പാകിസ്ഥാനിലെ ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം; ആകാശത്ത് പുകമേഘങ്ങൾ നിറഞ്ഞു: റിപ്പോർട്ട്

Last Updated:

വ്യാഴാഴ്ച രാവിലെ ലാഹോറിൽ തുടർച്ചയായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

(Photo: X)
(Photo: X)
പാകിസ്ഥാനിലെ ലാഹോറിൽ സ്ഫോടന പരമ്പര ഉണ്ടായതായി റിപ്പോര്‍ട്ട്. പഞ്ചാബ് പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ ലാഹോറിലെ വാൾട്ടൻ റോഡിൽ വ്യാഴാഴ്ച രാവിലെ സ്ഫോടനമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുറത്തുവന്ന വീഡിയോയിൽ വീടുകളിൽ നിന്നും നിരത്തിലേക്ക് ഓടുന്ന പരിഭ്രാന്തരായ ആളുകളെ കാണാം. വാൾട്ടൻ റോഡിൽ മൂന്ന് സ്ഫോടനങ്ങളുണ്ടായെന്നും ആകാശം പുകമേഘങ്ങൾ‌ കൊണ്ടു നിറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
advertisement
സമാ ടിവി റിപ്പോർട്ട് പ്രകാരം അസ്കരി 5ന് സമീപം രണ്ട് വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. നേവൽ കോളേജിന്റെ ഭാഗത്ത് വലിയതോതിൽ പുക ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. സംഘർഷം രൂക്ഷമായതോടെ ലാഹോറിലെയും സിയാൽകോട്ടിലെയും വിമാനമാർഗങ്ങൾ താത്കാലകമായി അടച്ചിരുന്നു. സ്ഫോടനം സംബന്ധിച്ച് പാകിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Summary: A series of blasts were heard on Walton Road in Pakistan’s largest city of Punjab province — Lahore — on Thursday morning, according to local media.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാനിലെ ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം; ആകാശത്ത് പുകമേഘങ്ങൾ നിറഞ്ഞു: റിപ്പോർട്ട്
Next Article
advertisement
വീട്ടുകാരെ എതിർത്ത് പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരൻ വാഹനാപകടത്തിൽ മരിച്ചു
വീട്ടുകാരെ എതിർത്ത് പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരൻ വാഹനാപകടത്തിൽ മരിച്ചു
  • പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് രാഗേഷ് വാഹനാപകടത്തിൽ ദാരുണമായി മരിച്ചു.

  • കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

  • ഇരു കുടുംബങ്ങളും എതിർപ്പുള്ളതിനാൽ അമ്പലത്തിൽ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരുന്ന വിവാഹം.

View All
advertisement