advertisement

ഉത്തരകൊറിയയിൽ വീണ്ടും കിം ജോങ് അധികാരത്തിൽ; 00.07 ശതമാനം വോട്ട് ആർക്ക് പോയി?

Last Updated:

ഈ വിജയത്തിന് പിന്നാലെ പ്യോങ്‌യാങ്ങിൽ പുതിയ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്

News18
News18
പ്യോങ്‌യാങ്ങ്: ഉത്തരകൊറിയയിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കിം ജോങ് ഉന്നിന് വീണ്ടും വൻ വിജയം. 2026-ലെ പൊതുതിരഞ്ഞെടുപ്പിൽ കിമ്മിന്റെ നേതൃത്വത്തിലുള്ള വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയും സഖ്യകക്ഷികളും എല്ലാ സീറ്റുകളിലും വിജയിച്ചതായാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം 99.93 ശതമാനം വോട്ടർമാരും കിം ജോങ് ഉന്നിന്റെ പാർട്ടിയെ പിന്തുണച്ചു. മാര്‍ച്ച് 15നായിരുന്നു സുപ്രീം പീപ്പിള്‍സ് അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
സംസ്ഥാന മാധ്യമങ്ങളെ ഉദ്ധരിച്ച് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ്പാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് വെറും 0.00003 ശതമാനം പേർ മാത്രമാണെന്നും, വിദേശത്തോ കടലിലോ ആയതിനാൽ വോട്ട് ചെയ്യാൻ കഴിയാതിരുന്നത് 0.0037 ശതമാനം പേർക്ക് മാത്രമാണെന്നും അധികൃതർ അവകാശപ്പെടുന്നു.
ഈ വിജയത്തിന് പിന്നാലെ പ്യോങ്‌യാങ്ങിൽ പുതിയ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടനയിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തുന്നതിനും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുമാണ് ഈ സമ്മേളനം. കഴിഞ്ഞ മാസം നടന്ന വർക്കേഴ്സ് പാർട്ടിയുടെ ഒമ്പതാമത് കോൺഗ്രസിന് പിന്നാലെയാണ് നിയമസഭാ സമ്മേളനം നടക്കുന്നത്.
advertisement
പാര്‍ലമെന്‍റിന്‍റെ പുതിയ സമ്മേളനത്തില്‍ കിമ്മിനെ വീണ്ടും സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷന്‍റെ തലവനായി നിയമിക്കും. ഇതോടെ രാജ്യത്തിന്‍റെ പരമാധികാരി സ്ഥാനം ഉറയ്ക്കും. ദക്ഷിണ കൊറിയയെ ശത്രുരാജ്യമായി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇത് നിര്‍ണായക മാറ്റമാണെന്നും നയതന്ത്ര ഇടപെടലുകളിലടക്കം ഈ മാറ്റം പ്രകടമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (KCNA) റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ സ്റ്റേറ്റ് അഫയേഴ്‌സ് പ്രസിഡന്റ് തിരഞ്ഞെടുപ്പും സോഷ്യലിസ്റ്റ് ഭരണഘടനയുടെ പുനരവലോകനവും അസംബ്ലി ഔദ്യോഗികമായി ചർച്ച ചെയ്യും. ഇതോടെ കിം ജോങ് ഉന്നിന്റെ ഭരണാധികാരം കൂടുതൽ ശക്തമാക്കുന്ന നടപടികളുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഉത്തരകൊറിയയിൽ വീണ്ടും കിം ജോങ് അധികാരത്തിൽ; 00.07 ശതമാനം വോട്ട് ആർക്ക് പോയി?
Next Article
advertisement
കണ്ണൂരിൽ ടി ഒ മോഹനൻ; പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ; 37  സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
കണ്ണൂരിൽ ടി ഒ മോഹനൻ; പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ; 37 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
  • കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 37 പേരുടെ പേരുകൾ പ്രഖ്യാപിച്ചു

  • കണ്ണൂരിൽ ടി ഒ മോഹനനും പെരുമ്പാവൂരിൽ മനോജ് മൂത്തേടനുമാണ് സ്ഥാനാർത്ഥികൾ

  • കെ. സുധാകരനും എൽദോസ് കുന്നപ്പിള്ളിക്കും ഇത്തവണ സീറ്റില്ല, പ്രമുഖർ പട്ടികയിൽ ഇടംപിടിച്ചു

View All
advertisement