ട്രംപിന്റെ വധശ്രമത്തിൽ പങ്കുള്ള പാകിസ്ഥാന്‍ പൗരന്‍ യുഎസിൽ അറസ്റ്റില്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇറാനുമായി ബന്ധമുള്ളയാളാണ് ഇയാളെന്നും റിപ്പോര്‍ട്ടുണ്ട്
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ പാകിസ്ഥാന്‍ പൗരന്‍ ആസിഫ് മെര്‍ച്ചന്റ് യുഎസില്‍ അറസ്റ്റില്‍. ട്രംപിനെ കൂടാതെ യുഎസിലെ മറ്റ് പ്രമുഖ നേതാക്കളെയും വധിക്കാന്‍ ഇയാള്‍ ഗൂഢാലോചന നടത്തിയതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനുമായി ബന്ധമുള്ളയാളാണ് ഇയാളെന്നും റിപ്പോര്‍ട്ടുണ്ട്. കൊലപാതകത്തിന് വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയത് ഇയാളെന്നാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഇറാന് കേസുമായി നേരിട്ട് ബന്ധമുണ്ടെന്നും എഫ്ബിഐ മേധാവി ക്രിസ്റ്റഫര്‍ വ്രേ ആരോപിച്ചു.46 വയസ്സുള്ള ആസിഫ് മെര്‍ച്ചന്റ് ഇറാനില്‍ കുറച്ച് നാള്‍ ചെലവഴിച്ച ശേഷം പാകിസ്ഥാനില്‍ നിന്നുമാണ് യുഎസിൽ എത്തിയത്.
യുഎസിലെത്തിയ ആസിഫ് ജൂണ്‍ മാസത്തില്‍ ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചു. വാടക കൊലയാളിയെ കാണാനായിരുന്നു ഈ യാത്ര. മറ്റ് രണ്ട് വാടക കൊലയാളികള്‍ക്ക് അഡ്വാന്‍സായി ഇയാള്‍ 5000 ഡോളറും കൈമാറിയിരുന്നു. യുഎസ് വിടാനൊരുങ്ങവെ കഴിഞ്ഞ മാസമാണ് ആസിഫ് പിടിയിലാകുന്നത്. താന്‍ പാകിസ്ഥാനിൽ എത്തിയ ശേഷം കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുടെ വിവരങ്ങള്‍ കൈമാറാമെന്നായിരുന്നു വിലയ്‌ക്കെടുത്ത കൊലയാളികളോട് ഇയാള്‍ പറഞ്ഞിരുന്നത്.
advertisement
ആരെയൊക്കെ വധിക്കണം എന്നു സംബന്ധിച്ച് ആഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലായി വിവരങ്ങള്‍ നല്‍കാമെന്നും ഇയാള്‍ പറഞ്ഞിരുന്നു. കുറ്റപത്രത്തിൾ ഡൊണാൾഡ് ട്രംപിന്റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും അദ്ദേഹം മെർച്ചന്റിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന സ്രോതസ്സുകളെ ഉദ്ധരിച്ച് സിബിഎസ് റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 08, 2024 6:28 PM IST