'എന്റെ മകൾ ജീവനോടെയില്ല': ഹമാസ് നഗ്നയാക്കി തട്ടിക്കൊണ്ടുപോയ ജർമൻ യുവതിയുടെ അമ്മ

Last Updated:

ഹമാസ് ഒരു പിക്കപ്പ് ട്രക്കിന് പിന്നിൽ അബോധാവസ്ഥയിൽ കിടക്കുന്ന അർദ്ധനഗ്നയായ സ്ത്രീയെയും കൊണ്ട് പരേഡ് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

ഒക്‌ടോബർ ഏഴിന് ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയ ജർമ്മൻ-ഇസ്രായേൽ വനിത ഷാനി ലൂക്ക് മരിച്ചതായി കുടുംബത്തെ അറിയിച്ചു. എന്റെ മകൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്ന വാർത്തയാണ് ഇന്നലെ ലഭിച്ചതെന്ന് ലൂക്കിന്റെ അമ്മ റിക്കാർഡ പറഞ്ഞു. ഗാസ അതിർത്തിയിലുള്ള സംഗീത പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു 22 കാരിയായ ഷാനി ലൂക്ക്. ഇവിടെയാണ് ഹമാസിന്റെ ആദ്യ ആക്രമണം നടന്നത്.
പലസ്തീൻ സംഘം പിടികൂടി ഒരു പിക്കപ്പ് ട്രക്കിൽ കൊണ്ടുപോയ ഡസൻ കണക്കിന് ആളുകളിൽ അവളും ഉൾപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. ഷാനി ലൂക്കിന്റെ അമ്മ തന്നെയാണ് ആദ്യം മകളെ തിരികെ എത്തിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഗാസയിൽ ആയുധധാരികളായ പലസ്തീന്‍ ഭീകരവാദ സംഘടനയായ ഹമാസ് ഒരു പിക്കപ്പ് ട്രക്കിന് പിന്നിൽ അബോധാവസ്ഥയിൽ കിടക്കുന്ന അർദ്ധനഗ്നയായ സ്ത്രീയെയും കൊണ്ട് പരേഡ് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇത് ജര്‍മ്മൻ പൗരയായ ഷാനി ലൂക്ക് ആണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് സഹായ അഭ്യർത്ഥനയുമായി അമ്മ എത്തിയത്.
advertisement
എന്നാൽ നിലവിൽ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും ലൂക്കിന്റെ മൃതദേഹം ഇതുവരെ ഗാസയിൽ നിന്ന് തിരികെ ലഭിച്ചിട്ടില്ല. അതേസമയം ഷാനി ലൂക്കിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ അവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഇസ്രായേലി സകാ റെസ്ക്യൂ സർവീസിൽ നിന്ന് ഒരു കത്ത് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായും റിപ്പോർട്ട് ഉണ്ട്.
advertisement
advertisement
” ഒരു സംഗീത പരിപാടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഹമാസ് ഭീകരർ പീഡിപ്പിക്കുകയും ഗാസയ്ക്ക് ചുറ്റും പരേഡ് നടത്തുകയും ചെയ്ത ഷാനി അനുഭവിച്ചത് അഗാധമായ ഭീകരതയാണ്. ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു” എന്ന് ലൂക്കിന്റെ മരണവാർത്തയെ തുടർന്ന് ഇസ്രായേൽ സർക്കാർ എക്‌സിൽ പ്രതികരിച്ചു. ഒക്‌ടോബർ ഏഴിനാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചുവിടുകയും 1400 പേരെ കൊല്ലുകയും 230 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തത് . ഇതിന് ശക്തമായ തിരിച്ചടി ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യവും നൽകി. ഈ ആക്രമണത്തിൽ 8,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം.
advertisement
അതേസമയം ഹമാസിന് അതിശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഇസ്രയേലിനെതിരെയുള്ള ക്രൂരവും അധാര്‍മികവുമായ യുദ്ധമെന്നാണ് ഹമാസിന്റെ ആക്രമണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. കൂടാതെ ഹമാസ് പോരാളികൾ വീടുകളിലേക്ക് ഇരച്ചുകയറിയതായും തങ്ങളുടെ പൗരന്മാരെ കൂട്ടക്കൊല ചെയ്തതായും ഇസ്രായേല്‍ സൈന്യം ആരോപിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
'എന്റെ മകൾ ജീവനോടെയില്ല': ഹമാസ് നഗ്നയാക്കി തട്ടിക്കൊണ്ടുപോയ ജർമൻ യുവതിയുടെ അമ്മ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement