ലൈവിനിടെ ടെലിവിഷൻ വാർത്താ അവതാരക കുഴഞ്ഞുവീണ് ആശുപത്രിയിൽ
- Published by:Sarika KP
- news18-malayalam
Last Updated:
അലീസ താഴെ വീണതു ശ്രദ്ധയിൽ പെട്ട നിക്കല്ലയും റേച്ചലും പെട്ടെന്ന് ഇനി ഇടവേളയാണെന്നറിയിച്ച് ഇരിപ്പിടങ്ങളിൽ നിന്ന് ഓടുന്നതും വീഡിയോയിലുണ്ട്.
ടെലിവിഷന്‍ അവതാരക ക്യാമറക്ക് മുന്നില്‍ കുഴഞ്ഞുവീണു. സിബിഎസ് ന്യൂസ് ചാനലിലെ അവതാരകയായ അലിസ കാള്‍സണാണ് ശനിയാഴ്ച രാവിലെ കാലാവസ്ഥാ വാർത്ത അവതരിപ്പിക്കുന്നതിന് മുമ്പ് കുഴഞ്ഞുവീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തൊട്ടുമുൻപുള്ള വാർത്ത അവതരിപ്പിച്ചിരുന്ന മാധ്യമപ്രവർത്തകരായ നിക്കെല്ല മെഡിയും റേച്ചൽ കിമ്മും ലൈവായി അലീസയോട് സംസാരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സംസാരിക്കാന്‍ തുടങ്ങുന്നതിനു മുൻപേ അലീസ ബോധരഹിതയായി കസേരയില്‍നിന്ന് വീഴുന്നത് വീഡിയോയില്‍ കാണാം. അലീസ താഴെ വീണതു ശ്രദ്ധയിൽ പെട്ട നിക്കല്ലയും റേച്ചലും പെട്ടെന്ന് ഇനി ഇടവേളയാണെന്നറിയിച്ച് ഇരിപ്പിടങ്ങളിൽ നിന്ന് ഓടുന്നതും വീഡിയോയിലുണ്ട്.
CBS LA weather lady #AlissaCarlson collapses live on TV pic.twitter.com/mUlNEA2CDU
— Defund NPR–Defund Democrats (@defundnpr3) March 19, 2023
അലീസ അവതരിപ്പിക്കേണ്ടിയിരുന്ന പ്രോഗ്രാം പിന്നീട് സംപ്രേഷണം ചെയ്യാനായില്ല. പകരം മറ്റൊരു പരിപാടി സംപ്രേഷണം ചെയ്യുകയായിരുന്നു. അൽപസമയത്തിനു ശേഷം സിബിഎസ് ലോസ് ഏഞ്ചൽസ് വൈസ് പ്രസിഡന്റും ന്യൂസ് ഡയറക്ടറുമായ മൈക്ക് ഡെല്ലോ സ്ട്രിറ്റോ അലീസയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചു. ”ഇന്ന് രാവിലെ ഏഴു മണിക്കുള്ള വാർത്താ അവതരണത്തിനിടെ ഞങ്ങളുടെ സഹപ്രവർത്തകയായ അലിസ കാൾസൺ കുഴഞ്ഞുവീണു. അലിസയെ ആശുപത്രിയിലെത്തിക്കാൻ ഉടനടി നടപടി സ്വീകരിച്ച സഹപ്രവർത്തകർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അലീസ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അധികം താമസിയാതെ നമുക്ക് നല്ല വാർത്ത അറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അലീസ ഉടൻ സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു”, മൈക്ക് ഡെല്ലോ പറഞ്ഞു.
advertisement
താൻ സുഖം പ്രാപിച്ചു വരുന്നതായി അലീസ തന്നേ നേരിട്ട് പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഫോൺ ചെയ്തും മെസേജ് അയച്ചും വിവരങ്ങള്‍ അന്വേഷിക്കുകയും തന്നെ ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും അലീസ നന്ദി പറയുകയും ചെയ്തു.
2014 ൽ കാലാവസ്ഥാ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെയും അലീസക്ക് സമാനമായ അനുഭവം ഉണ്ടായിരുന്നു. അന്ന് വാർത്ത അവതരിപ്പിക്കുന്നതിനിടെ ഇവർ ഛർദിക്കുകയാണ് ചെയ്തത്. അലീസയുടെ ഹൃദയത്തിന്റെ വാൽവിൽ ദ്വാരമുള്ളതായി പിന്നീട് കണ്ടെത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 20, 2023 10:36 AM IST