ചിന്തിക്കാൻ പോലുമാവില്ല; ബലാത്സംഗത്തിനായുള്ള പാക്കിസ്ഥാന്‍ സംഘങ്ങള്‍ യുകെയിലെ കുട്ടികളെ ചൂഷണം ചെയ്യുന്നു
- Published by:meera_57
- news18-malayalam
Last Updated:
കുട്ടികളെ ചൂഷണം ചെയ്യുന്ന കൂട്ടബലാത്സംഗ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന 85 ഓളം പ്രാദേശിക കേന്ദ്രങ്ങള്‍ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്
യുകെയിലെ 85-ഓളം പ്രാദേശിക ഭരണകേന്ദ്രങ്ങളില്‍ കുട്ടികളെ ചൂഷണം ചെയ്യുന്ന പാക്കിസ്ഥാന്‍ ബലാത്സംഗ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് എംപി റൂപര്‍ട്ട് ലോവ് ആണ് ഇത്തരമൊരു ആരോപണമുന്നയിച്ചിരിക്കുന്നത്. ഈ വിഷയം ചിന്തിക്കുന്നതിനേക്കാള്‍ വ്യാപകമാണെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും എംപി പറഞ്ഞു.
റൂപര്‍ട്ട് ലോവിന്റെ അധ്യക്ഷതയില്‍ നടന്ന റേപ്പ് ഗ്യാങ് അന്വേഷണത്തിലാണ് കണ്ടെത്തല്‍. കുട്ടികളെ ചൂഷണം ചെയ്യുന്ന കൂട്ടബലാത്സംഗ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന 85 ഓളം പ്രാദേശിക കേന്ദ്രങ്ങള്‍ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില കേസുകള്‍ 1960-കള്‍ മുതലുള്ളതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.
ആയിരകണക്കിന് പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഘങ്ങളെ കുറിച്ച് ദേശീയ അന്വേഷണം നടത്തുന്നതിനുള്ള ശുപാര്‍ശ അംഗീകരിക്കുമെന്ന് ഈ വര്‍ഷം ജൂണില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് റിപ്പോര്‍ട്ട് വരുന്നത്. ആയിരകണക്കിന് വിവരാവകാശ അഭ്യര്‍ത്ഥനകളും അതിജീവിച്ചവരില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും വിസില്‍ബ്ലോവര്‍മാരില്‍ നിന്നുമുള്ള സാക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ലോവ് പറഞ്ഞു.
advertisement
ഈ വൃത്തികെട്ട പ്രവൃത്തി വിചാരിച്ചതിലും വ്യാപകമാണെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു, പാക്കിസ്ഥാന്‍ ബലാത്സംഗ സംഘങ്ങള്‍ ലക്ഷകണക്കിന് ജീവിതങ്ങള്‍ നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. "ലേബര്‍ പാര്‍ട്ടി രാജ്യവ്യാപകമായി നടപടി വാഗ്ദാനം ചെയ്തിട്ട് രണ്ട് മാസത്തിലേറെയായി. എന്നിട്ടും സര്‍ക്കാര്‍ നിഷ്‌ക്രിയമായി തുടരുന്നു. പുതിയ പ്രധാനമന്ത്രി നടപടിയെടുക്കാന്‍ കാത്തിരിക്കരുത്. അധികാരത്തിലിരുന്ന വര്‍ഷങ്ങളില്‍ നിരവധി വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടു. വളരെയധികം അവസരങ്ങള്‍ നഷ്ടപ്പെട്ടു. നിരവധി കുട്ടികള്‍ പരാജയപ്പെട്ടു", അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അന്വേഷണത്തിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ അവതരിപ്പിക്കുമെന്നും ലോവ് സൂചന നല്‍കി. നിലവിലുള്ള കേസുകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന അഴിമതിയുടെ നിലവിലെ വ്യാപ്തി എടുത്തുകാണിക്കുന്ന ഒരു റിപ്പോര്‍ട്ട് ഉടന്‍ തന്നെ പാര്‍ലമെന്റിന് മുന്നില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമാണെന്ന് ഉറപ്പാക്കുന്നതിനും ഇരകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘങ്ങളില്‍ ഉള്‍പ്പെട്ടതോ അതില്‍ പങ്കാളിയായതോ ആയ വിദേശ പൗരന്മാരെ നാടുകടത്തുന്നതിനെ കുറിച്ചും എംപി നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഒരു വിദേശ പൗരന്‍ ഇക്കാര്യം അറിയുകയും മറ്റൊന്നും ചെയ്തില്ലെങ്കില്‍ പോലും നാടുകടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനാഭിപ്രായം തന്റെ പക്ഷത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 28, 2025 4:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ചിന്തിക്കാൻ പോലുമാവില്ല; ബലാത്സംഗത്തിനായുള്ള പാക്കിസ്ഥാന്‍ സംഘങ്ങള്‍ യുകെയിലെ കുട്ടികളെ ചൂഷണം ചെയ്യുന്നു