Exclusive| തുർക്കിയിലെ ഇന്ത്യൻ വിനോദസഞ്ചാരികൾ മെയ് മാസത്തിൽ 24% കുറഞ്ഞു
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നും 41,554 വിനോദസഞ്ചാരികൾ തുർക്കി സന്ദർശിച്ചപ്പോൾ, ഈ മെയ് മാസത്തിൽ ഇത് 31,659 ആയി കുറഞ്ഞുവെന്ന് കണക്കുകൾ
തുർക്കി സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ ഇടിവ്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ തുർക്കിയിലേക്ക് പോകുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 24 ശതമാനം കുറവ് രേഖപ്പെടുത്തി. മെയ് മാസത്തിലാണ് തുർക്കിയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്നത്. കഴിഞ്ഞ വർഷം തുർക്കിയിലേക്ക് പോയത് 41,554 ഇന്ത്യൻ വിനോദസഞ്ചാരികളായിരുന്നുവെങ്കിൽ ഈ മെയ് മാസത്തിൽ അത് 31,659 ആയി കുറഞ്ഞുവെന്ന് തുർക്കിയിലെ ഔദ്യോഗിക ടൂറിസം കണക്കുകൾ വ്യക്തമാക്കുന്നു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയിൽ ശക്തമായ തുർക്കി ബഹിഷ്കരണാഹ്വാനത്തിന്റെ പ്രഭാവമാണ് ഇതിന് കാരണം.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചത് തുർക്കി നിർമിത ഡ്രോണുകളുപയോഗിച്ചായിരുന്നു. ഇന്ത്യ കണ്ടെടുത്ത അവശിഷ്ടങ്ങൾ തുർക്കിയിലെ സോംഗർ അസിസ്ഗാർഡ് ഡ്രോണുകളുടോതായിരുന്നു. തുർക്കി സായുധ സേന ഉപയോഗിക്കുന്ന ആദ്യത്തെ ദേശീയ സായുധ ഡ്രോൺ ആണിത്. പാകിസ്ഥാന് പരസ്യ പിന്തുണയും സഹായവും പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ തുർക്കിയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ശക്തമായിരുന്നു.
മേക്ക് മൈ ട്രിപ്പ്, ഈസ് മൈ ട്രിപ്പ്, ക്ലിയർട്രിപ്പ് തുടങ്ങിയ യാത്രാ പോർട്ടലുകൾ തുർക്കി ടൂറിസ്റ്റ് പാക്കേജുകൾ പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ 41,554 പേർ തുർക്കി സന്ദർശിച്ചപ്പോൾ, ഈ മെയ് മാസത്തിൽ 31,659 ഇന്ത്യൻ വിനോദസഞ്ചാരികൾ മാത്രമേ തുർക്കി സന്ദർശിച്ചുള്ളൂ എന്നതിനാൽ ഇതിന്റെ ആഘാതം സാവധാനത്തിലാണെങ്കിലും തീർച്ചയായും പ്രകടമാണ്.
advertisement
കഴിഞ്ഞ വർഷം, തുർക്കിയിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം ഏപ്രിലിൽ 31,934 ൽ നിന്ന് മെയ് മാസത്തിൽ 41,554 ആയി ഉയർന്നു, ജൂണിൽ 38,307 ആയി. എന്നിരുന്നാലും, ഈ വർഷം മെയ് മാസത്തിൽ തുർക്കി സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം 31,659 ആയിരുന്നു. ഏപ്രിലിൽ ഇത് 30,169 ആയിരുന്നു. ജൂണിൽ എണ്ണം കൂടുതൽ കുറഞ്ഞേക്കാം.
"ഇന്ത്യൻ വിനോദസഞ്ചാരികൾ സാധാരണയായി അവധിക്കാല യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യാറുണ്ട്, അതിനാൽ മെയ് രണ്ടാം പകുതിയിൽ മാത്രമേ ടൂറിസത്തിലെ ഇടിവിന്റെ യഥാർത്ഥ ആഘാതം പ്രകടമാകൂ. തുർക്കിയെ സംബന്ധിച്ചിടത്തോളം ജൂൺ മാസത്തെ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്," ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.
advertisement
ജി 7 ഉച്ചകോടിക്കായി കാനഡയിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ സൈപ്രസ് സന്ദർശിച്ചിരുന്നു. തുർക്കിയുമായി ദീർഘകാലമായി അതിർത്തി തർക്കം നിലനിൽക്കുന്നതിനാൽ തുർക്കിക്ക് ഇത് ഒരു പ്രധാന സന്ദേശമായിരുന്നു. മോദിയും സൈപ്രസ് പ്രസിഡന്റും ചരിത്രപരമായ കേന്ദ്രമായ നിക്കോസിയ സന്ദർശിച്ചു. 1974 മുതൽ തുർക്കി അധിനിവേശത്തിൽ തുടരുന്ന വടക്കൻ സൈപ്രസിലെ പർവതപ്രദേശവും പ്രസിഡന്റ് മോദിക്ക് കാണിച്ചുകൊടുത്തു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 28 ന് കറാച്ചിയിൽ സി -130 ഇ ഹെർക്കുലീസ് തുർക്കി വിമാനം വന്നിറങ്ങിയത് പാകിസ്ഥാന് നൽകാനുള്ള ഡ്രോണുകളുമായാണെന്ന് ഇന്ത്യ സംശയിക്കുന്നു. ഏപ്രിൽ 30 ന്, ലെഫ്റ്റനന്റ് ജനറൽ യാസർ കദിയോഗ്ലുവിന്റെ നേതൃത്വത്തിലുള്ള ഒരു ഉന്നത തുർക്കി സൈനിക, രഹസ്യാന്വേഷണ സംഘം ഇസ്ലാമാബാദിലെ പാകിസ്ഥാൻ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ച് ചീഫ് ഓഫ് സ്റ്റാഫുമായി കൂടിക്കാഴ്ച നടത്തി.
advertisement
പഹൽഗാം ഭീകരാക്രമണത്തിനു ശേഷമുള്ള നിലപാടുകളിലും പ്രസ്താവനകളിലും പോലും, പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ കീഴിലുള്ള തുർക്കി സർക്കാർ പൂർണമായും പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ചു. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയുമായുള്ള സംഘർഷത്തിൽ എർദോഗന് നൽകിയ പിന്തുണയ്ക്ക് നന്ദി പറയാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും തുർക്കി സന്ദർശിച്ചിരുന്നു.
Summary: Indian tourists going to Turkey saw a sharp 24 per cent drop in May as compared to the same month last year – a month when tourism to the country is at its peak.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 24, 2025 8:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Exclusive| തുർക്കിയിലെ ഇന്ത്യൻ വിനോദസഞ്ചാരികൾ മെയ് മാസത്തിൽ 24% കുറഞ്ഞു