പശ്ചിമേഷ്യൻ യുദ്ധം: വിപണിയിൽ ആശങ്ക, ഇന്ധനലഭ്യത ഉറപ്പാക്കാൻ നിർണായക നീക്കവുമായി ഇന്ത്യ
- Published by:SIBILI S
- news18-malayalam
Last Updated:
ഇന്ധനലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനും ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം തുടരുകയും ട്രംപ് ഭരണകൂടം ഇറാന്റെ കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയും സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കാൻ നിർണായക നീക്കവുമായി ഇന്ത്യ. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസം ആഗോള വിപണിയെ ആശങ്കയിലാഴ്ത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതികളുമായി ഇന്ത്യ മുന്നോട്ടുവരുന്നത്. ആഭ്യന്തര വിപണിയെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതല സുരക്ഷാ സമിതി യോഗം ഇന്നലെ ചേർന്നിരുന്നു. യോഗത്തിലാണ് പദ്ധതികൾ അവതരിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമായത്. ഇന്ധനലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനും ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഇന്ത്യയുടെ പ്രധാന പ്രതിരോധ തന്ത്രങ്ങൾ
1. ഊർജ്ജ ഇറക്കുമതി
പശ്ചിമേഷ്യയെ മാത്രം ആശ്രയിക്കുന്നത് കുറച്ച് കൂടുതൽ രാജ്യങ്ങളിൽ നിന്ന് എൽപിജിയും എൽഎൻജിയും എത്തിക്കാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു. ഹോർമുസ് കടലിടുക്കിൽ തടസങ്ങളുണ്ടായാലും വിതരണം മുടങ്ങാതിരിക്കാൻ പുതിയ വിതരണ ശൃംഖലകൾ ഇന്ത്യ ഉറപ്പാക്കുന്നുണ്ട്.
2. ആഭ്യന്തര വിതരണ ശൃംഖല ശക്തമാക്കും
രാജ്യത്ത് പ്രതിദിനം 50 ലക്ഷം എൽപിജി സിലിണ്ടറുകളാണ് ഇറക്കുമതി ചെയ്യുന്നത്. മൂന്ന് ലക്ഷത്തോളം പുതിയ ഗ്യാസ് കണക്ഷനുകൾ നൽകുന്നതിനൊപ്പം പിഎൻജി പദ്ധതിയും വേഗത്തിലാക്കുന്നു.
advertisement
3. വൈദ്യുതി മുടങ്ങാതിരിക്കാൻ മുൻകരുതൽ
വേനൽക്കാലത്തെ വൈദ്യുതി ആവശ്യം പരിഗണിച്ച് ഗ്യാസിന്റേത് അല്ലാത്ത പ്ലാന്റുകൾക്ക് പ്രത്യേക ഇളവുകൾ നൽകും. താപനിലയങ്ങളിലേക്ക് കൽക്കരി എത്തിക്കുന്നതും എൽഎൻജി ഇറക്കുമതിയും വർദ്ധിപ്പിച്ചു.
4. കാർഷിക മേഖലയ്ക്ക് സംരക്ഷണം
വളത്തിന്റെ വിലക്കയറ്റവും ദൗർലഭ്യവും ഒഴിവാക്കാൻ രാജ്യത്തിനകത്ത് തന്നേെ യൂറിയ ഉത്പാദനം വർദ്ധിപ്പിച്ചു. കാർഷികവളങ്ങൾ വിദേശത്തുനിന്ന് എത്തിക്കാൻ നടപടി സ്വീകരിച്ചു. വളം പൂഴ്ത്തിവെക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകും.
5. വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയും
ഭക്ഷ്യവില നിയന്ത്രിക്കാൻ പ്രത്യേക കൺട്രോൾ റൂമുകൾ ഒരുക്കിയിട്ടുണ്ട്. കരിഞ്ചന്ത നടത്തുന്നവർക്കെതിരെ പരിശോധന കർശനമാക്കിയിരിക്കുകയാണ്.
advertisement
6. കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം
ഹോർമുസ് വഴി ചരക്ക് കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇന്ത്യ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ചർച്ചകൾ സജീവമാക്കി. ആഗോള പങ്കാളികളുമായി സഹകരിച്ച് വിതരണ ശൃംഖലകൾ സംരക്ഷിക്കാനും ഇന്ത്യ നടപടികൾ സ്വീകരിക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Apr 02, 2026 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പശ്ചിമേഷ്യൻ യുദ്ധം: വിപണിയിൽ ആശങ്ക, ഇന്ധനലഭ്യത ഉറപ്പാക്കാൻ നിർണായക നീക്കവുമായി ഇന്ത്യ









