ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തിൽ മകൻ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. റോബ് റെയ്നറുടെ രണ്ടാമത്തെ മകനാണ് നിക്ക്
ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും (78) ഭാര്യ മിഷേല്‍ റെയ്‌നറും (68) കുത്തേറ്റു മരിച്ച സംഭവത്തില്‍ മകൻ നിക്ക് റെയ്‌നറെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇരുവരെയും നിക്ക് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. റോബ് റെയ്നറുടെ രണ്ടാമത്തെ മകനാണ് നിക്ക്. ഇയാൾ വർഷങ്ങളായി മയക്ക് മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ചികത്സയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
മെഡിക്കൽ സഹായം ആവശ്യപ്പെട്ടുള്ള ഫോൺ കോളിനെ തുടർന്നെത്തിയ സംഘമാണ് ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് 3.40 ഓടെ ലൊസാഞ്ചലസിലെ വീട്ടിൽ വയോധികരായ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീടാണ് കൊല്ലപ്പെട്ടത് റോബ് റെയ്‌നറും ഭാര്യ മിഷേല്‍ റെയ്‌നറുമാണെന്ന് തിരിച്ചറിഞ്ഞതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്‌തു. റോബിന്റെ ഭാര്യ മിഷേൽ സിങ്ങർ ഫൊട്ടോഗ്രഫറാണ്. ഇരുവരുടെയും ശരീരത്തില്‍ കുത്തേറ്റപാടുകളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
സംവിധായകനായും നടനായും പ്രശസ്‌തനായ റോബ്, കോമഡി ഇതിഹാസം കാള്‍ റെയ്‌നറുടെ മകനാണ്. 1980–90 കളിൽ ശ്രദ്ധേയമായ ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്തു. 1970 കളിലെ ക്ലാസിക് ടിവി പരമ്പരയായ ഓൾ ഇൻ ദ് ഫാമിലിയിലൂടെ നടനെന്ന നിലയിൽ അംഗീകാരം നേടി. 1984 ൽ ഇറങ്ങിയ ‘ദിസ് ഈസ് സ്പൈനൽ ടാപ്’ ആണ് ആദ്യമായി സംവിധാനം ചെയ്തത്. ഈ സിനിമയിൽ നായകനുമായി. വെൻ ഹാരി മെറ്റ് സാലി (1989), ദ് പ്രിൻസസ് ബ്രൈഡ് (1987), മിസറി (1990), എ ഫ്യു ഗുഡ്‌മെൻ (1992) എന്നിവയാണ് മറ്റു പ്രധാന സിനിമകൾ.
advertisement
Summary: Police have arrested Nick Reiner, the son of Hollywood director Rob Reiner (78) and his wife Michele Reiner (68), in connection with their fatal stabbing. It is reported that Nick stabbed and killed both of them. Police stated that the investigation into the case is ongoing. Nick is Rob Reiner's second son. Reports also indicate that Nick has been undergoing treatment for drug addiction for several years.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 16, 2025 8:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തിൽ മകൻ അറസ്റ്റിൽ









