'സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രിയപ്പെട്ട മോദിജിയും ഒപ്പം ചേരണം'; നരേന്ദ്ര മോദിയെ മുഖ്യാതിഥിയായി ക്ഷണിച്ച് മാലദ്വീപ്
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ വർഷം ഒക്ടോബറിൽ മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിച്ചിരുന്നു. അധികാരത്തിൽ വന്നതിനുശേഷം അദ്ദേഹം നടത്തിയ ആദ്യ ഉഭയകക്ഷി ഇന്ത്യാ സന്ദർശനമായിരുന്നു അത്
വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമമായി, ജൂലൈ 26 ന് നടക്കുന്ന മാലദ്വീപ് സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ മുഹമ്മദ് മുയിസു, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. മാലദ്വീപ് പ്രസിഡന്റ് മുയിസു കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യയെ ദ്വീപ് രാഷ്ട്രത്തിൽ നിന്ന് പുറത്താക്കുമെന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തെത്തുടർന്ന് അധികാരത്തിലെത്തിയതിനുശേഷം അദ്ദേഹം നടത്തിയ ആദ്യ ഉഭയകക്ഷി ഇന്ത്യാ സന്ദർശനമായിരുന്നു അത്.
മുയിസുവിന്റെ സന്ദർശന വേളയിൽ, ഉഭയകക്ഷി ബന്ധത്തെ 'സമഗ്ര സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്ത'മാക്കി മാറ്റാൻ ഇന്ത്യയും മാലദ്വീപും സമ്മതിച്ചു. മാലിദ്വീപ് നേരിടുന്ന നിലവിലുള്ള സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിൽ നിർണായകമായ ഒരു ഉഭയകക്ഷി കറൻസി സ്വാപ്പ് കരാറിന്റെ ഭാഗമായി 30 ബില്യൺ രൂപയും 400 മില്യൺ ഡോളറും നൽകാനും ഇന്ത്യ തീരുമാനിച്ചു. ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമമായാണ് മുയിസുവിന്റെ ഇന്ത്യാ സന്ദർശനത്തെ കണ്ടത്. പ്രധാനമന്ത്രി മോദി അവസാനമായി മാലിദ്വീപ് സന്ദർശിച്ചത് 2019 ലാണ്.
advertisement
കഴിഞ്ഞ വർഷം ജൂൺ 9 ന് പ്രധാനമന്ത്രി മോദിയുടെ മൂന്നാം ടേമിലേക്കുള്ള സത്യപ്രതിജ്ഞാ ചടങ്ങിലും മാലദ്വീപ് പ്രസിഡന്റ് പങ്കെടുത്തിരുന്നു. 2023 നവംബറിൽ, മുഹമ്മദ് മുയിസു "ഇന്ത്യ ഔട്ട്" എന്ന പ്രചാരണം നടത്തിയിരുന്നു. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെ പിൻവലിക്കാനും ദ്വീപിൽ ഇന്ത്യയുടെ സ്വാധീനം കുറയ്ക്കാനും ആഹ്വാനം ചെയ്തുകൊണ്ട്, ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
2024 ന്റെ തുടക്കത്തിൽ, മാലിദ്വീപ് മൂന്ന് വ്യോമയാന പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇന്ത്യൻ സൈനികരെ പുറത്താക്കുകയും ഹെലികോപ്റ്ററുകൾ സംബന്ധിച്ച കരാറുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദി ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ തർക്കം ആരംഭിച്ചത്. മൂന്ന് മാലദ്വീപ് ഡെപ്യൂട്ടി മന്ത്രിമാർ ആക്ഷേപകരമായ പരാമർശങ്ങളുമായി പ്രതികരിച്ചിരുന്നു.
advertisement
ഇതിനുശേഷം ഇന്ത്യൻ വിദേശകാര്യ മന്ത്രി മാലദ്വീപ് സന്ദർശിച്ചിരുന്നു. 2025 മെയ് മാസത്തിൽ മാലദ്വീപ് വിദേശകാര്യമന്ത്രി ഖലീൽ ഇന്ത്യയിലെത്തുകയും ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 07, 2025 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രിയപ്പെട്ട മോദിജിയും ഒപ്പം ചേരണം'; നരേന്ദ്ര മോദിയെ മുഖ്യാതിഥിയായി ക്ഷണിച്ച് മാലദ്വീപ്