ബ്രാ ധരിക്കാതെ വരുന്നവർക്ക് പ്രവേശനമില്ല; പരിശോധനാ വീഡിയോ പുറത്തായതിന് പിന്നാലെ നൈജീരിയൻ സർവകലാശാലക്കെതിരെ വിമര്‍ശനം ശക്തം
- Published by:Rajesh V
- news18-malayalam
Last Updated:
സർവകലാശാല അധികൃതരുടെ നടപടി അപരിഷ്കൃതമാണെന്നും ലൈംഗികാതിക്രമമാണെന്നും വിമർശനമുയർന്നു
പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുൻപ് വിദ്യാർത്ഥിനികൾ ബ്രാ ധരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന വനിതാ ജീവനക്കാരുടെ വീഡിയോ പുറത്തായതിനെ തുടർന്ന് നൈജീരിയയിലെ സർവകലാശാല വലിയ വിവാദത്തിന് തിരികൊളുത്തി. തെക്കുപടിഞ്ഞാറൻ ഒഗൺ സംസ്ഥാനത്തെ ഒലാബിസി ഒനബാഞ്ചോ സർവകലാശാലയിലെ (OOU) ജീവനക്കാരുടെ വീഡിയോ ലക്ഷക്കണക്കിനുപേരാണ് ഇതുവരെ കണ്ടത്. ഈ മാസമാദ്യമാണ് വീഡിയോ പുറത്തുവന്നത്. സർവകലാശാല അധികൃതരുടെ നടപടി അപരിഷ്കൃതമാണെന്നും ലൈംഗികാതിക്രമമാണെന്നും വിമർശനമുയർന്നു.
"ഇത് ലൈംഗിക പീഡനമാണ്. ബ്രാ ധരിക്കാത്തതിന് ആളുകൾക്ക് വ്യത്യസ്ത കാരണങ്ങളുണ്ട്," @kaysheila എന്ന ഉപയോക്താവ് എക്സിൽ പോസ്റ്റ് ചെയ്തു. "ഇത് മനുഷ്യാവകാശ ലംഘനമാണ്. അവർക്കെതിരെ കേസെടുക്കൂ!!!" @kastrotwits എന്ന മറ്റൊരു ഉപയോക്താവ് കുറിച്ചു. എന്നാൽ ചിലർ ഈ പരിശോധനകളെ ന്യായീകരിച്ചു. സ്ത്രീകൾ ബ്രാ ധരിക്കാതെ പൊതു ഇടങ്ങളിൽ പോകുന്നത് 'അനുചിതമാണ്' എന്ന് പറഞ്ഞാണ് ഒരു വിഭാഗം ഈ നടപടിയെ ന്യായീകരിച്ചത്.യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് മുയിസ് ഒലാതുഞ്ചി, എക്സിലെ ഒരു പോസ്റ്റിൽ ഈ രീതിയെ ന്യായീകരിച്ചു.'ബ്രാ ഇല്ലെങ്കിൽ പ്രവേശനമില്ല' എന്നത് യൂണിവേഴ്സിറ്റിയിൽ പുതിയ നയമല്ലെന്നാണ് അദ്ദേഹം കുറിച്ചത്.
advertisement
Olabisi Onabanjo University OOU allegedly enforces the new “No bra, No entry” policy as exams start yesterday🙆🏼♂️ pic.twitter.com/84LEPveGvZ
— Oyindamola🙄 (@dammiedammie35) June 17, 2025
"മാന്യവും ഏകാഗ്രത നിലനിർത്തുന്നതിനും സഹായിക്കുന്ന അന്തരീക്ഷം ലക്ഷ്യമിട്ടുള്ള ഒരു ഡ്രസ് കോഡ് നയം OOU പ്രോത്സാഹിപ്പിക്കുന്നു, വിദ്യാർത്ഥികളെ മാന്യമായും സ്ഥാപനത്തിന്റെ മൂല്യങ്ങൾക്ക് അനുസൃതമായും വസ്ത്രം ധരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു," ഒലാതുഞ്ചി പറഞ്ഞു. "എതിർലിംഗക്കാരെ അനാവശ്യമായി മോഹിപ്പിക്കുന്നവിധത്തിലുള്ള മോശം വസ്ത്രധാരണം ഒഴിവാക്കുക" എന്ന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
എന്നാല്‍, വലിയ വിവാദമായെങ്കിലും യൂണിവേഴ്സിറ്റി അധികൃതർ ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നൽകിയിട്ടില്ല. നൈജീരിയയിലെ മിക്ക സർവകലാശാലകളും വ്യത്യസ്ത രീതിയിലുള്ള ഡ്രസ് കോഡ് വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മിനി-സ്കേർട്ടുകൾ ധരിക്കുന്നതിന് പലപ്പോഴും വിലക്കുണ്ട്. പുരുഷന്മാർക്ക് കമ്മലുകൾ അടക്കം ധരിക്കുന്നതിന് നിരോധനമുണ്ട്. നൈജീരിയയിലെ ജനസംഖ്യയിൽ 53.5 ശതമാനം മുസ്ലീങ്ങളും 44 ശതമാനം ക്രിസ്ത്യാനികളുമാണ്. സാമൂഹിക മനോഭാവങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, വളരെക്കാലമായി ഒരു യാഥാസ്ഥിതിക രാജ്യമാണ് നൈജീരിയ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 19, 2025 10:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ബ്രാ ധരിക്കാതെ വരുന്നവർക്ക് പ്രവേശനമില്ല; പരിശോധനാ വീഡിയോ പുറത്തായതിന് പിന്നാലെ നൈജീരിയൻ സർവകലാശാലക്കെതിരെ വിമര്‍ശനം ശക്തം