ഭീകരസംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിലെ അംഗങ്ങള്‍ ചേര്‍ന്ന് 'പുതിയ രഹസ്യസംഘടന' രൂപീകരിച്ചതായി യുഎഇ
- Published by:meera_57
- news18-malayalam
Last Updated:
യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍
2013-ല്‍ പിരിച്ചു വിട്ട ഭീകരസംഘടനയായ യുഎഇ മുസ്ലിം ബ്രദര്‍ഹുഡിലെ അംഗങ്ങള്‍ ചേര്‍ത്ത് രാജ്യത്തിന് പുറത്ത് പുതിയ രഹസ്യ സംഘടന രൂപീകരിച്ചതായി യുഎഇ. യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഈ പുതിയ രഹസ്യസംഘടന മുസ്ലീം ബ്രദര്‍ഹുഡിനെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സംഘടനയില്‍പ്പെട്ട ഒരാളെ അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ കുറ്റസമ്മത മൊഴിയിലാണ് സംഘടനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സംഘടന എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും യുഎഇയ്‌ക്കെതിരേ വിദ്വേഷ പ്രസംഗങ്ങളും അപകീര്‍ത്തികരമായ പ്രചാരണങ്ങളും നടത്തുന്നതെങ്ങനെയെന്നും അയാള്‍ വിവരിച്ചതായും ഖലീജ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. സ്‌റ്റേറ്റ് സെക്യൂരിറ്റി സര്‍വീസിന്റെ കണ്ടെത്തലുകള്‍ കേന്ദ്രീകരിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ ഒരു സംഘം ഇതില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.
വൈകാതെ തന്നെ ഈ സംഘടനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്.
advertisement
യുഎഇ ഭരണകൂടത്തിന് ലഭ്യമായ വിവരങ്ങള്‍
2013-ല്‍ മുസ്ലിം ബ്രദര്‍ഹുഡ് പിരിച്ചുവിട്ടപ്പോള്‍ അന്ന് അധികൃതരുടെ മുന്നില്‍ ഹാജരാകാതെ ഒളിവില്‍ പോയവരെ സ്‌റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ് നിരീക്ഷിച്ചിരുന്നു. വിദേശത്തുവെച്ച് ഭീകരസംഘടനയില്‍പ്പെട്ട ആളുകളുടെ രണ്ട് സംഘങ്ങള്‍ കണ്ടുമുട്ടിയതായി അവര്‍ കണ്ടെത്തി. പുതിയ ആളുകള്‍ കൂടി വന്നെത്തിയതോടെ യുഎഇ മുസ്ലിം ബ്രദര്‍ഹുഡിന്റ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ സംഘടനയ്ക്ക് രൂപം നല്‍കി.
യുഎഇയ്ക്ക് ഉള്ളിലുള്ള സ്രോതസ്സുകളില്‍ നിന്നും രാജ്യത്തിന് പുറത്തുനിന്നുള്ള മറ്റ് തീവ്രവാദ സംഘടനകളില്‍ നിന്നുമാണ് ഇവര്‍ക്ക് ധനസഹായം ലഭിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
സംഘടനയിലെ അറസ്റ്റിലായ അംഗം സംഘടനയുടെ രൂപത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. യുഎഇ സര്‍ക്കാരിലുള്ള വിശ്വാസം ദുര്‍ബലപ്പെടുത്തുക, വ്യാജ ഓണ്‍ലൈന്‍ പേജുകളിലൂടെയും പ്രചാരണ അക്കൗണ്ടുകളിലൂടെയും യുഎഇ സർക്കാരിനെതിരേ പൊതുജനാഭിപ്രായം ഇളക്കിവിടുക എന്നിവയായിരുന്നു അവരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോര്‍ഡോബ ഫൗണ്ടഷനുമായും(ടിസിഎഫ്) ഈ സംഘടന ബന്ധപ്പെട്ടിട്ടുണ്ട്. 2014ല്‍ തീവ്രവാദ സംഘടനയായി യുഎഇ പ്രഖ്യാപിച്ച സംഘടനയാണ് ടിസിഎഫ്. മിഡില്‍ ഈസ്റ്റില്‍ തിങ്ക്-ടാങ്ക് സ്ഥാപനമെന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. യുഎഇ എംബസികള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കും മുന്നില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതിൽ നിര്‍ണായ പങ്കുവഹിച്ച മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതാവായ അനസ് അല്‍തികൃതിയാണ് ടിസിഎഫിന് നേതൃത്വം നല്‍കുന്നത്. നിലവില്‍ ഇയാള്‍ യുഎഇയുടെ പുറത്ത് മറ്റൊരു രാജ്യത്താണ് താമസം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 05, 2024 4:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഭീകരസംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിലെ അംഗങ്ങള്‍ ചേര്‍ന്ന് 'പുതിയ രഹസ്യസംഘടന' രൂപീകരിച്ചതായി യുഎഇ