ഇസ്രായേൽ-ഹമാസ് യുദ്ധം: ഗാസയിൽ മരണസംഖ്യ 32000 കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 71 പേർ
- Published by:Sarika KP
- news18-malayalam
Last Updated:
പരിക്കേറ്റവരുടെ എണ്ണം 75,092 ആയും ഉയർന്നതായി മന്ത്രാലയം അറിയിച്ചു.
ഗാസ: ഗാസ മുനമ്പിലെ പലസ്തീനികളുടെ മരണസംഖ്യ 32,623 ആയി ഉയർന്നതായി ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ സൈന്യം 71 പലസ്തീനികളെ കൊല്ലുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതോടെ ഇസ്രായേൽ-ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഗാസയിലെ ആകെ മരണസംഖ്യ 32,623 ആയും പരിക്കേറ്റവരുടെ എണ്ണം 75,092 ആയും ഉയർന്നതായി മന്ത്രാലയം അറിയിച്ചു.
ഗാസ സിറ്റിയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 20 പലസ്തീനികൾ വെള്ളിയാഴ്ച കൊല്ലപ്പെട്ടതായി ഔദ്യോഗിക വാർത്താ ഏജൻസിയായ WAFA റിപ്പോർട്ട് ചെയ്തു.
2023 ഒക്‌ടോബർ 7നാണ് തെക്കൻ ഇസ്രായേൽ അതിർത്തി വഴി ഹമാസ് ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഏകദേശം 1,200ഓളം ഇസ്രായേലികൾ കൊല്ലപ്പെടുകയും 200 ലധികം പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയുള്ള ഇസ്രായേലിന്റെ പ്രതികാര നടപടിയുടെ ഭാഗമായി ഗാസ മുനമ്പിൽ ഹമാസിനെതിരെ ഇസ്രായേൽ വലിയ തോതിലുള്ള ആക്രമണമാണ് നടത്തുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 30, 2024 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇസ്രായേൽ-ഹമാസ് യുദ്ധം: ഗാസയിൽ മരണസംഖ്യ 32000 കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 71 പേർ