ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 26 മരണം 85 പേർക്ക് പരിക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
പാസഞ്ചർ ട്രെയിൻ എതിരേ വന്ന കാർഗോ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. പാസഞ്ചർ ട്രെയിൻ എതിരേ വന്ന കാർഗോ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 26 യാത്രക്കാർ മരിച്ചതായും 85 ഓളം പേർക്ക് പരിക്കേറ്റതുമായാണ് പ്രാഥമിക റിപ്പോർട്ട്.
ഗ്രീസിലെ ടെമ്പെയിൽ ഉണ്ടായ അപകടത്തിൽ കോച്ചുകൾ പാളം തെറ്റുകയും കുറഞ്ഞത് മൂന്ന് ബോഗികൾക്ക് തീപിടിച്ചതുമായാണ് എപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
At least 26 people were killed and scores more were injured after two trains collided in Greece https://t.co/shpnvtq9Sx pic.twitter.com/BcTIooRAW9
— Reuters (@Reuters) March 1, 2023
advertisement
പാസഞ്ചർ ട്രെയിനിന്റെ ആദ്യത്തെ നാല് കോച്ചുകൾ പാളം തെറ്റിയതായും ആദ്യത്തെ രണ്ടെണ്ണം പൂർണമായും തകർന്നതായുമാണ് തെസ്സലി മേഖലയിലെ ഗവർണർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്.
350 ഓളം യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. ഇതിൽ 250 ഓളം യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. ട്രെിയിനുകൾ കൂട്ടിയിടിച്ചതു മൂലമുണ്ടായ കനത്ത പുകയെ തുടർന്ന് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 01, 2023 9:16 AM IST