മസ്‌കിന്റെ കുഞ്ഞുങ്ങള്‍ക്ക് മോദിയുടെ സമ്മാനം പഞ്ചതന്ത്രവും ടാഗോറിന്റെയും ആര്‍കെ നാരായണന്റെയും പുസ്തകങ്ങളും
- Published by:Sarika N
- news18-malayalam
Last Updated:
മസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മോദി എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്
അമേരിക്കന്‍ സന്ദര്‍ശനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനായി ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്‌ക് വാഷിംഗ്ടണിലെ ബ്ലെയര്‍ ഹൗസിലെത്തിയത് വാര്‍ത്തയായിരുന്നു. യുഎസ് സര്‍ക്കാര്‍ ഏജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (DOGE) തലവന്‍ കൂടിയാണ് മസ്‌ക്. തന്റെ കുടുംബത്തോടൊപ്പമാണ് മസ്‌ക് മോദിയെ കാണാനെത്തിയത്. ബ്ലെയര്‍ ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി മസ്‌കിന്റെ മക്കള്‍ക്ക് സമ്മാനങ്ങളും നല്‍കി.
മൂന്ന് പുസ്തകങ്ങളാണ് അദ്ദേഹം മസ്‌കിന്റെ കുട്ടികള്‍ക്ക് സമ്മാനിച്ചത്. ദി ഗ്രേറ്റ് ആര്‍.കെ നാരായണ്‍ കളക്ഷന്‍. പണ്ഡിറ്റ് വിഷ്ണു ശര്‍മ്മയുടെ പഞ്ചതന്ത്രം കഥകള്‍, രവീന്ദ്രനാഥ ടാഗോറിന്റെ ദി ക്രസന്റ് മൂണ്‍ എന്നിവയാണ് മോദി സമ്മാനിച്ചത്.
It was also a delight to meet Mr. @elonmusk’s family and to talk about a wide range of subjects! pic.twitter.com/0WTEqBaVpT
— Narendra Modi (@narendramodi) February 13, 2025
advertisement
ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരിലൊരാളാണ് ആര്‍കെ നാരായണ്‍. ലളിതമായ ശൈലിയിയില്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതിയ കൃതികള്‍ വായനക്കാരില്‍ പുതിയൊരു അനുഭൂതി സൃഷ്ടിക്കുന്നു. മാല്‍ഗുഡി എന്ന സാങ്കല്‍പിക നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അദ്ദേഹത്തിന്റെ കൃതികള്‍ വായനക്കാരുടെ മനസില്‍ മങ്ങാതെ നിലനില്‍ക്കുന്നു. ലളിതമായ ശൈലിയും ശക്തമായ സന്ദേശങ്ങളുമാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്ക് ആധാരം.
Had a very good meeting with @elonmusk in Washington DC. We discussed various issues, including those he is passionate about such as space, mobility, technology and innovation. I talked about India’s efforts towards reform and furthering ‘Minimum Government, Maximum Governance.’ pic.twitter.com/7xNEqnxERZ
— Narendra Modi (@narendramodi) February 13, 2025
advertisement
പണ്ഡിറ്റ് വിഷ്ണുശര്‍മ്മയുടെ പഞ്ചതന്ത്രം കഥകള്‍ക്ക് എക്കാലവും ആരാധകര്‍ ഏറെയാണ്. ലോകമെമ്പാടുമായി വിവിധ ഭാഷകളില്‍ ഈ ഗ്രന്ഥം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കുട്ടികള്‍ക്കായി രവീന്ദ്രനാഥ ടാഗോര്‍ രചിച്ച കവിതകളുടെ സമാഹാരമാണ് 'ദി ക്രസന്റ് മൂണ്‍'. ലളിതമായ ഭാഷയിലെഴുതിയ കവിതകളുടെ പ്രധാന പ്രമേയം കുട്ടികളുടെ നിഷ്‌കളങ്കതയും അമ്മയുമായുള്ള അവരുടെ അടുപ്പവും ആണ്.
മസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മോദി എക്‌സില്‍ പങ്കുവെച്ചിരുന്നു. മസ്‌കിന്റെ കുടുംബത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
advertisement
'' ഇലോണ്‍ മസ്‌കിന്റെ കുടുംബവുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങളെപ്പറ്റി ചര്‍ച്ച നടത്തി,'' മോദി എക്‌സില്‍ കുറിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 15, 2025 9:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
മസ്‌കിന്റെ കുഞ്ഞുങ്ങള്‍ക്ക് മോദിയുടെ സമ്മാനം പഞ്ചതന്ത്രവും ടാഗോറിന്റെയും ആര്‍കെ നാരായണന്റെയും പുസ്തകങ്ങളും