കൗതുകമായി പിങ്ക് പ്രാവ്; അത്ഭുതത്തോടെ സോഷ്യല്‍ മീഡിയ
Last Updated:
പക്ഷിയുടെ പ്രത്യേക നിറം സ്വാഭാവികമായി ഉള്ളതാണോ അതോ നിറം പൂശിയതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു
പഞ്ചതന്ത്ര കഥകളിലെ നീല കുറുക്കന്റെ കഥ കേള്‍ക്കാത്തവര്‍ ചുരുക്കമാണ്. നീലം നിറച്ച പാത്രത്തിൽ വീണ കുറക്കന്‍ കാട്ടില്‍ ഒരു അത്ഭുത ജീവിയെപ്പോലെ വിലസിയതിനെക്കുറിച്ചാണ് കഥയില്‍ പറയുന്നത്. അത്തരമൊരു സംഭവമാണ് യുകെയിൽ ഉണ്ടായിരിക്കുന്നത്. യുകെയിലെ ബറി ടൗണ്‍ സെന്ററില്‍ പിങ്ക് നിറത്തിലുള്ള പ്രാവിനെ കണ്ടെത്തിയിരിക്കുകയാണ്.
പക്ഷിയുടെ പ്രത്യേക നിറം സ്വാഭാവികമായി ഉള്ളതാണോ അതോ നിറം പൂശിയതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അസാധാരണമായ പിങ്ക് നിറത്തിലുള്ള പ്രാവ് ബറി ടൗണ്‍ സെന്ററിലെ പ്രദേശവാസികളില്‍ നിന്ന് ഭക്ഷണം സ്വീകരിക്കുന്നതും മേല്‍ക്കൂരകളിൽ പറന്നിരിക്കുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസിലെ ഉദ്യോഗസ്ഥരും പ്രാവിന്റെ ഭംഗിയില്‍ ആകൃഷ്ടരായി.
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് (ജിഎംപി) നോര്‍ത്ത് ഫേസ്ബുക്കില്‍, പിങ്ക് പ്രാവിന്റെയും സാധാരണ ചാരനിറത്തിലുള്ള പ്രാവിന്റെ ഫോട്ടോസ് പങ്കുവെച്ചിരുന്നു.
advertisement
‘ഉച്ചതിരിഞ്ഞുള്ള കാല്‍നട പട്രോളിംഗിനിടെയാണ്, ടൗണ്‍ സെന്ററില്‍ അപൂര്‍വമായി പിങ്ക് നിറത്തിലുള്ള പ്രാവിനെ കണ്ടത്. നിങ്ങള്‍ ബറിയിലെ പിങ്ക് പ്രാവിനെ കണ്ടോ? പ്രാവിനെ കാണുകയാണെങ്കില്‍ ഒരു ‘ഹായ്’ മെസേജ് അച്ച് ഞങ്ങളെ അറിയിക്കൂ,’ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിനോട് നിരവധി ഉപയോക്താക്കളാണ് പ്രതികരിച്ചത്. ഇത് ആരുമായി പെട്ടെന്ന് ഇണങ്ങും, ഇതിന് നിറം പൂശിയതല്ല , പ്രാവിനെ കണ്ട മറ്റൊരു വ്യക്തി കുറിച്ചു. അതിന്റെ തൂവലുകള്‍ എല്ലാം വ്യത്യസ്ത ഷേഡുകള്‍ ആണെന്നും ഉപഭോക്താവ് പറഞ്ഞു. ഇന്ന് ഈ പ്രാവിനെ ഞാന്‍ കണ്ടു. ഇത്തരം പ്രാവിനെക്കുറിച്ച് ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേട്ടിട്ടുണ്ട്. ഇത് അപൂര്‍വമാണ്, എന്നാല്‍ പുതിയതല്ല, മറ്റൊരു ഫേസ്ബുക്ക് ഉപയോക്താവ് പറഞ്ഞു.
advertisement
നേരത്തെ ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹട്ടനിലെ മാഡിസണ്‍ സ്‌ക്വയര്‍ പാര്‍ക്കില്‍ നിന്ന് പിങ്ക് നിറത്തിലുള്ള ഒരു പ്രാവിനെ കണ്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രാവിന് പോഷകാഹാരക്കുറവുണ്ടെന്ന് അവശനിലയിലായ പ്രാവിനെ രക്ഷിച്ച വൈല്‍ഡ് ബേഡ് ഫണ്ട് വെളിപ്പെടുത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 19, 2023 4:22 PM IST