്ചു. ജഡ്ജിയ്ക്ക് പരിക്കേറ്റെങ്കിലും മുറിവുകള്‍ ഗുരുതരമായിരുന്നില്ല. ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. ഈ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 11, 2024 4:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കോടതിമുറിയില്‍ ജഡ്ജിയെ പറന്നിടിച്ച പ്രതിയ്ക്ക് 26 മുതല്‍ 65 വര്‍ഷം വരെ തടവ്; പരോള്‍ 2050 നുശേഷം