വെള്ളിയിൽ തീർത്ത ട്രെയിൻ, പ്രഥമ വനിതയ്ക്ക് പഷ്മിന ഷാൾ; ജോ ബൈഡനും ഭാര്യക്കും സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി
- Published by:Sneha Reghu
- news18-malayalam
Last Updated:
മഹാരാഷ്ട്രയിലെ കരകൗശലക്കാരാണ് പഴയ മാതൃകയിലുള്ള തീവണ്ടി നിർമിച്ചിരിക്കുന്നത്
ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ ദൃഢത ഊട്ടി ഉറപ്പിക്കുന്നതിനായി പ്രസിഡന്റ് ജോ ബൈഡന് വെള്ളിയിൽ തീർത്ത ചെറിയ ട്രെയിനിന്റെ മാതൃകയും പ്രഥമ വനിത ജില്‍ ബൈഡന് പഷ്മിന ഷാളും സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.
മഹാരാഷ്ട്രയിലെ കരകൗശലക്കാരാണ് പഴയ മാതൃകയിലുള്ള തീവണ്ടി നിർമിച്ചിരിക്കുന്നത്. തീവണ്ടിയുടെ ഒരു വശത്ത് ഡൽഹി-ഡെലവയർ എന്ന് രോഖപ്പെടുത്തിയിട്ടുണ്ട്. മറുവശത്തായി ഇന്ത്യൻ റെയിൽവേ എന്നും കൊത്തിവച്ചിട്ടുണ്ട്. 92.5 ശതമാനവും വെള്ളികൊണ്ട് നിർമിച്ചിട്ടുള്ളതാണ് ഈ ട്രെയിൻ.
പ്രഥമ വനിത ജിൽ ബൈഡന് ഒരു പേപ്പിയർ മാഷെ ബോക്സിലാണ് ഷാൾ സമ്മാനിച്ചത്. ജമ്മു കശ്മീരിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് ഈ ഷാൾ. ക്വാഡ് നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ നരേന്ദ്ര മോദിക്ക്, തന്റെ ജന്മനഗരമായ ഡെലവയറിലെ വസതിയില്‍ ബൈഡന്‍ കഴിഞ്ഞ ദിവസം ആദിത്യം നൽകിയിരുന്നു.
advertisement
യുഎസിലേക്കുള്ള ത്രിദിന പര്യടനത്തിൻ്റെ ഭാഗമായി ഐക്യരാഷ്ട്രസഭയിലെ ഒരു പ്രധാന കോൺക്ലേവിനെ അഭിസംബോധന ചെയ്തിട്ടാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
September 22, 2024 4:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
വെള്ളിയിൽ തീർത്ത ട്രെയിൻ, പ്രഥമ വനിതയ്ക്ക് പഷ്മിന ഷാൾ; ജോ ബൈഡനും ഭാര്യക്കും സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി