advertisement

അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ; സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി

Last Updated:

ഐക്യരാഷ്ട്രസഭയുടെ പ്രമേയപ്രകാരം 88 തീവ്രവാദികൽക്ക് ഉപരോധം ഏർപ്പെടുത്താൻ പാക്കിസ്ഥാൻ സർക്കാർ ഓഗസ്റ്റ് 18 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ദാവൂദ് ഇബ്രാഹിമിന്റെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്.

ന്യൂഡൽഹി: മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ.  ഐക്യ രാഷ്ട്രസഭയുടെ പ്രമേയപ്രകാരം 88 തീവ്രവാദികൽക്ക് ഉപരോധം ഏർപ്പെടുത്താൻ  പാക്കിസ്ഥാൻ സർക്കാർ ഓഗസ്റ്റ് 18 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ദാവൂദ് ഇബ്രാഹിമിന്റെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്.
1993 ലെ മുംബൈ ബോംബാക്രമണത്തിനു പിന്നാലെയാണ് ദാവൂദ് ഇബ്രാഹിം ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടത്. തീവ്രവാദികളെ ഉപരോധിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ദാവൂദ് ഉൾപ്പെടെയുള്ളവരുടെ സ്വത്ത് കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്യും.
ദാവൂദ് ഇബ്രാഹിം രാജ്യത്തുണ്ടെന്ന് ഇന്റർപോൾ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടും  അഭയം നൽകിയിട്ടില്ലെന്ന നിലപാടാണ് പാകിസ്ഥാൻ ഇതുവരെ സ്വീകരിച്ചിരുന്നത്.
പാരിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എഫ്എടിഎഫ് (ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ്) പാക്കിസ്ഥാനെ 2018ൽ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഭീകരപ്രവർത്തനം നിയന്ത്രിക്കുന്നതിന് 2019 വരെയാണ് യു.എൻ സമയം അനുവദിച്ചത്.  കോവിഡ് വ്യാപനത്തോടെ സമയം നീട്ടി നൽകുകയായിരുന്നു. എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടാൽ ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്യൻ യൂണിയൻ എന്നിവയുടെ സാമ്പത്തിക സഹായം ലഭിക്കില്ല. ഈ സാഹചര്യത്തിൽ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്നും പുറത്തുകടക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടി സ്വീകരിക്കുന്നത്.
advertisement
ദാവൂദ് പാക് ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഈ രേഖകളുടെ ആധികാരികത ഉറപ്പാനായിട്ടില്ലെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) പ്ലീനറിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു.
ദാവൂദിന് പുറമെ മുല്ല ഫസലുള്ള, സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി, മുഹമ്മദ് യാഹ്യ മുജാഹിദ്, അബ്ദുള്‍ ഹക്കീം മുറാദ്, നൂര്‍ വാലി മെഹ്‌സൂദ്, ഫസല്‍ റഹീം ഷാ, താലിബാന്‍ നേതാക്കളായ ജലാലുദീന്‍ ഹഖാനി, ഖാലില്‍ അഹമ്മദ് ഹഖാനി, യാഹ്യാ ഹഖാനി, ഇബ്രാഹിം എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റു ഭീകരർ.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ; സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement